Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹം ബ്രഹ്മാസ്മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 07:16 pm IST
in Samskriti

ശുദ്ധാത്മാവും, മനസ്സിനേയും, ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുള്ളവനും, ഭക്തിയില്‍ പ്രവര്‍ത്തിക്കുന്നവനും, എല്ലാവര്‍ക്കും പ്രിയങ്കരനാണ്‌. അങ്ങനെയുള്ളവന്‌ എല്ലാവരും പ്രിയപ്പെട്ടവരുമാണ്‌. സദാ പ്രവര്‍ത്തനനിരതനാണെങ്കിലും ഇത്തരത്തിലുള്ള വ്യക്തി കുടുക്കില്‍പ്പെടുകയില്ല. സദാ കര്‍മ്മയോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാക്കളുടെ കര്‍മ്മങ്ങള്‍ക്ക്‌ വിപരീതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്‌. ഇത്തരം കര്‍മ്മികള്‍ക്ക്‌ ഭഗവാന്‍ കൃഷ്ണനുമായി ഒരു ബന്ധവുമില്ല. അതിനാല്‍ അവരുടെ ഹൃദയം ഭൗതിക മാലിന്യങ്ങളില്‍ നിന്ന്‌ ഒരിക്കലും മുക്തിനേടുന്നില്ല.
ഇന്ദ്രിയചോദനകള്‍ക്കടിമപ്പെട്ടവരാണവര്‍. തങ്ങള്‍ക്ക്‌ തോന്നിയപോലെ അവര്‍ സദാ ഇന്ദ്രിയചോദനകള്‍ക്കടിമപ്പെട്ടവരാണവര്‍. തങ്ങള്‍ക്ക്‌ തോന്നിയപോലെ അവര്‍ സദാ ഇന്ദ്രിയതര്‍പ്പണത്തിനുവേണ്ടി സമയം ചെലവഴിക്കുന്നു. എന്നിട്ടവര്‍ ലജ്ജയില്ലാതെ പറയും, തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഭഗവാന്റെ പ്രേരണയനുസരിച്ചാണ്‌ എന്ന്‌. അവരുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി തോന്നാന്‍വേണ്ടിയാണ്‌ വഞ്ചകരും നിരീശ്വരരുമായ അവര്‍ ഇപ്രകാരം പറയുന്നത്‌. ഇങ്ങനെ അവര്‍ അവാച്യമായ ദൗര്‍ഭാഗ്യങ്ങളും ദുരിതങ്ങളും ലോകത്ത്‌ വരുത്തിവയ്‌ക്കുന്നു. ഇതിന്‌ വിപരീതമാണ്‌ ആത്മസാക്ഷാത്കാരം നേടിയ ശുദ്ധാത്മാക്കളുടെ പ്രവൃത്തി. അവര്‍ മനസാവാചാ കര്‍മണാ കൃഷ്ണന്റെ പാദാരവിന്ദങ്ങളെ സേവിക്കുന്നു. അവര്‍ നിരീശ്വരരുമായി ബന്ധപ്പെടുകയില്ല. ആത്മചൈതന്യം അത്യന്തം സൂക്ഷ്മമാണെങ്കിലും അതിന്‌ എക്കാലത്തും സ്വതന്ത്രമായ ഇച്ഛാശക്തിയുണ്ടെന്ന്‌ ഈ പുണ്യാത്മാക്കള്‍ക്ക്‌ അറിയാം. പരമാത്മാവ്‌ തികച്ചും സ്വതന്ത്രനാണ്‌. അദ്ദേഹത്തിന്‌ തന്റെ ഇച്ഛാശക്തി മറ്റുള്ളവരില്‍ പ്രയോഗിക്കാന്‍ തികച്ചും സാധിക്കുകയും ചെയ്യും. ഗുണപരമായി ആത്മചൈതന്യവും ഭഗവാനും ഒന്നുതന്നെയാകയാല്‍ ഭഗവാന്‍ അവന്റെ പരിമിതമായ ഇച്ഛാശക്തിയെ ഇല്ലായ്‌മ ചെയ്യുന്നില്ല.

ഈശ്വരന്‍ നല്‍കിയ ഈ പരിമിതമായ ഇച്ഛാശക്തിയെ നിര്‍ഭാഗ്യവശാല്‍ ജീവാത്മാവ്‌ ദുരുപയോഗപ്പെടുത്തുകയും അതിന്റെ ഫലമായി മായയിലും അജ്ഞാനത്തിന്റെ അന്ധകൂപത്തിലും അകപ്പെട്ടുപോവുകയും ചെയ്യുന്നു. വിഭ്രമാത്മകമായ ഭൗതികശക്തിയെ അതായത്‌ മായയെ ആത്മാവ്‌ ഒരിക്കല്‍ അഭയം പ്രാപിച്ചു പോയാല്‍ ഭൗതികഗുണങ്ങളായി സത്വരജസ്തമോഗുണങ്ങള്‍ വികസിക്കാന്‍ തുടങ്ങും. അങ്ങനെ ആത്മാവിന്റെ മൗലിക സ്വഭാവവിശേഷങ്ങള്‍ നഷ്ടപ്പെട്ട്‌ ഗുണങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു പുതിയ സ്വഭാവം വികസിക്കുന്നു. അവയെ ലംഘിക്കാന്‍ കഴിയുന്നതുവരെ ഇത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെ പ്രേരണയനുസരിച്ചായിരിക്കും തുടര്‍ന്നുള്ള ഒരാളുടെ പ്രവര്‍ത്തനങ്ങളെല്ലാം. മറ്റേതെങ്കിലും തരത്തില്‍ സംഭവിച്ചാല്‍ പ്രാതിഭാസികമായ ഈ ലോകത്തില്‍ ഭൗതികമായ വര്‍ണശബളിമ ഉണ്ടാവില്ല. അതിനാല്‍ പ്രകൃതിയുടെ അതിസൂക്ഷ്മമായ നിയമങ്ങളേയും പ്രവര്‍ത്തനങ്ങളേയുംകുറിച്ച്‌ സ്വയം ബോധവല്‍ക്കരിക്കാന്‍ ഒരാള്‍ തയ്യാറാവാതിരിക്കുകയും അതേസമയം തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും ഭഗവദ്സമ്മതിയുള്ളതും ഭഗവദ്പ്രചോദിതവുമാണെന്ന്‌ വാദിക്കുകയും ചെയ്താല്‍, അയാള്‍ ഭഗവനെ നീതിരഹിതവും പക്ഷംപിടിക്കുന്നവനും എന്ന നിലയിലേക്ക്‌ താഴ്‌ത്തിക്കെട്ടുകയാണ്‌. ഭഗവാന്‍ ഒരിക്കലും ഒരാളോട്‌ അനുഭാവം കാണിക്കുകയും മറ്റൊരാളോട്‌ വിവേചനം കാണിക്കുകയും ചെയ്യില്ല. വാസ്തവത്തില്‍, സ്വഭാവേനതന്നെ അസ്ഥിരവും താല്‍ക്കാലികവുമായ ഭൗതിക പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കാനാണ്‌ അദ്ദേഹം എല്ലാവരോടും ഉപദേശിക്കുന്നത്‌. ഈശ്വരനെ മറക്കുന്നതിനാല്‍ മനുഷ്യര്‍ എക്കാലവും അജ്ഞാനത്തിനിരയായിത്തീരുന്നു.

– ഭക്തിവേദാന്തസ്വാമി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.