ന്യൂദല്‍ഹി: പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. നേരത്തെ തിരഞ്ഞഎടുപ്പ് മാര്‍ച്ച് 18ന് നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്.
18 ഞായറാഴ്ച ആയതിനാല്‍ തെരഞ്ഞെടുപ്പ് ഒരുദിവസം നേരത്തെ നടത്തണമെന്ന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേയ്‌ക്ക് മാറ്റിയത്.
തീയതി മാറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ച രാഷ്‌ട്രീയപ്പാര്‍ടി പ്രതിനിധികളുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഏത് ദിവസം നടത്തുന്നതിനോടും വിയോജിപ്പില്ലെന്ന് ബിജെപി അറിയിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസിലാണ് യോഗം ചേര്‍ന്നത്. മാര്‍ച്ച് 18നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ്രെകെസ്തവ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫും യുഡിഎഫും തീയതി മാറ്റം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പുകമീഷനാണ് അംഗീകൃത രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രതിനിധിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. സ്കൂളുകളിലെ പോളിങ് ബൂത്തുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ എല്‍ഡിഎഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിനെ ബിഎസ്പി മാത്രമാണ് സര്‍വകക്ഷി യോഗത്തില്‍ എതിര്‍ത്തത്.
ഉപതെരഞ്ഞെടുപ്പിനായി 17ലെ പരീക്ഷ മാറ്റിവയ്‌ക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
















