Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് മഹാശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2012, 10:28 am IST
inSamskriti

ആരോഗ്യം, ഉത്തമപത്നി, ഉത്തമകുലത്തില്‍ ജനനം തുടങ്ങി മരണാനന്തര സദ്ഗതി ഇവയ്‌ക്കൊക്കെ ശിവപൂജ ഉത്തമം തന്നെ. ശിവരാത്രി വ്രതം ശിവപൂജയ്‌ക്കേറ്റവും ശ്രേഷ്ഠവുമാണ്‌. സോമവാരവും അമാവാസിയുമൊത്തുവന്നാല്‍ അത്‌ മൂന്നുകോടി ശിവരാത്രിക്ക്‌ തുല്യമാണ്‌. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി സംബന്ധം വന്നാല്‍ ആദ്യത്തേത്‌ എടുക്കണം. ശ്രയോദശിസംബന്ധമുള്ള ശിവരാത്രി ഉത്തമമാണ്‌.

പാലാഴി മഥനം നടത്തുമ്പോള്‍ ഉണ്ടായ ഹലാഹലവിഷം ലോകരക്ഷയ്‌ക്കായി ശ്രീമഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന്‌ ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതമനുഷ്ഠിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷം പാനം ചെയ്ത്‌ രാത്രിയാണ്‌ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. ഈ ദിവസംവ്രതമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌ ഭഗവാന്‍ തന്നെയാണെന്ന്‌ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. മറ്റ്‌ വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ മറ്റ്‌ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന്‌ പറയപ്പെടുന്നു. ശിവരാത്രി നാളില്‍ ത്രയോദശിദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. ബ്രഹ്മമുഹൂര്‍ത്തത്തില്‍, എഴുന്നേല്‍ക്കണം. പിന്നീട്‌ കുളികഴിഞ്ഞ്‌ ഭസ്മം, രുദ്രാക്ഷധാരണം കഴിഞ്ഞ്‌ ശിവസ്തുതി ചെയ്യണം. പകല്‍ മുഴുവന്‍ ഉപവാസവും. ശിവപുരാണപാരായണവും പറ്റുമെങ്കില്‍ ആ ദിവസം മുഴുവന്‍ ശിവക്ഷേത്രങ്ങളില്‍ തന്നെ കഴിക്കുകയും സായംസന്ധ്യയ്‌ക്ക്‌ വീണ്ടും കുളിച്ച്‌ ശിവപൂജ ചെയ്ത്‌ രാത്രി ഉറക്കമൊഴിക്കുകയും വേണം. പിറ്റേന്ന്‌ ശിവപൂജ, ദാനം മുതലായവയ്‌ക്കുശേഷം പാരണ കഴിക്കാം.

ദേവാധിദേവനായ ശിവഭഗവാനെ രുദ്രന്‍ എന്നാണ്‌ യജുര്‍വേദത്തില്‍ വിശേഷിപ്പിക്കുന്നത്‌. ശിവന്‌ നിരവധി പേരുകള്‍ ഉണ്ടെങ്കിലും പൗരാണികനാമം രുദ്രന്‍ എന്നാണ്‌. പ്രണവസ്വരൂപമായ പരമാത്മചൈതന്യം പ്രകൃതിയും പുരുഷനുമായി പിരിഞ്ഞു എന്നും അതില്‍ പുരുഷരൂപംപിരിഞ്ഞ്‌ ഏകാദശ രുദ്രന്മാര്‍ ഉണ്ടായി എന്നും യജുര്‍വേദത്തില്‍ കാണുന്നു. വിഷ്ണു ദേവനുള്‍പ്പെടെ മറ്റ്‌ ദേവതാസങ്കല്‍പങ്ങള്‍ പ്രചാരമാകുന്നതിന്‌ മുന്‍പ്‌ പ്രകൃതി പ്രതിഭാസങ്ങളായി ഇടിമിന്നലിനേയും പ്രകൃതിക്ഷോഭത്തെയും ഈശ്വരനായി ആരാധിച്ചിരുന്ന ഗോത്രസംസ്കൃതികാലത്തും രുദ്രന്‍ എന്നപേരില്‍ ആദിദേവനായി ശിവഭാഗവാന്‌ സ്ഥാനമുണ്ടായിരുന്നു.
രോദിപ്പിക്കുന്നതിനാല്‍ (ദുഷ്ടരെ കരയിപ്പിക്കുന്നതിനാല്‍) രുദ്രന്‍ എന്നപേരുണ്ടായെന്ന്‌ അഗ്നിപുരാണം പറയുമ്പോള്‍ ശിവപുരാണം പറയുന്നത്‌ ദുഃഖം അലിയിച്ച്‌ ഇല്ലാതാക്കുന്നവന്‍ ആരോ ആ പരമകാരുണ്യവാനായ ശിവ ഭഗവാനെ, രുദ്രന്‍ എന്നുവിളിക്കുന്നു. എന്നും ദുഃഖത്തിന്‌ കാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നവന്‍ രുദ്രന്‍ എന്നും അര്‍ത്ഥം കാണുന്നു. കലിയുഗത്തില്‍ ദോഷങ്ങളെ കളഞ്ഞ്‌ പരിശുദ്ധമാക്കുന്നത്‌ മഹാദേവന്‌ നമസ്കാരവും ധ്യാനവുമാണെന്ന്‌ കൂര്‍മ്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്‌. മഹാനായ ദേവനാണ്‌ മഹാദേവന്‍ അദ്ദേഹത്തെ ഈശ്വരന്മാരുടെ മഹേശ്വരനായും ദേവതകളുടെ പരമദൈവമായും കാണുന്നുവെന്ന്‌ ശ്രുതി. കലിയുഗത്തില്‍ കലിദോഷശമനത്തിന്‌ ഭക്തിയോടെ ശിവനെ ഉപാസിച്ചാല്‍ മതിയാക്കുന്നതാണ്‌. ശിവനാമമാഹാത്മ്യവും ശ്രുതി സ്മൃതികളില്‍ പ്രസിദ്ധമായി കാണുന്നുണ്ട്‌. ‘ശിവ’യെന്ന രണ്ടക്ഷരം ഒരു പ്രാവശ്യം ഉച്ചരിച്ചാല്‍ മനുഷ്യരുടെ പാപം പെട്ടെന്ന്‌ നശിച്ചുപോകുന്നു. അതുകൊണ്ടാണ്‌ ശിവമാഹാത്മ്യത്തെയും ശിവനാമം ചേര്‍ന്നപഞ്ചാക്ഷരത്തെയും ശിവാഗമജ്ഞന്മാര്‍ ജീവരത്നമെന്ന്‌ വ്യഹരിച്ചുവരുന്നത്‌.

ശ്രീപരമേശ്വരനെ ഭക്തിയോകുകൂടി ഹൃദയത്തില്‍ സാക്ഷാത്കരിക്കുന്നവര്‍ക്ക്‌ ശാശ്വതമായ സിദ്ധിയുണ്ടാകുന്നു. മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്നില്ല എന്നുശ്രുതി. എല്ലാ ശ്രേയസ്സുറ്റവര്‍ക്കും ഈ ശിവനാമം കാരണഭൂതമാകുന്നു. സകലഭൂതങ്ങളുടെയും നാഥനും ഈശ്വരന്മാരുടെ ഈശ്വരനുമാകുന്നു ശിവന്‍ എന്ന്‌ മഹാഭാരതവചനം.

സത്വ-രജോ-തമോ ഗുണങ്ങളില്‍ തമോഗുണവാനാണ്‌ ശിവന്‍. എങ്കിലും ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ്‌. ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ നിശ്ചമായും അഭീഷ്ടസിദ്ധിയും ഉണ്ടാകും. ശൈവഭസ്മത്തിന്റെ മാഹാത്മ്യത്താല്‍ മഹാവിഷ്ണുപോലും ശിവഭക്തനായി പരിണമിച്ചതായി പത്മപുരാണത്തില്‍ പറയുന്നു. ശിവാരാധനയില്‍ ശിവലിംഗത്തിന്റെ മാഹാത്മ്യം ഇപ്രകാരം പറയുന്നു. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ മൂന്ന്‌ ശക്തിവിശേഷങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ശിവലിംഗത്തിന്റെ ആധാരപീഠമാണ്‌ ബ്രഹ്മാവ്‌. മദ്ധ്യഭാഗം വിഷ്ണു, മുകള്‍ ഭാഗം ശിവന്‍. സൃഷ്ടിസ്ഥിതി സംഹാരം എന്നീ മൂന്നുഭാവങ്ങളും ഒന്നിച്ച്‌ സമ്മേളിക്കുന്ന മനോഹരസങ്കല്‍പമാണ്‌ ശിവലിംഗം.

സി.എ.ഗിരിജാവല്ലഭന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.