Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏകജാലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 08:58 pm IST
in Vicharam

ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത്‌ ജനപ്രതിനിധികളും അവര്‍ തെരഞ്ഞെടുക്കുന്ന നേതാക്കളായ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്‌. ജനങ്ങള്‍ക്കുവേണ്ടി ഭരണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്‌ നിയമസഭയുടെ സഹായത്തോടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത്‌ നടപ്പിലാക്കുന്നത്‌ ഉദ്യോഗസ്ഥരാണ്‌. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്‌ ഉദ്യോഗസ്ഥര്‍. അതുകൊണ്ടുതന്നെ ഇവരുടെ ചെയ്തികള്‍ സര്‍ക്കാരിന്റെ നയങ്ങളായി പലപ്പോഴും ചിത്രീകരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ആഭ്യന്തരവകുപ്പ്‌. പോലീസ്‌ കാര്യക്ഷമമായാല്‍ ‘പോലീസ്‌ രാജ്‌’, അതല്ലെങ്കില്‍ ‘നിര്‍വീര്യം’ എന്നായിരിക്കും മിക്കവാറും ആരോപണങ്ങള്‍. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ തലവന്‍ ചീഫ്‌ സെക്രട്ടറിയാണ്‌. പുതിയ ചീഫ്‌ സെക്രട്ടറിയായി നിയമിതനായ കെ.മോഹന്‍ദാസിനെക്കുറിച്ച്‌

കൊല്ലം ജില്ലയിലെ പൂവട്ടൂരില്‍ 1952 ഫെബ്രുവരി 18-ാ‍ം തീയതിയാണ്‌ മോഹന്‍ദാസ്‌ ജനിച്ചത്‌. കേരള സര്‍വകലാശാലയില്‍നിന്ന്‌ രസതന്ത്രത്തില്‍ ബിരുദവും ധനകാര്യം ഐഛികവിഷയമായെടുത്ത്‌ ഇംഗ്ലണ്ടിലെ സ്ട്രാത്ത്‌ കൈഡ്‌ സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തരബിരുദവും നേടി. 1974-ല്‍ ഏഴാം റാങ്കുകാരനായി സിവില്‍ സര്‍വീസ്‌ പരീക്ഷ പാസായി. 1976-ല്‍ തിരുവനന്തപുരം സബ്‌ കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1980-ല്‍ കേരളാ സ്റ്റേറ്റ്‌ കോര്‍പ്പറേറ്റീവ്‌ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടര്‍, 1981 മുതല്‍ കോട്ടയം ജില്ലാ കളക്ടര്‍, 1983- ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍, 1986-ല്‍ കൊളീജിയേറ്റ്‌ വിദ്യാഭ്യാസ ഡയറക്ടര്‍, ഫൈനാന്‍സ്‌ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്‌ സെക്രട്ടറി, റവന്യൂ സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെല്‍ട്രോണ്‍, കേരള മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സ്‌, കേരള ഓട്ടോമൊബെയില്‍സ്‌, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയുടെ ചെയര്‍മാനുമായിരുന്നു.

കേരളത്തില്‍ ചുമതലകള്‍ നിര്‍വഹിച്ചശേഷം അദ്ദേഹം 2005 മാര്‍ച്ച്‌ 17ന്‌ കേരളത്തില്‍ ഫൈനാന്‍സ്‌ അഡീഷണല്‍ സെക്രട്ടറി, ഓവര്‍സീസ്‌ അഫയേഴ്സ്‌, ഷിപ്പിംഗ്‌ സെക്രട്ടറി മുതലായ ചുമതലകള്‍ വഹിച്ച ശേഷമാണ്‌ കേരളത്തിലെത്തുന്നത്‌. സമര്‍ത്ഥനായ ഈ ഉദ്യോഗസ്ഥന്‌ സംസ്ഥാന വികസനത്തെക്കുറിച്ച്‌ തന്റേതായ സ്വപ്നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ വ്യവസായത്തിന്‌ അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന്‌ പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അന്നത്തെ വ്യവസായവകുപ്പ്‌ മന്ത്രി സുശീല ഗോപാലന്റെ ധാര്‍മിക പിന്തുണയോടെ 1999-ല്‍ “കേരളത്തില്‍ മുതല്‍മുടക്കുന്നതിനുള്ള അവസരങ്ങള്‍” എന്ന ഒരു സെമിനാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച്‌ സംരംഭകരുടെ ശ്രദ്ധ നേടി.

മുതല്‍മുടക്കാന്‍ ആളുകളെ കിട്ടിയതുകൊണ്ട്‌ മാത്രം ഒരു വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന ഭരണപരമായ സാഹചര്യങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന്‌ മനസ്സിലാക്കി ‘ഏകജാലക സംവിധാനം’ നടപ്പിലാക്കിയതിന്റെ സൂത്രധാരനും ഇദ്ദേഹമാണ്‌. ഈ നിയമപ്രകാരം വ്യാവസായിക സംരംഭകന്‌ എല്ലാ അനുവാദങ്ങളും ഒരു സ്ഥലത്തുനിന്നും ലഭിക്കുന്നു.

മുന്‍ വ്യവസായവകുപ്പ്‌ സെക്രട്ടറിയായിരുന്ന എസ്‌.കൃഷ്ണകുമാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ വ്യാവസായിക എസ്റ്റേറ്റുകള്‍ക്കൊപ്പം വ്യാവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കപ്പെട്ടത്‌ ഇദ്ദേഹം വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ്‌. ഭക്ഷ്യവസ്തുക്കള്‍ക്ക്‌, ഫിലിമിന്‌, ഐടിക്ക്‌ എല്ലാം പ്രത്യേകം പാര്‍ക്കുകള്‍ നിലവില്‍വന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഉതകുന്ന വിധത്തില്‍ കിന്‍ഫ്രയെ രൂപപ്പെടുത്തിയതില്‍ ഇദ്ദേഹത്തിന്‌ പങ്കുണ്ട്‌.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കാലത്ത്‌ സ്വകാര്യ സംരംഭകരെ വിദ്യാഭ്യാസരംഗത്തേക്ക്‌ കടന്നുവരാന്‍ അനുവദിച്ചു. പഠനം എന്ന അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രിക്രിയയെ സര്‍ക്കാര്‍ നേതൃത്വത്തില്‍ മാത്രം വിട്ടാല്‍ നാം പുറകിലാകുമെന്ന പരിഭ്രാന്തിയായിരുന്നു ഈ നടപടിക്ക്‌ കാരണം. മറുനാടന്‍ മലയാളിക്ക്‌ വിദ്യാഭ്യാസ മേഖലയില്‍ മുതല്‍മുടക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി സ്വയം പര്യാപ്തതയില്‍ എത്തിക്കണമെന്നുമായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ട ഈ നടപടിയിലൂടെ ഉദ്ദേശിക്കപ്പെട്ടത്‌.

തദ്ദേശ സ്വയംഭരണ വകുപ്പ്‌ സെക്രട്ടറി എന്ന നിലയില്‍ പഞ്ചായത്ത്‌ രാജ്‌ കേരളത്തില്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക്‌ വഹിച്ചു.

കേന്ദ്ര ഷിപ്പിംഗ്‌ സെക്രട്ടറിയെന്ന നിലയില്‍ രാജ്യത്തെ തുറമുഖങ്ങളെ 2012ഓടെ 2500 മില്യണ്‍ ടണ്‍ ചരക്ക്‌ കയറ്റുമതിക്ക്‌ ഉതകുന്ന വിധത്തില്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. കൊല്ലവും വിഴിഞ്ഞവും വല്ലാര്‍പാടവും അടക്കമുള്ള കേരളത്തിലെ തുറമുഖങ്ങളുടെ വികസനത്തില്‍ അദ്ദേഹം പ്രത്യേക താല്‍പ്പര്യം പുലര്‍ത്തിയിരുന്നു.

ഒരു ഇന്ത്യന്‍ പട്ടണത്തില്‍നിന്ന്‌ മറ്റൊരു ഇന്ത്യന്‍ പട്ടണത്തിലേക്ക്‌ ചരക്കുകള്‍ ജലപാതയിലൂടെ നീക്കുന്നതിനുള്ള ചെലവ്‌ കുറഞ്ഞ അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പദ്ധതികള്‍ തീരദേശനയങ്ങളുടെ ഭാഗമായി ആവിഷ്കരിക്കാന്‍ അദ്ദേഹം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി.

ലോകത്തിലെ കപ്പല്‍നിര്‍മാണത്തില്‍ 1.25 ശതമാനം മാത്രം ഭാരതത്തിന്റേതായി ഉള്ളൂവെന്നും, അത്‌ അഞ്ച്‌ ശതമാനമെങ്കിലും ആക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇതിനായി ജപ്പാന്‍, ചൈന എന്നീ രാഷ്‌ട്രങ്ങളോട്‌ കിടപിടിക്കാന്‍ ഇന്ത്യക്ക്‌ ആകുമെന്ന ശുഭാപ്തി വിശ്വാസവും ഒരു അഭിമുഖത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു.

സമര്‍ത്ഥനായ ഈ ഭരണാധികാരിക്ക്‌ 2012 ഫെബ്രുവരിയില്‍ 60 വയസ്‌ തികയുന്നതുവരെ മാത്രമേ പുതിയ ലാവണത്തില്‍ തുടരാനാകൂ. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു.

മാടപ്പാടന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.