Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 10:52 pm IST
inErnakulam

ആലുവ: എറണാകുളം ജില്ലയില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയില്‍ വര്‍ദ്ധിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം പെരുകിയതും ഇതിന്‌ കാരണമായതായി അധികൃതര്‍ പറയുന്നു. മയക്കുമരുന്ന്‌ വ്യാജമദ്യ വിതരണവുമായി ബന്ധപ്പെട്ട്‌ ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ മാത്രം ജില്ലയില്‍ 103 പേരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ ഉപയോഗപ്പെടുത്തി എക്സൈസും പോലീസും ചേര്‍ന്ന്‌ പദ്ധതിയാരംഭിച്ചാല്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന പലരേയും പിന്തിരിപ്പിക്കുവാന്‍ കഴിയും. ഇവര്‍ വഴി മയക്കുമരുന്ന്‌ പതിവായി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ്‌ ശേഖരിക്കാന്‍ കഴിയും. കൗണ്‍സിലിംഗും മറ്റുമായി പലരേയും പിന്തിരിപ്പിക്കാനും കഴിയും. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്‌. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ ഇവരിലുള്‍പ്പെടുന്നു. അതുപോലെ സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്‌. മയക്കുമരുന്ന്‌ വിതരണസംഘങ്ങള്‍ വിദ്യാര്‍ത്ഥികളേയും ഐടി മേഖലയിലുള്ളവരെയും വരെ തങ്ങളുടെ ഇടനിലക്കാരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌.

മയക്കുമരുന്ന്‌ കേസില്‍ പിടികൂടപ്പെടുന്നവരില്‍ ഏറെപ്പേരും പിന്നീട്‌ മയക്കുമരുന്ന്‌ കേസുകളില്‍ നിന്നും പിന്തിരിയുന്നില്ലെന്നും ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പിടിയിലാകുന്നവരിലേറെപ്പേരും കുറച്ചുദിവസം റിമാന്‍ഡിലാകുകയും ചെയ്യുന്നുണ്ട്‌. പുറത്തിറങ്ങിയാല്‍ ഇവരില്‍ പലരും രഹസ്യമായി മയക്കുമരുന്ന്‌ വിപണനത്തില്‍ സജീവമാകുകയും ചെയ്യുന്നു. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന്‌ മാത്രമായി പോലീസില്‍ പ്രത്യേക വിഭാഗത്തെ നിയോഗിക്കണമെന്ന ആശവ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും പ്രത്യേക വൈദഗ്‌ദ്ധ്യവുമുള്ള നിരവധി പോലീസുദ്യോഗസ്ഥരുണ്ട്‌. ചില സിനിമ തിയേറ്ററുകള്‍, പാലങ്ങളുടെ പരിസരങ്ങള്‍, പുഴയോരങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ്‌ മയക്കുമരുന്ന്‌ ഉപയോക്താക്കളും വിതരണക്കാരും പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്തുവാനും എളുപ്പമാണ്‌. അടുത്തിടെയായി പ്രത്യേക പോലീസ്‌ വിഭാഗവും സജീവമായതുകൊണ്ട്‌ മാത്രമാണ്‌ എറണാകുളം ജില്ലയില്‍ ഇത്രയേറെ മയക്കുമരുന്ന്‌ കേസുകള്‍ പിടികൂടുവാന്‍ കഴിഞ്ഞിട്ടുള്ളതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.