Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2012, 10:37 pm IST
in Ernakulam

കൊച്ചി: വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ദേശീയപാത 17ല്‍ ഇടപ്പള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധിവരെ പരിഹാരമാകും. അമൃത ആശുപത്രിയിലേക്ക്‌ വരുന്നവര്‍ക്കും ഇത്‌ അനുഗ്രഹമാകും.

മേല്‍പ്പാലം തുറക്കുന്നതോടെ ദേശീയപാത 17ല്‍ ഈ ഭാഗത്ത്‌ കൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയിലധികമാകും. ഇത്‌ മനസിലാക്കി സമീപഭാഗത്തുള്ള പാതയുടെ വിപുലീകരണത്തിന്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നും നടപടികളായിട്ടില്ല. ഇതും പ്രശ്നങ്ങള്‍ ഉണ്ടാക്കും. കേരളത്തില്‍ ഏറ്റവും അധികം വാഹനാപകടങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഒന്ന്‌ ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ഭാഗമാണ്‌. വരാപ്പുഴപാലം ഗതാഗതത്തിനായി തുറന്ന്‌ കൊടുത്ത്‌ 10 വര്‍ഷത്തിനിടയില്‍ നൂറിലധികം പേര്‍ ഇവിടെ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്‌.

മേല്‍പ്പാലം നാളെ രാവിലെ പത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കുന്നുംപുറത്ത്‌ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അധ്യക്ഷത വഹിക്കും. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രൊഫ കെ.വി. തോമസാണ്‌ വിശിഷ്ടാതിഥി. ഫിഷറീസ്‌- എക്സൈസ്‌ മന്ത്രി കെ. ബാബു, മേയര്‍ ടോണി ചമ്മിണി, എം.പിമാരായ പി. രാജീവ്‌, കെ.പി. ധനപാലന്‍, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, ടി.എ. അഹമ്മദ്‌ കബീര്‍, ലൂഡി ലൂയിസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

611 മീറ്റര്‍ നീളവും 1217.13 മീറ്റര്‍ അപ്രോച്ച്‌ റോഡും അടങ്ങുന്നതാണ്‌ ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലം പദ്ധതി. 36.13 കോടി രൂപ ചെലവിലാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്‌. 7.5 മീറ്റര്‍ കാര്യേജ്‌വേ അടക്കം 12 മീറ്ററാണ്‌ പാലത്തിന്റെ വീതി. പൊതുമരാമത്ത്‌ സെക്രട്ടറി മനോജ്‌ ജോഷി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം.പി. മഹേഷ്കുമാര്‍, വി.എന്‍. സരോജിനി, രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളായ വി.ജെ. പൗലോസ്‌, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എം.പി. അബ്ദുള്‍ ഖാദര്‍, കെ.കെ. അഷറഫ്‌, വി.വി. ജോഷി, വിന്‍സന്റ്‌ ജോസഫ്‌, എ.എന്‍. രാധാകൃഷ്ണന്‍, അഗസ്റ്റിന്‍ കോലഞ്ചേരി, കെ.റെജികുമാര്‍, ടി.കെ. സുരേഷ്‌, ജോര്‍ജ്‌ സ്റ്റീഫന്‍, കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രീസ്‌ പ്രസിഡന്റ്‌ കെ.എന്‍. മര്‍സൂക്ക്‌, ദേശീയപാത സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എസ്‌. മോഹനന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.