Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ ഓഫീസിലേക്ക്‌ കടത്തിയ 1 കോടി പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 10:44 am IST
inIndia

അമരാവതി: മഹാരാഷ്‌ട്ര കോണ്‍ഗ്രസ്‌ ആസ്ഥാനത്തേക്ക്‌ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഒരു കോടിരൂപ പോലീസ്‌ പിടികൂടി. രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു.

പഞ്ചവടി സ്ക്വയറില്‍ ഗാഡ്ഗെ നഗര്‍ പോലീസ്‌ സ്റ്റേഷനിലെ പട്രോളിങ്ങ്‌ സംഘമാണ്‌ എംഎച്ച്‌-31/ഡിസി-4744 നമ്പര്‍ വാഹനത്തില്‍ നിന്ന്‌ ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ ഒരു കോടിരൂപ പിടിച്ചെടുത്തത്‌. ഞായറാഴ്ച ഉച്ചവരെ ആരും പണത്തിന്‌ അവകാശമുന്നയിച്ചുമില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയോടെ മഹാരാഷ്‌ട്ര പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പോലീസ്‌ സ്റ്റേഷനിലേക്ക്‌ അയച്ച ഫാക്സ്‌ സന്ദേശത്തിലാണ്‌ പണം പാര്‍ട്ടിയുടേതാണെന്ന്‌ അറിയിച്ചിരിക്കുന്നത്‌. സംസ്ഥാന ധന, ഊര്‍ജ മന്ത്രി രാജേന്ദ്ര മുളക്‌ അമരാവതി കോണ്‍ഗ്രസ്‌ കമ്മറ്റിക്കയച്ച പാര്‍ട്ടി ഫണ്ടിന്റെ ഭാഗമാണ്‌ ഇതെന്ന്‌ അവകാശപ്പെട്ടിരിക്കുന്നു.

പണം കണ്ടെത്തിയ വാഹനം ശനിയാഴ്ച അമരാവതിയില്‍ എത്തിയതാണെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്റെ വാഹനവ്യൂഹത്തെ ഈ വണ്ടി പിന്തുടര്‍ന്നിരുന്നതായും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. പണം ഒരു മന്ത്രിയുടേതാണെന്ന്‌ ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ ആരോപിച്ചു. ജനങ്ങളെ സ്വാധീനിക്കാന്‍ ഈ മന്ത്രിയുടെ പിഎയാണ്‌ പണം കൊണ്ടുവന്നതെന്നും ഇതെക്കുറിച്ച്‌ വ്യക്തമായ അറിവുള്ള പോലീസ്‌ കമ്മീഷണര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടത്തിന്റെ പരിമിതികള്‍ ഉള്ളതിനാല്‍ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കുമെന്നും പവാര്‍ പറഞ്ഞു.

പണം അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്‌ വേണ്ടി കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പോലീസ്‌. പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ തൃപ്തികരമായ മറുപടി കിട്ടാത്തതിനെത്തുടര്‍ന്നാണ്‌ ഡ്രൈവറെയും സഹായിയെയും ക്രിമിനല്‍ നടപടിച്ചട്ടം 41(1)ഡി പ്രകാരം അറസ്റ്റ്‌ ചെയ്തതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ അമിതേഷ്‌ കുമാര്‍ വ്യക്തമാക്കി.

എന്നാല്‍, യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡ്രൈവറും സഹായിയും തയ്യാറാകാത്തത്‌ ദുരൂഹമായി തുടരുന്നു. സംശയകരമായ തരത്തില്‍ പുലര്‍ച്ചെ പണം കൊടുത്തുവിട്ടത്‌ എന്തിനെന്നും വ്യക്തമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.