Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദയാഹര്‍ജി: കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്ന്‌ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:27 pm IST
in India

ന്യൂദല്‍ഹി: വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ കാലതാമസം നേരിടുന്നത്‌ സംബന്ധിച്ച്‌ വിശദീകരണം വേണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ സുപ്രീംകോടതി. ജസ്റ്റിസുമാരായ ജി.എസ്‌.സിംഗ്‌വി, എസ്‌.ജെ.മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ്‌ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരോട്‌ ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രത്തില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്‌.

സംസ്ഥാന സര്‍ക്കാരുകള്‍ രേഖകള്‍ നല്‍കാത്തപക്ഷം കേന്ദ്രം സ്വന്തം ബാധ്യതയില്‍ ഇക്കാര്യം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പതിനൊന്ന്‌ വര്‍ഷമായി തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന ദയാഹര്‍ജികളുണ്ട്‌. ഇത്‌ ഒരു ദീര്‍ഘകാലയളവാണ്‌. ദയാഹര്‍ജി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ കോടതി ചോദിച്ചു.

പഞ്ചാബ്‌ സ്വദേശിയായ ദേവേണ്ടര്‍ പാല്‍ സിംഗ്‌ ഭല്ലര്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 1993 സപ്തംബറില്‍ റെയ്സിന റോഡിന്‌ സമീപം സ്ഫോടനത്തില്‍ ഒന്‍പത്‌ പേര്‍ കൊല്ലപ്പെട്ട കേസ്സിലാണ്‌ ഭല്ലര്‍ക്ക്‌ വധശിക്ഷ നല്‍കിയത്‌. രണ്ടായിരത്തിമൂന്നിലാണ്‌ ദയാഹര്‍ജി നല്‍കിയത്‌. തീരുമാനമെടുക്കാന്‍ ഇത്രയും കാലതാമസം വരുന്നത്‌ മനുഷ്യത്വരഹിതവും ക്രൂരവുമാണ്‌. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്ന്‌ ഭല്ലറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വിചാരണക്കോടതിയും ദല്‍ഹി ഹൈക്കോടതിയും വിധിച്ച വധശിക്ഷ 2002 മാര്‍ച്ച്‌ 26 ന്‌ സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ്‌ 2003 ജനുവരി 14 ന്‌ രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കിയത്‌. എട്ട്‌ വര്‍ഷത്തെ കാലതാമസത്തിന്‌ ശേഷമാണ്‌ രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയത്‌.

മാനസിക രോഗവും ആത്മഹത്യാ പ്രവണതയും പ്രകടിപ്പിക്കുന്ന ഭല്ലര്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമണ്‍ ബിഹേവിയര്‍ ആന്റ്‌ അലീഡ്‌ സയന്‍സസില്‍ ചികിത്സയിലാണ്‌. ദയാഹര്‍ജി തികച്ചും ഭരണഘടനാപരമായ പ്രക്രിയയാണെന്നും അതിന്‌ കാലതാമസം വരുമെന്നും സര്‍ക്കാര്‍ മുമ്പ്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വധശിക്ഷ ഒഴിവാക്കാന്‍ കാലതാമസം ഒരു കാരണമല്ലെന്നും ചെയ്ത കുറ്റത്തിന്റെ തീവ്രത കുറക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)
Kerala

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

India

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

India

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

പുതിയ വാര്‍ത്തകള്‍

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.