Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉണരേണ്ടത്‌ സമൂഹ മനസ്സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:22 pm IST
inVicharam

മനുഷ്യര്‍ക്ക്‌ ക്രൂരത എത്രത്തോളമാവാമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ തൃശൂരിലെ കാരോറില്‍നിന്നുള്ള വാര്‍ത്ത. നിസ്സഹായരും നിരാലംബരുമായ മനുഷ്യരെ മൃഗങ്ങളെക്കാളും ശോചനീയമായ അവസ്ഥയില്‍ കിരാത പീഡനമേല്‍പ്പിച്ചത്‌ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. എങ്ങനെയാണ്‌ ഇത്രകൊടിയ ക്രൂരതകള്‍ ചെയ്യാന്‍ കഴിയുന്നത്‌ എന്നറിയുന്നില്ല. ജീവകാരുണ്യത്തിന്റെ വഴിയിലൂടെ നടക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ക്ക്‌ മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടേ? ഇമ്മാതിരി ക്രൂരതകള്‍വഴി പണമുണ്ടാക്കുന്നവരെ മനുഷ്യരെന്ന്‌ വിളിക്കാന്‍ കഴിയുമോ?

അവണൂര്‍ പഞ്ചായത്തിലെ കാരോറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സര്‍വ്വോദയ പങ്കുവെയ്‌ക്കല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ശാന്തിഭവനിലാണ്‌ നാടിനെ നടുക്കിയ ക്രൂരതകള്‍ അരങ്ങേറിയത്‌. ഒരു ജോഷിയും അദ്ദേഹത്തിന്റെ ഭാര്യ അല്‍ഫോന്‍സയും ചേര്‍ന്ന്‌ നടത്തുകയാണ്‌ സ്ഥാപനം. മാനസിക ആരോഗ്യകേന്ദ്രമെന്നും ശാന്തിഭവനം എന്നുമൊക്കെയാണ്‌ പേരെങ്കിലും ഇത്‌ രണ്ടും ഇവിടെ നടക്കുന്നില്ലെന്നതാണ്‌ വാസ്തവം. ഗ്വാണ്ടനാമോ ജയിലറകളില്‍ പോലുമില്ലാത്ത ക്രൂരതകളാണ്‌ ഇവിടെ അരങ്ങേറിയിരുന്നത്‌. മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തില്‍ മഞ്ഞും മഴയും വെയിലുമേറ്റ്‌ നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍ കഴിഞ്ഞു എന്നുള്ളത്‌ പ്രബുദ്ധ കേരളത്തിന്റെ മനസ്സാക്ഷിക്കേറ്റ പ്രഹരം തന്നെയാണ്‌.

തുടലുകളില്‍ പൂട്ടിയിട്ട രോഗികളുടെ കാലുകള്‍ വ്രണമായിക്കഴിഞ്ഞിരുന്നു. ഒന്നു നിലവിളിക്കാന്‍കൂടി പാവങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ചികിത്സാസൗകര്യമില്ല. നേരത്തിന്‌ ഭക്ഷണമില്ല. നേരാംവണ്ണം വസ്ത്രമില്ല. തികച്ചും മലീമസമായ അന്തരീക്ഷം. ഇതിനോടുചേര്‍ന്നുള്ള സ്ഥലത്തുതന്നെയാണത്രേ നടത്തിപ്പുകാരായ ജോഷിയും ഭാര്യയും കഴിഞ്ഞിരുന്നത്‌. ഇത്രമാത്രം കൊടിയപീഡനാവസ്ഥയില്‍ രോഗികള്‍ ഇവിടെ കഴിയുന്നത്‌ എങ്ങനെ പുറംലോകം അറിയാതെപോയി എന്നതാണ്‌ ആശ്ചര്യമുണ്ടാക്കുന്നത്‌.

ഇത്തരമൊരു പ്രാകൃതകേന്ദ്രം എങ്ങനെ ഇത്രനാളും പ്രവര്‍ത്തിച്ചു എന്നതിനെക്കാള്‍ ഇതിന്‌ അവസരം ഒരുക്കിക്കൊടുത്തവര്‍ ആരെന്നാണ്‌ അറിയേണ്ടത്‌. സ്വതേ മനോരോഗികളോട്‌ സാധാരണക്കാര്‍ക്കുള്ള പെരുമാറ്റം അത്ര മര്യാദാപൂര്‍ണമല്ല. അടുത്ത ബന്ധുക്കളാണെങ്കില്‍പ്പോലും മനോരോഗചികിത്സാകേന്ദ്രത്തില്‍ നടതള്ളുന്ന പ്രവണത ഏറെയാണ്‌. പണത്തിനും സമ്പത്തിനും വേണ്ടി രോഗമില്ലാത്തവരെക്കൂടി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ അനവധിയാണ്‌. എല്ലാ രംഗങ്ങളിലും പ്രബുദ്ധത കളിയാടുന്ന സംസ്ഥാനത്താണ്‌ ഇതൊക്കെ വ്യാപകമായി നടക്കുന്നത്‌ എന്നതാണ്‌ പരിതാപകരം.

ആരോരുമില്ലാതെ അലഞ്ഞുനടക്കുന്ന മനോരോഗികളെ പോലീസും ശാന്തിഭവനത്തില്‍ കൊണ്ടുചെന്നാക്കാറുണ്ടായിരുന്നു എന്നറിയുന്നതാണ്‌ അല്‍ഭുതം. ഒരു തരത്തിലുള്ള രേഖയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ എന്തടിസ്ഥാനത്തിലാണ്‌ പോലീസ്‌ മനുഷ്യരെ കൊണ്ടുചെന്ന്‌ നടതള്ളിയത്‌. പൊതുസ്ഥലത്തെ ശല്യം ഒഴിവാക്കുകയെന്ന പൊതുജനസൗകര്യത്തിന്റെ മറവിലല്ലേ ഈ ക്രൂരതക്ക്‌ ഔദ്യോഗികേന്ദ്രങ്ങളും ഒത്താശ ചെയ്തുകൊടുത്തത്‌? ഹെല്‍മറ്റ്‌ ധരിക്കാത്തതുള്‍പ്പെടെയുള്ള പെറ്റിക്കേസിന്റെ പിന്നാലെ പായുന്ന പോലീസ്‌ എന്തേ ഈ കേന്ദ്രത്തിലെ കൊള്ളരുതായ്‌മകള്‍ കണ്ടില്ല. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോള്‍ ജോഷിയും ഭാര്യ അല്‍ഫോന്‍സയും ചെയ്ത ക്രൂരതയേക്കാള്‍ പതിന്മടങ്ങ്‌ വലുതാണ്‌ അധികൃതകേന്ദ്രങ്ങളുടേത്‌. വമ്പന്‍ സ്രാവുകളുടെ സഹായമില്ലാതെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താനാവും?

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ്‌ ഒടുവില്‍ ശാന്തിഭവനിലെ അന്തേവാസികള്‍ രക്ഷപ്പെട്ടത്‌. അവരില്‍ പലരുടെയും വൃക്കകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന സംശയം ശക്തമാണ്‌. പലരുടെയും വയറില്‍ ഓപ്പറേഷന്‍ ചെയ്ത നീണ്ട മുറിവുണ്ടത്രേ. ജോഷിക്കും കൂട്ടര്‍ക്കും വൃക്കവാണിഭസംഘങ്ങളുമായി ബന്ധമുണ്ടാവാനും ഇടയുണ്ട്‌. ആരും ചോദിക്കാനില്ലാത്തവരുടെ ആന്തരാവയവങ്ങള്‍ വിറ്റ്‌ കാശാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ഇനി പലരേയും കൊന്ന്‌ സ്വകാര്യ മെഡിക്കല്‍ കോളജിന്‌ മൃതദേഹങ്ങള്‍ വിറ്റുവോ എന്ന്‌ ആര്‍ക്കറിയാം. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഏര്‍വാടി പ്രാര്‍ഥനാ സൗഖ്യകേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്നാണ്‌ ഇത്തരം ക്രൂരതകള്‍ നടമാടുന്നത്‌ പുറത്തറിഞ്ഞത്‌. അതിന്‌ പക്ഷേ, അംഗീകൃത കേന്ദ്രമെന്ന ലേബലും വിശ്വാസത്തിന്റെ ബലവുമുണ്ടായിരുന്നു.

ഏതായാലും കാരോറില്‍ ഇതുവരെ നടമാടിയിരുന്നത്‌ എന്തുതന്നെയായാലും അതിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തേണ്ടത്‌ അനിവാര്യമാണ്‌. സാംസ്കാരിക സമ്പന്നരെന്ന്‌ പുരപ്പുറത്തുകയറി ഘോഷിക്കുന്ന നമ്മള്‍ എത്ര കൊടിയ ദ്രോഹികളാണെന്ന്‌ ഈ സംഭവത്തിലൂടെ വെളിപ്പെട്ടുകഴിഞ്ഞു. സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ജില്ലയിലാണ്‌ ഇതുണ്ടായതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തെവിടെയൊക്കെയുണ്ട്‌ എന്നാണറിയേണ്ടത്‌. ശക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെയേ അത്‌ കണ്ടെത്താനാവൂ. അതിന്റെ അന്വേഷണം നടക്കുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ ശ്വാസംമുട്ടിക്കാനും പാടില്ല. ഒന്നുകില്‍ കളരിക്കുപുറത്ത്‌, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്‌ എന്ന സമീപനം പലപ്പോഴും കാണാറുണ്ട്‌. അതുണ്ടാവരുത്‌.

ജോഷിക്കും ഭാര്യക്കും അവരുടെ ഒത്താശക്കാര്‍ക്കും മാത്രം ശാന്തികിട്ടിയ കേന്ദ്രം ഇനിയൊരിക്കലും പ്രവര്‍ത്തിച്ചുകൂട. സമൂഹത്തിനുമുമ്പില്‍ ക്രൂരതയുടെ രാക്ഷസീയ മുഖമാണ്‌ അവര്‍ക്കുള്ളത്‌. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വസ്തുതകളും വെളിച്ചത്തുവരികയും യുക്തമായ ശിക്ഷാനടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഇനി വേണ്ടത്‌. അതിനൊപ്പം പീഡനകേന്ദ്രങ്ങളില്‍നിന്ന്‌ രക്ഷപ്പെടുത്തിയ രോഗികള്‍ക്ക്‌ തുടര്‍ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അവരെ പുനരധിവസിപ്പിക്കുകയും വേണം. ഇതിന്‌ ജാഗ്രതാപൂര്‍ണമായ സമീപനം അത്യാവശ്യമാണ്‌. മനുഷ്യത്വമുള്ള ഒരു ഭരണകൂടത്തിനേ അത്‌ ചെയ്യാന്‍ കഴിയൂ. യുഡിഎഫ്‌ സര്‍ക്കാരില്‍നിന്ന്‌ അതാണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌. അതിനൊപ്പം ഇത്തരം കൊല്ലാക്കൊല ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ജാഗ്രതയോടെയിരിക്കുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.