Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പിടിച്ചെടുത്ത കുട്ടികളെ കാണാന്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക്‌ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 09:59 pm IST
inWorld

ഓസ്ലോ: ഇന്ത്യന്‍ ദമ്പതിമാര്‍ക്ക്‌ ഒടുവില്‍ മക്കളെ കാണാന്‍ നോര്‍വെയുടെ അനുമതി. നോര്‍വേയില്‍ ഭൗമശാസ്ത്രജ്ഞനായ കൊല്‍ക്കത്ത സ്വദേശി അനുരൂപ്‌ ഭട്ടാചാര്യയ്‌ക്കും ഭാര്യ സാഗരികയ്‌ക്കും വെള്ളിയാഴ്ചയാണ്‌ മക്കളെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. സ്വന്തം മക്കളെ വിട്ടുകിട്ടുന്നതിന്‌ നോര്‍വെ അധികൃതരുമായി ദമ്പതിമാര്‍ സമരത്തിലാണ്‌.

കഴിഞ്ഞവര്‍ഷം മെയിലാണ്‌ ഇവരുടെ മക്കളായ മൂന്നു വയസ്സുകാരന്‍ അഭിജ്ഞാനെയും ഒരു വയസ്സുകാരി ഐശ്വര്യയേയും നോര്‍വെയിലെ ശിശുക്ഷേമ വകുപ്പ്‌ അധികൃതര്‍ മറ്റൊരു കുടുംബത്തിന്‌ വളര്‍ത്താന്‍ നല്‍കിയത്‌. മക്കളോട്‌ അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ച്‌ അനുരൂപിനും സാഗരികയ്‌ക്കുമെതിരെ കേസെടുക്കുകയും ചെയ്തു.

അഭിജ്ഞാന്‍ സ്കൂളില്‍ വികൃതി കാട്ടുന്നതായി റിപ്പോര്‍ട്ട്‌ കിട്ടിയതിനെത്തുടര്‍ന്ന്‌ ശിശുക്ഷേമ സമിതി ഇടപെടുകയായിരുന്നു. കുട്ടികള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഒരേ കിടക്കയില്‍ ഉറങ്ങുന്നതും കുട്ടികള്‍ക്ക്‌ ഭക്ഷണം കൈകൊണ്ട്‌ വാരിക്കൊടുക്കുന്നതും അധികൃതര്‍ കുറ്റമായി കണ്ടു. ഇത്‌ നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കലാണെന്നാണ്‌ അവരുടെ വാദം.

സാഗരിക കുട്ടിയെ ഒരുതവണ അടിച്ചു. കുട്ടികള്‍ക്ക്‌ കളിക്കാന്‍ സ്ഥലമില്ല, ഉചിതമായ വസ്ത്രമില്ല, കളിപ്പാട്ടങ്ങളില്ല തുടങ്ങിയ കുറ്റങ്ങളും അധികൃതര്‍ ഉന്നയിച്ചു. അഭിജ്ഞാനും ഐശ്വര്യയ്‌ക്കും മാതാപിതാക്കളോട്‌ വൈകാരിക അടുപ്പമില്ലെന്നും അധികൃതര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്നാണ്‌ ഇവരെ അച്ഛനമ്മമാരില്‍നിന്ന്‌ മാറ്റിയത്‌.

ഒപ്പം കിടത്തിയുറക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതും ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും നോര്‍വീജിയന്‍ അധികൃതര്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടായതാണെന്നുമുള്ള അനുരൂപിന്റേയും സാഗരികയുടേയും വാദം ശിശുക്ഷേമ സമിതി ശരിവെച്ചില്ല. കുട്ടികളുമായി ഇന്ത്യയിലേക്ക്‌ മടങ്ങാനാണെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. മാര്‍ച്ച്‌ അവസാനത്തോടെ അനുരൂപിന്റേയും സാഗരികയുടെ വിസാകാലാവധി കഴിയും.

നിയമയുദ്ധത്തിനുശേഷം അനുരൂപിന്റെ സഹോദരന്‍ അരുണഭാസ്‌ ഭട്ടാചാര്യയുടെ സംരക്ഷണയില്‍ കുട്ടികളെ വിട്ടുകൊടുക്കാമെന്ന്‌ നോര്‍വേ അധികൃതരുമായി ഇന്ത്യ കരാറായി. കൊല്‍ക്കത്തയില്‍നിന്ന്‌ നോര്‍വേയിലെത്തിയ അവിവാഹിതനായ അരുണഭാസിന്‌ കുട്ടികളെ വളര്‍ത്താനുള്ള പ്രത്യേക കൗണ്‍സലിംഗ്‌ നല്‍കി. എന്നാല്‍, കുട്ടികളുടെ രക്ഷാകര്‍തൃത്വം ഇതുവരെ ഇദ്ദേഹത്തിന്‌ കൈമാറിയിട്ടില്ല. എങ്കിലേ കുട്ടികളുമായി ഇന്ത്യയിലേക്ക്‌ മടങ്ങാനാവൂ.

അതിനിടെ, അനുരൂപിന്റെ അച്ഛനമ്മമാരായ മണോടോഷും ശിഖാ ചക്രവര്‍ത്തിയും രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെക്കണ്ട്‌ സഹായം തേടി. ഇതേത്തുടര്‍ന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ നോര്‍വീജിയന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട്‌ കുട്ടികളെ ഇന്ത്യയിലേക്ക്‌ അയയ്‌ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. നോര്‍വീജിയന്‍ അംബാസഡറെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി ഇന്ത്യ പ്രശ്നം അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ്‌ കുട്ടികളെ കാണാന്‍ നോര്‍വെ അധികൃതര്‍ ദമ്പതികള്‍ക്ക്‌ അനുമതി നല്‍കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.