ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 13 ജില്ലകളിലെ 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് ശിവ്പാല്‍ സിംഗ് യാദവ്, ബി.ജെ.പി നേതാവ് ഉമാഭാരതി, യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക മേഖലയായ ബുന്ദേല്‍ഖണ്ഡിലെ ഫിറോസാബാദ്, കാന്‍ഷിറാം നഗര്‍, ഇറ്റ, മെയ്ന്‍പുരി, ഇറ്റാവ, ഔരയ്യ, രാംഭായ് നഗര്‍, കാണ്‍പുര്‍, ജലൗന്‍, ഝാന്‍സി, ലളിത്പുര്‍, ഹമീര്‍പുര്‍, മഹോബ ജില്ലകളിലെ 1.56 കോടി വോട്ടര്‍മാരാണ് ഇന്നു വിധിയെഴുതുന്നത്.
2007ല്‍ ഇവിടെ 14 പേരെ ജയിപ്പിക്കാനായ എസ്.പി ഇത്തവണ അക്കൗണ്ട് വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. മുലായത്തിന്റെ സഹോദരനും യു.പി പ്രതിപക്ഷ നേതാവുമായ ശിവപാല്‍ സിങ് യാദവ് മത്സരിക്കുന്നുമുണ്ട് മുലായം കുടുംബത്തിന്റെ സ്വന്തം ജസ്വന്ത് നഗറില്‍. ഉമ ഭാരതിയുടെയും ബാബു സിങ് ഖുശാവയുടെയും സാന്നിധ്യം ബി.ജെ.പിക്ക് കരുത്തു നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: