Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 09:37 pm IST
inVicharam

മുല്ലപ്പെരിയാര്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതകളാണ്‌ രൂപം കൊള്ളുന്നത്‌. 116 വര്‍ഷം പഴക്കമുള്ള സുര്‍ക്കി-മണല്‍ ഉപയോഗിച്ച്‌ പണിത മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്നും ഇപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണമെന്നും കേരളം ആവശ്യപ്പെടുന്നത്‌ തമിഴ്‌നാടിന്‌ ഇപ്പോഴുള്ള ജലലഭ്യത ഉറപ്പുവരുത്തിയാണ്‌. ഡാം ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണമെന്ന്‌ പറയാനുള്ള കാരണം ഇടയ്‌ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളില്‍ ഡാമിന്‌ ബലക്ഷയം സംഭവിച്ചതിനാലും ഡാമിന്റെ അടിത്തട്ടില്‍ 1.52 ഗ്രാവിറ്റിയുള്ള ആഘാതം സംഭവിച്ചിട്ടുണ്ടെന്നും അണക്കെട്ടില്‍ നിറഞ്ഞ ഭൂഗര്‍ഭജല സമ്മര്‍ദ്ദം ഭൂകമ്പസാധ്യത ഉയര്‍ത്തുന്നുണ്ടെന്നും ലോകത്തെത്തന്നെ ഭൂകമ്പസാധ്യതാ മേഖലയിലുള്ള ഒമ്പത്‌ അണക്കെട്ടുകളില്‍ ഒന്ന്‌ മുല്ലപ്പെരിയാറാണെന്ന്‌ പ്രമുഖ സിസ്മോളജിസ്റ്റ്‌ ഹര്‍ഷ്‌ കെ.ഗുപ്ത ചൂണ്ടിക്കാണിച്ചതിനാലുമാണ്‌. പോയവര്‍ഷം 24 ചെറു ഭൂചലനങ്ങളാണ്‌ ഇടുക്കി മേഖലയിലുണ്ടായത്‌. അണക്കെട്ട്‌ തകര്‍ന്നാല്‍ ഒഴുകിയെത്തുന്ന വെള്ളം താങ്ങാന്‍ ശേഷിയില്ലാതെ ഇടുക്കി അണക്കെട്ട്‌ തകരുമെന്നും അത്‌ നാല്‌ ജില്ലകളിലെ 35 ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നുമുള്ള കേരളത്തിന്റെ വാദഗതി തമിഴ്‌നാട്‌ തള്ളുന്നു. അഞ്ച്‌ ജില്ലകളിലെ കൃഷി മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചാണെന്നും ഈ സ്ഥിതി മാറ്റാന്‍ സമ്മതിക്കില്ലെന്നുമുള്ള നിലപാടാണ്‌ അവര്‍ സ്വീകരിച്ചിരിക്കുന്നത്‌.

ഭൂചലനഭീതിയില്‍ കേരളത്തില്‍ തമിഴ്‌നാടിനെതിരെ രൂപപ്പെട്ട സമര-ഉപവാസസമരങ്ങളും മനുഷ്യമതിലും മറ്റും കണ്ട്‌ പ്രകോപിതരായ തമിഴര്‍ മലയാളികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും മലയാളികളുടെ ബിസിനസ്‌ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും മലയാളി വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളില്‍ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ രണ്ടുദിവസത്തെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ കണ്ട ജയലളിത ആവശ്യപ്പെട്ടത്‌ പുതിയ ഡാം നിര്‍മിക്കരുതെന്നും ജലനിരപ്പ്‌ 152 അടിയായി ഉയര്‍ത്തണമെന്നും അണക്കെട്ട്‌ സംരക്ഷണത്തിന്‌ സിആര്‍പിഎഫിനെ നിയോഗിക്കണമെന്നുമാണ്‌. അതോടൊപ്പം പ്രധാനമന്ത്രി നിര്‍ദേശിച്ച ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ കമ്മറ്റിയോട്‌ അണക്കെട്ട്‌ പരിശോധനയ്‌ക്ക്‌ ഒരു വിദഗ്ധസമിതിയെ നിയമിക്കണമെന്നത്‌ പിന്‍വലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ച ഉന്നതാധികാരസമിതി പഠനറിപ്പോര്‍ട്ട്‌ കാത്തിരിക്കണമെന്നുകൂടി ജയലളിത ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സന്ദര്‍ശനം കേരളം ബഹിഷ്ക്കരിച്ചിരിക്കുകയാണ്‌. ഡി.കെ.മേത്ത, സി.ഡി.തട്ടെ എന്നിവര്‍ നയിക്കുന്ന ഉന്നതാധികാരസമിതി തീര്‍ത്തും തമിഴ്‌നാടിന്‌ അനുകൂലമായ ഏകപക്ഷീയമായ നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ കേരളാ ടീമിലെ എം.കെ.പരമേശ്വരന്‍ നായരും പി.ലതികയും സന്ദര്‍ശനം ബഹിഷ്ക്കരിച്ചത്‌.

കേരളത്തിന്റെ വാദഗതികളോ, ഭൂചലനങ്ങളെക്കുറിച്ചുള്ള വസ്തുതകളോ കേള്‍ക്കാന്‍ വിസ്സമ്മതിച്ച ഉന്നതാധികാരസമിതി തമിഴ്‌നാട്ടിലെ 35 അംഗ സംഘത്തോടൊപ്പമാണ്‌ അണക്കെട്ട്‌ പരിശോധിച്ചത്‌. സിസ്മിക്‌ ടെസ്റ്റ്‌ നടത്തുന്നതിന്‌ തെരഞ്ഞെടുത്ത സ്ഥലംപോലും കേരളത്തിന്റെ വാദഗതി നിരാകരിച്ചത്‌ തമിഴ്‌നാട്‌ ടീമിന്റെ നിര്‍ദേശപ്രകാരമാണ്‌. ഐഐടി റൂര്‍ക്കിയിലെ വിദഗ്ധരുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പഠനറിപ്പോര്‍ട്ടും തമിഴ്‌നാടിന്‌ സ്വീകാര്യമായില്ല. ഇപ്പോള്‍ ജയലളിതയുടെ എഐഎഡിഎംകെയും കരുണാനിധിയുടെ ഡിഎംകെയും വൈക്കോയും വിജയകാന്തും ആവശ്യപ്പെടുന്നത്‌ മുല്ലപ്പെരിയാര്‍ ഈ സ്ഥിതിയില്‍ നിലനിര്‍ത്തി ജലനിരപ്പ്‌ 152 അടിയാക്കണമെന്നാണ്‌. ജയലളിതയ്‌ക്ക്‌ പിന്നാലെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും പ്രധാനമന്ത്രിയെ കണ്ട്‌ അണക്കെട്ടിന്റെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും കേരളത്തിലെ തമിഴരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പുതിയ അണക്കെട്ട്‌ സുപ്രീംകോടതി നടപടികളെ അട്ടിമറിക്കാനാണെന്നും ധരിപ്പിച്ചിരിക്കുകയാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്നം വൈകാരിക വിഷയമായി ഉയര്‍ത്തിയത്‌ കേരളമാണെന്നും ഇവരെല്ലാം ആരോപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയതിന്‌ വിജയകാന്ത്‌ അറസ്റ്റിലാണ്‌. പ്രശ്നം ഇത്രയും സങ്കീര്‍ണമായിട്ടും കേരളത്തിന്റെ സ്വന്തം എ.കെ.ആന്റണി പറയുന്നത്‌ ഒരു ദേശീയ പാര്‍ട്ടിയും പരിഹാരം നിര്‍ദേശിക്കുന്നില്ലെന്നും ഈ പ്രശ്നത്തില്‍ കോടതിക്ക്‌ പുറത്ത്‌ സമവായം കണ്ടെത്തണമെന്നുമാണ്‌.

പ്രധാനമന്ത്രിക്കോ സോണിയാഗാന്ധിയോട്‌ സംസാരിക്കാന്‍ കഴിവുള്ള എ.കെ.ആന്റണി അടക്കമുള്ള കേരള നേതാക്കള്‍ക്കോ കേരള-തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരെ ഒരു മേശക്കരികില്‍ ചര്‍ച്ചയ്‌ക്ക്‌ വിളിപ്പിക്കുവാനോ പ്രശ്നപരിഹാരം തേടുവാനോ സാധിച്ചിട്ടില്ല. തെലുങ്കാന പ്രശ്നംപോലെ ഇത്‌ വൈകാരിക പ്രശ്നമാക്കരുത്‌ എന്നുപദേശിക്കുന്ന ആന്റണി ജീവഹാനി ഭയന്ന്‌ ഉറക്കം നഷ്ടപ്പെട്ട്‌ സ്കൂളുകളില്‍ പോകാതായ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളുടെ അവസ്ഥയോ ഈ ജില്ലകളിലെ ജനങ്ങളുടെ ആശങ്കയോ തിരിച്ചറിയുന്നില്ല. തമിഴ്‌നാട്‌ കേരള സംസ്ഥാനങ്ങളുടെ വ്യത്യസ്ത നിലപാട്‌ നിര്‍ഭാഗ്യകരമാണെന്ന സുവിശേഷം ആര്‍ക്കും ആശ്വാസകരമല്ല. മമത ബാനര്‍ജിയെപ്പോലെ സമ്മര്‍ദ്ദത്തിലൂടെ ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം നടത്താനുള്ള തീരുമാനം പിന്‍വലിപ്പിക്കാനോ, സ്പെഷ്യല്‍ പാക്കോജ്‌ ലഭ്യമാക്കാനോ കേരളത്തിന്‌ കഴിവില്ല. വിദേശനിക്ഷേപ വിഷയത്തില്‍ എതിര്‍ത്ത ഒമ്പത്‌ സംസ്ഥാന മന്ത്രിമാരോട്‌ ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയ പ്രധാനമന്ത്രിക്ക്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തുകൊണ്ട്‌ ഇത്‌ സാധ്യമാകുന്നില്ല എന്ന ചോദ്യം ന്യായമായും ഉയരുന്നു. എന്നിട്ടും എ.കെ.ആന്റണി ത്യാഗത്തിനാണ്‌ ആഹ്വാനം ചെയ്യുന്നത്‌. മുല്ലപ്പെരിയാര്‍ കേരള രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു പിറവം തെരഞ്ഞെടുപ്പ്‌ വിജയം മാത്രമാണോ എന്ന സംശയം ഈ സാഹചര്യത്തില്‍ ഉയരുന്നത്‌ സ്വാഭാവികം മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.