Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരു സമാഗമം നല്‍കിയ ഓര്‍മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 07:59 pm IST
in Varadyam

പഴയ സഹപ്രവര്‍ത്തകരെ ദശകങ്ങള്‍ക്കുശേഷം കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകള്‍കൊണ്ട്‌ വിവരിക്കാനാവില്ല. കഴിഞ്ഞ ലക്കം സംഘപഥത്തില്‍ അത്തരം അനുഭവം വിവരിച്ചിരുന്നു. മനസ്സില്‍ തോന്നിയതിന്റെ പത്തിലൊന്നുപോലും കടലാസിലേക്കു പകര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ വസ്തുത. പക്ഷേ അവരുടെ സ്മരണകള്‍ മനസ്സില്‍ തികട്ടി വരികയും അതയവിറക്കുകയും ചെയ്യുന്നത്‌ ഒരു മാനസോല്ലാസമാണ്‌ താനും.

അത്തരമൊരവസരമായിരുന്നു ജനുവരി അവസാനം എളമക്കരയിലെ സരസ്വതി വിദ്യാനികേതന്‍ വളപ്പില്‍ നടന്ന കൃഷ്ണാര്‍പ്പണം ഒരുക്കിയത്‌. എത്രയെത്ര മുന്‍കാല സഹപ്രവര്‍ത്തകരാണന്ന്‌ പ്രിയങ്കരനായ എം.എ.സാറിന്‌ മംഗളാശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നത്‌! അവരില്‍ ബഹുഭൂരിപക്ഷം പേരുമായി നേരിട്ടിടപഴകാനുള്ള ഭാഗ്യം ഈ ലേഖകന്റെ സംഘസപര്യയില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. അന്നത്തെ കണ്ണിന്റേയും മനസ്സിന്റേയും ശ്രദ്ധാകേന്ദ്രം എം.എ.സാര്‍ തന്നെയായിരുന്നെങ്കിലും ഒരായിരം മനസ്സുകളുടെ ഒത്തുചേരല്‍കൂടി അവിടെ നടന്നു.

ആ അവസരത്തില്‍ മീനടംകാരന്‍ നാരായണ ശര്‍മയെ കാണാന്‍ കഴിഞ്ഞത്‌ വളരെ ആഹ്ലാദമുണ്ടാക്കി. ബാലഗോകുലത്തിന്റെ ഉപാധ്യക്ഷന്‍, ക്ഷേത്ര സംരക്ഷണ സമിതിയിലെ പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ ശര്‍മയെ കണ്ട്‌ സംസാരിക്കാന്‍ കഴിഞ്ഞത്‌ നാലുപതിറ്റാണ്ടുകള്‍ക്കുശേഷമാണ്‌. ഇടയ്‌ക്ക്‌ തൊടുപുഴയില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിനിടയില്‍ കാണാന്‍ കഴിഞ്ഞെങ്കിലും ഏതാനും നിമിഷങ്ങള്‍ മാത്രമേ ആ കൂടിക്കാഴ്ച നീണ്ടുളളൂ. അദ്ദേഹത്തിനും എനിക്കും അടിയന്തരമായ മറ്റു ചില ആവശ്യങ്ങള്‍ വന്നതിനാല്‍ ഒന്നും സംസാരിക്കാനായില്ല. കൃഷ്ണാര്‍പ്പണവേളയില്‍ കൂടുതല്‍ സമയം കിട്ടി. ഞങ്ങള്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി.

1964 ല്‍ കോട്ടയം ജില്ലാ പ്രചാരകനായിരിക്കെയാണ്‌ അല്‍പ്പം കിഴക്ക്‌ മാറി മീനടം ശാഖയില്‍ പോകാന്‍ അവസരമുണ്ടായത്‌. പിന്നീട്‌ വിഭാഗ്‌ പ്രചാരകനെന്ന നിലയ്‌ക്ക്‌ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ച വി.എന്‍.ഗോപിനാഥന്‍ സ്കൂള്‍ പഠിപ്പ്‌ കഴിഞ്ഞ്‌ മീനടം ശാഖയുടെ ചുമതലയുമായി കഴിയുകയാണ്‌. പുതുപ്പള്ളിക്കടുത്ത്‌ എറികാട്‌ ശാഖയുടെ ചുമതല വഹിച്ചിരുന്ന ഗോവിന്ദപ്പിള്ളയുമൊരുമിച്ച്‌ മീനടത്തേക്ക്‌ നടന്ന്‌ പുറപ്പെട്ടു. റോഡരികില്‍ത്തന്നെയുള്ള ഗോപിയുടെ വീട്ടില്‍ കയറി.
അദ്ദേഹത്തിന്റെ അച്ഛനാണ്‌ സംഘത്തെക്കുറിച്ച്‌ കൂടുതല്‍ താല്‍പ്പര്യമെന്ന്‌ സംഭാഷണത്തില്‍നിന്ന്‌ മനസ്സിലായി. അവിടെനിന്നു ഗോപിയുമൊരുമിച്ചു മീനടത്തേയ്‌ക്ക്‌ യാത്രയായി. രണ്ടു കി.മീ. നടന്നാല്‍ സംഘസ്ഥാനായി. ഒരു ക്ഷേത്രത്തിനു മുന്നിലെ പൂരപ്പറമ്പുപോലത്തെ മൈതാനമാണ്‌ അത്‌. അവിടെ പത്തുപന്ത്രണ്ടു സ്വയംസേവകര്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ നീലകണ്ഠശര്‍മയും നാരായണശര്‍മയും തൊട്ടടുത്ത നീലമനയിലെ കുട്ടികള്‍. രണ്ടു സോമന്മാര്‍. ഒരാള്‍ സിഎംഎസ്‌ കോളേജില്‍ എംഎസ്സിക്കു പഠിക്കുന്നു. മേറ്റ്യാള്‍ സ്കൂള്‍ പഠിപ്പു കഴിഞ്ഞ്‌ ട്രാന്‍സ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു നില്‍ക്കുന്നു. അന്ന്‌ കോര്‍പ്പറേഷനായിട്ടില്ല. സംസ്ഥാനത്തിന്‌ ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന വകുപ്പായിരുന്നു അത്‌. പിന്നീട്‌ കോര്‍പ്പറേഷനായി; അവിടം അടിമുടി കക്ഷിരാഷ്‌ട്രീയത്തിന്റെ കൂത്തരങ്ങായി. നഷ്ടം കുതിച്ചുയര്‍ന്നു. ഇന്നത്തെ സഞ്ചിത നഷ്ടം 1800 കോടി രൂപയാണെന്ന്‌ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. യാത്രക്കാരായ പൊതുജനങ്ങളാണ്‌ അവിടെ ഏറ്റവും അവഗണിക്കപ്പെടുന്നത്‌. സോമന്‌ പിന്നീട്‌ കണ്ടക്ടറായി സെലക്ഷന്‍ കിട്ടി. ഇടയ്‌ക്കിടെ യാത്രാവേളകളില്‍ കാണാറുണ്ടായിരുന്നു. മറ്റേ സോമന്റെ വീട്ടിലായിരുന്നു മീനടത്ത്‌ ആദ്യദിവസം താമസം. അവിടുത്തെ ഭേദപ്പെട്ട വീടാണ്‌. അവിടത്തെ മുതിര്‍ന്നവര്‍ ഇടതു ചിന്താഗതിക്കാരായിരുന്നതിനാല്‍ സോമന്‌ ശാഖയില്‍ പോകാന്‍ തടസ്സങ്ങളുണ്ടായിരുന്നു. ഔപചാരികമായ ആതിഥ്യമര്യാദകള്‍ ആ വീട്ടില്‍നിന്ന്‌ കിട്ടിയെങ്കിലും മനസ്സുതുറന്ന സമീപനം ലഭിച്ചില്ല. സോമന്‍ വളരെ മികച്ച നിലയില്‍ പരീക്ഷ ജയിച്ചു. സര്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ ഉയര്‍ന്ന ജോലിയും കിട്ടി. അതിന്റെ തലപ്പത്തിനടുത്തു എത്തിയശേഷമാണ്‌ ജോലിയില്‍നിന്ന്‌ വിരമിച്ചത്‌.

മീനടത്തെ നീലമന ഇല്ലത്തും താമസിച്ചു. രണ്ടുപേരും മിടുക്കന്മാരായ വിദ്യാര്‍ത്ഥികളാണെന്ന്‌ അവരുടെ പഠനമുറി കണ്ടാല്‍ അറിയാമായിരുന്നു. നീലമന എന്നൊരില്ലം തളിപ്പറമ്പ്‌ താലൂക്കിലെ കൈതപ്പുറം ഗ്രാമത്തിലുണ്ട്‌. കണ്ണൂരില്‍ പ്രചാരകനായിരിക്കെ കൈതപ്രത്തു പോയപ്പോള്‍ നീലമനയില്‍ പോയിരുന്നു. അവിടുത്തെ ഒരു മുതിര്‍ന്ന അംഗത്തെ പരിചയപ്പെട്ടു. വിദ്യാനികേതന്‍ ചുമതല വഹിക്കുന്ന വാസുമാസ്റ്റര്‍ കൈതപ്രം ഗ്രാമക്കാരനാണല്ലൊ. അവിടെ എടമനയില്ലത്തെ ദാമോദരന്‍ നമ്പൂതിരി ശാഖ ആരംഭിക്കാന്‍ സഹകരിച്ചിരുന്നു.

മീനടത്തെ നീലമനയും കൈതപ്രം നീലമനയും ബന്ധപ്പെട്ടതാണോ എന്നന്വേഷിച്ചതില്‍ അവര്‍ക്ക്‌ മറുപടി പറയാനായില്ല. മൂന്നുവര്‍ഷക്കാലം കോട്ടയത്തു പ്രചാരകനായിരിക്കുന്ന കാലത്ത്‌ ഇടയ്‌ക്കിടെ പോകുന്ന ഇല്ലമായിരുന്നു അത്‌. സംഘസ്ഥാനത്തിനടുത്ത്‌ ഒരു വായനശാല നടന്നിരുന്ന ചെറിയ കെട്ടിടത്തെയാണ്‌ മഴക്കാലത്ത്‌ ശാഖ നടത്താന്‍ ഉപയോഗിച്ചത്‌. ശാഖ കഴിഞ്ഞാല്‍ മിക്കവാറും അവിടുത്തെ ബഞ്ചില്‍ത്തന്നെ ഉറങ്ങുമായിരുന്നു.

കോട്ടയത്തുനിന്ന്‌ ജനസംഘച്ചുമതലയുമായിട്ട്‌ കോഴിക്കോട്ടേക്കാണ്‌ പോകേണ്ടിവന്നത്‌. അവിടത്തെ താമസത്തിനിടെ ഒരിക്കല്‍ നീലകണ്ഠശര്‍മയെ കണ്ടു. അദ്ദേഹം തപാല്‍ വകുപ്പില്‍ ജോലി കിട്ടി എത്തിയതാണ്‌. എന്നോടൊപ്പം പാളയം റോഡിലെ ജനസംഘ കാര്യാലയത്തിലും സംഘകാര്യാലയത്തിലും വന്നിരുന്നു. പിന്നീട്‌ കാണാന്‍ അവസരമുണ്ടായില്ല. ജനസംഘവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിരക്കിനിടയില്‍ അദ്ദേഹവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന്‌ പറയുന്നതാവും ശരി. പക്ഷേ അദ്ദേഹത്തിനും നാരായണ ശര്‍മ്മയ്‌ക്കും മാധവജിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരാന്‍ കഴിഞ്ഞുവെന്ന്‌ അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ നിന്നറിഞ്ഞു. നീലകണ്ഠശര്‍മയുടെ വേളി കഴിഞ്ഞുവെന്നും അനുജന്‍ വേളി വേണ്ടെന്ന്‌ വെച്ചുവെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രവിദ്യാപീഠത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ തേടുന്നതിനിടയില്‍ നീലകണ്ഠശര്‍മയുടെ മകനേയും തെരഞ്ഞെടുത്തുവന്നദ്ദേഹം പറഞ്ഞിരുന്നു.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അവിടത്തെ ജില്ലാ സര്‍വേ ഓഫീസറായി മീനടത്തെ രണ്ടാമത്തെ സോമന്‍ നിയമിതനായി. ജില്ല രൂപീകരിച്ച്‌ ഏതാനും ആഴ്ചക്കാലത്ത്‌ പല ഓഫീസുകളും കോഴിക്കോട്ടാണ്‌ പ്രവര്‍ത്തിച്ചത്‌. വിഭജനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക്‌ അവ മലപ്പുറത്തേക്ക്‌ മാറ്റിക്കൊണ്ടിരുന്നു. ചില നേതാക്കളുടെ സന്ദര്‍ശനം പ്രമാണിച്ച്‌ മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം റിസര്‍വു ചെയ്യാന്‍ കളക്ടറേറ്റില്‍ പോയപ്പോള്‍ സോമന്റെ സഹായം തേടാമെന്ന്‌ വിചാരിച്ചു. പക്ഷെ അവിടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ ജോസഫിനെ സമീപിച്ചപ്പോള്‍, അദ്ദേഹം സന്തോഷപൂര്‍വം അതിന്റെ ചുമതലയേറ്റെടുത്തു. അതിഥി മന്ദിരം പുതുക്കി സജ്ജീകരിച്ചശേഷം ആദ്യം വരുന്ന വിഐപിമാരായിരുന്നു ജനസംഘം എംപിമാരെന്ന്‌ അദ്ദേഹവും കളക്ടറും പറഞ്ഞു. സോമനാഥനെ കാണാന്‍ ജോസഫിന്റെ സഹായത്തോടെ ശ്രമിച്ചു. കണ്ടു സംസാരിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വെച്ച്‌ ജില്ലാ വിരുദ്ധ സമരം നയിച്ചവരില്‍ ഒരാളുമായി സംസാരിക്കുന്നതിന്റെ അപകടം അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിഴലിച്ചിരുന്നു. എന്നാല്‍ ഡിഐഒ ജോസഫിനാകട്ടെ അതില്‍ ഒട്ടും കൂസലുണ്ടായില്ല.

നീലകണ്ഠശര്‍മയും കുടുംബവും തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്‌ ശാരീരികാസ്വാസ്ഥ്യം മൂലം ഗൃഹത്തില്‍ത്തന്നെ കഴിയേണ്ടുന്ന സ്ഥിതിയാണ്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ പുറത്തുപോകാറുള്ളൂ. നാരായണശര്‍മ ക്ഷേത്ര സംരക്ഷണ സമിതിയുടേയും ബാലഗോകുലത്തിന്റേയും ആവശ്യങ്ങള്‍ക്ക്‌ ചുറ്റി സഞ്ചരിക്കുന്നു. നല്ല ധര്‍മ പ്രഭാഷകനാണ്‌. ആ പ്രഭാഷണം കേള്‍ക്കാന്‍ എനിക്കവസരമുണ്ടായിട്ടില്ലെന്നു മാത്രം. ജ്യേഷ്ഠന്റെ മകന്‍ ബാലമുരളിക്കാണ്‌ ഇക്കൊല്ലം ശബരിമല ധര്‍മശാസ്താവിന്റെ മേല്‍ശാന്തി പദം വഹിക്കാനുള്ള നറുക്ക്‌ വീണത്‌. അപൂര്‍വം ചിലര്‍ക്ക്‌ അത്യപൂര്‍വമായി ലഭിക്കുന്ന ഭഗവദനുഗ്രഹമാണല്ലൊ അത്‌. ഇക്കഴിഞ്ഞ 16 ന്‌ ഭാര്യയും മക്കളും മലയ്‌ക്ക്‌ പോകാന്‍ വ്രതമെടുത്തപ്പോള്‍ വിവരം നാരായണശര്‍മയെ അറിയിച്ചിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ദര്‍ശനവും വഴിപാടുകളും കഴിക്കാനുള്ള സൗകര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഭഗവാന്റെ പ്രസാദം എനിക്കായി പ്രത്യേകം കൊടുത്തയയ്‌ക്കുകയും ചെയ്തു.

ഓരോ സ്ഥലത്തും ഓരോ കാലത്തും പലവിധത്തിലുള്ളവരെ നമ്മുടെ ധര്‍മത്തേയും സംസ്കൃതിയേയും പരിപോഷിപ്പിക്കാനുള്ള ഈശ്വരീയകാര്യത്തില്‍ സഹയാത്രികരായി കിട്ടുന്നത്‌ സംഘപഥത്തിലെ യാത്രക്കാര്‍ക്ക്‌ ലഭിക്കുന്ന സൗഭാഗ്യമാകുന്നു. ആ സൗഭാഗ്യം എന്നും അനുഭവിക്കാനുള്ള അവസരം കിട്ടുന്നത്‌ വിചാരിക്കാതെയാണ്‌. ദശകങ്ങള്‍ക്കു ശേഷം വിചാരിച്ചിരിക്കാതെ കിട്ടുന്ന സമാഗമത്തിന്റെ ഓര്‍മകള്‍ നമുക്ക്‌ എന്നും ആഹ്ലാദകരമാണ്‌.

പി. നാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.