കരാക്കസ്: ചിലിയില്‍ അര്‍ബുദ ശസ്ത്രക്രിയയ്‌ക്കു വിധേയനായ കൊളംബിയന്‍ പ്രസിഡന്‍റ് ഹ്യൂഗൊ ഷാവേസിന്റെ ആരോഗ്യനില തൃപ്തികരം. ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയില്‍ അര്‍ബുദബാധ പൂര്‍ണമായും നീക്കം ചെയ്തുവെന്ന് വൈസ് പ്രസിഡന്റ് ഏലിയാസ് ജൗവ അറിയിച്ചു.
ഷാവേസിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ജൗവ പറഞ്ഞു. അര്‍ബുദബാധ പൂര്‍ണമായും നീക്കം ചെയ്തു. രോഗം മറ്റുഭാഗങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് എന്നു തിരിച്ചുവരുമെന്നതിനെക്കുറിച്ചു അദ്ദേഹം പ്രതികരിച്ചില്ല.
57കാരനായ ഷാവേസ് രണ്ടാം തവണയാണ് അര്‍ബുദ ചികിത്സയ്‌ക്കു ചിലിയിലെത്തിയത്. തെരഞ്ഞെടുപ്പിനു മുന്‍പ് ഷാവേസ് പൂര്‍ണ ആരോഗ്യവാനാകും എന്നാണു പ്രതീക്ഷിക്കുന്നത്. ഒക്റ്റോബറിലാണു തെരഞ്ഞെടുപ്പ് നടക്കുക.
















