കാറ്റില്‍ പറന്നെത്തുന്ന ദ്വാരകയിലെ പൊടിപോലും പാപികള്‍ക്കു മുക്തി നല്‍കുന്നതാണ്. ആ നിലയ്ക്ക് ദ്വാരകാധാമത്തെപ്പറ്റി എന്താണു പറയേണ്ടത് !അതിപാവനധാമങ്ങളായി പറയപ്പെടുന്ന ചതുര്‍ധാമങ്ങളില്‍ നാലാമത്തേതും ഏഴമോക്ഷദായികളായ പുരികളില്‍ ആറാമത്തേതുമാണ് ദ്വാരക.സുരേന്ദ്രനഗര്‍ ഓഖാലൈനില് ഓഖാ തുറമുഖത്തുനിന്ന് മുപ്പതുകിലോമീറ്റര്‍ ഇപ്പുറമാണ് ദ്വാരകാസ്റ്റേഷന്. സ്റ്റേഷനില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ ഗോമതീതിരത്താണ് പ്രധാന ശ്രീകൃഷ്ണക്ഷേത്രം. പ്രധാന ക്ഷേത്രത്തിനു പിന്നില്‍ തെക്കുപടിഞ്ഞാറായി വലിയ ആഴമേറിയ തോടുണ്ട്. ഇതില്‍ സമുദ്രജലം നിറഞ്ഞിരിക്കും. ഇതു ഗോമതി നദിയെന്നാണു പറയുന്നത്. ഇതില്‍ സംഗമഘട്ടം, ഇങ്ങനെ ഒമ്പതു ഘട്ടങ്ങളുണ്ട്. സംഘമഘട്ടത്തില് സംഗമനാരായണന്റെയും വസുദേവഘട്ടത്തില് ഹനുമാന്റെയും നരസിംഹത്തിന്റെയും ക്ഷ്രേതങ്ങള്‍ കാണാം.
ഗോമതിയില്‍ സര്ക്കാതരീഘട്ടത്തിനു സമീപമാണ് നിഷ്പാപസരോവരം. ഇതിനുമുമ്പ് മധുരജലമുള്ള അഞ്ചു കിണറുകളുണ്ട്. ഇതിനടുത്തു ഗോവര്ദ്ധനനാഥക്ഷേത്രം കാണാം. ദ്വാരകയിലെ പ്രധാന ക്ഷേത്രമാണ് ശ്രീരണഛോഡുരായ്. ദ്വാരകാധീശക്ഷേത്രമെന്നും ഇതിനെ പറയും. ഏഴു നിലയിലുള്ളതാണ് ഈ ക്ഷേത്രം. നാലുവശവും കോട്ടയുണ്ട്. ഈ ക്ഷേത്രത്തിലെ ധ്വജം ഭാരതത്തിലെ ക്ഷേത്രധ്വജങ്ങളില് ഏറ്റവും ഉന്നതമായ ധ്വജമാണ്.പ്രധാന ക്ഷേത്രത്തില്‍ രണഛോഡുരായ് (ശ്രീകൃഷ്ണന്) ന്റെ ചതുര്ഭുജവിഗ്രഹമാണുള്ളത്. നിശ്ചിതഫീസ് കൊടുത്ത് ഇതിന്റെ പാദസ്പര്‍ശം നടത്താവുന്നതാണ്. ക്ഷേത്രത്തിനു മുകളില്‍ നാലാം നിലയില്‍ അംബാവിഗ്രഹങ്ങള് കാണാം. ഉള്ളില്‍ രണഛോഡ്ക്ഷേത്രത്തിനു തെക്ക് ത്രിവിക്രമക്ഷേത്രം നില്ക്കുന്നു. അവിടെ മഹാബലിയുടെയും സനകാദികളുടെയും ഗരുഡന്റെയും വിഗ്രഹങ്ങള്‍ കാണാം. വടക്കുഭാഗത്ത് പ്രദ്യുമ്നക്ഷേത്രമുണ്ട്. അടുത്തുതന്നെ അനിരുദ്ധന്റെ മൂര്‍ത്തിയും കാണാം. സഭാമണ്ഡപത്തില്‍ ബലദേവവിഗ്രഹം നില്ക്കുന്നു. ഇവിടെയും നിശ്ചിതദക്ഷിണ കൊടുത്താല്‍ പാദരക്ഷയുടെ അടയാളം പൂജാരി നെറ്റിയില്‍ ചാര്‍ത്തിത്തരും. ഇതിനു കിഴക്കു ദുര്‍വ്വാസാവിന്റെ ചെറിയക്ഷേത്രമുണ്ട്.
വടക്കു മോക്ഷദ്വാരത്തിനു സമീപം കുശേശ്വരമെന്ന ശിവക്ഷേത്രമുണ്ട്. ഇവിടെ ദര്‍ശനം നടത്താതെ ദ്വാരകായാത്രാ മുഴുവനാവില്ല. താഴെ കുശേശ്വരലിംഗവും പാര്‍വ്വതീവിഗ്രഹവും കാണാം. പടിഞ്ഞാറുഭാഗത്ത് മതിലിനടുത്ത് അംബാദേവി, പുരുഷോത്തമന്, ദത്താത്രേയന് , ദേവീകീമാതാവ്, ലക്ഷ്മീനാരായണന്‍, മാധവന് മുതലായ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട്. കിഴക്കുവശത്തെ മതിലിനടുത്ത് സത്യഭാമാ ക്ഷേത്രവും ശങ്കരാചാര്യസ്വാമികളുടെ ആസ്ഥാനവും ജാംബവതി, രാധ, ലക്ഷ്മീനാരായണന്‍ മുതലായ ക്ഷേത്രങ്ങളുമുണ്ട്.ശാരദാമം, പ്രധാനക്ഷേത്രത്തിനു കിഴക്കുവശം മതിലിനുള്ളില്ത്തന്നെയാണ് ജഗദ്ഗുരു ശങ്കരാചാര്യ
സ്വാമികള്‍ സ്ഥാപിച്ച നാലുമഠങ്ങളിലൊന്നായ ശാരദാപീഠമെന്ന മഠം സ്ഥിതിചെയ്യുന്നത്.കോട്ടയ്ക്കു വെളിയിലെ ലക്ഷ്മീനാരായണക്ഷേത്രവും വാസുദേവക്ഷേത്രവും സ്വര്ണ്ണദ്വാരകയും കാണാം.
ഗോമതീഘട്ടത്തില് നിന്നു സംഗമംവരെ പോയിട്ട് വടക്കോട്ടു വരുമ്പോള്‍ സമുദ്രത്തില്‍ ചക്രതീര്ത്ഥമുണ്ട്. അതിനു മുന്നില്‍ രത്നേശ്വരന്‍, സിദ്ധനാഥന്‍, ജ്ഞാനകുണ്ഡം, ജൂനീരാംബാഡി, ദാമോദരകുണ്ഡം എന്നിവ ക്രമമായി കാണാവുന്നതാണ്. ഒന്നരക്കിലോ മീറ്റര്‍ അപ്പുറമുള്ള രുക്മിണീക്ഷേത്രം സുന്ദരവും ദിവ്യവുമായ കാഴ്ചയാണ്. അടുത്തുതന്നെ ഭാഗീരഥീ ഒഴുകുന്നുണ്ട്. മടങ്ങിവരുമ്പോള്‍ കൃകലാസകുണ്ഡം (ശാപഗ്രസ്തനായ നൃഗമഹാരാജാവു ഓന്തായി കിടന്ന പൊട്ടക്കിണര്‍) സൂരയനാരായണക്ഷേത്രം, ഭദ്രകാളി, ജയ- വിജയന്മാര് ഇവരെയെല്ലാം ദര്‍ശിച്ചിട്ട് നിഷ്പാപകുണ്ഡത്തിലൂടെ വന്ന് രണഛോഡ്രായരെ ദര്സിക്കുന്നതോടെ പ്രദക്ഷിണം പൂര്‍ത്തിയാവുന്നു. ഇവയില്‍ ദദ്രകാളീക്ഷേത്രവും ശക്തിപീഠവുമുണ്ട്. അവിടെനിന്നു മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ സീതാവാഡി കാണാം. ദ്വാരകയ്ക്ക്സമീപം ഒരു ഗുഹയുണ്ട്. ഗുഹയ്ക്കടുക്കല് ഭഡകേശ്വരമെന്ന ശിവവിഗ്രഹംകാണാം.
കൃതയുഗത്തില്‍ രൈവതമഹാരാജാവ് ഇവിടെ ദര്‍ഭ വിരിച്ച് യാഗം നടത്തി. തന്നിമിത്തം ഈ സ്ഥലത്തിന്റെ പേര് കുശസ്ഥലിയന്നൊയി. കുറെക്കാലത്തിനുശേഷം കുശന്ന് പേരായ ഒരു ദാനവന്‍ വലിയ ഉപദ്രവിയായി ഉണ്ടായി. അവനെ നശിപ്പിക്കാന്‍ വേണ്ടി ബ്രഹ്മദേവന് സുതലത്തില്പോയി മഹാബലിയോടു പറഞ്ഞിട്ടു ത്രിവിക്രമനായ ഭഗവാനെ കൂട്ടിക്കൊണ്ടുവന്നു. ആയുധങ്ങള്‍കൊണ്ട് ദാനവനെ കൊല്ലാന്‍ സാധ്യമല്ലാതായപ്പോള്‍ ഭഗവാന് അവനെ ഭൂമിയില്‍ കുഴിച്ചിട്ട് അതിനു മുകളില്‍ അവന്റെ ഉപാസനാമൂര്‍ത്തിയായ കുശേശ്വരന്റെ ലിംഗം പ്രതിഷ്ഠിച്ചു. അനന്തരം ഭഗവാന് അവന് വരം കൊടുത്തു. ദ്വാരകയില്‍ വന്നിട്ട് കുശേശ്വരനെ ദര്‍ശിക്കാത്തവരുടെ പുണ്യത്തില്‍ പകുതി അയാള്‍ക്കു ലഭിക്കുമെന്ന്.ഒരിക്കല്‍ ദ്വാരകയില്‍ ദുര്‍വ്വാസാവുമഹര്‍ഷി വന്നുചേര്‍ന്നു. യാതൊരു കാരണവും കൂടാതെ അദ്ദേഹം ശ്രീകൃഷ്ണവിയോഗം ഉണ്ടാവട്ടെ എന്നു രുക്മിണിയെ ശപിച്ചു.
ശ്രീകൃഷ്ണഭഗവാന് ആശ്വസിപ്പിച്ചു വിയോഗാവസരത്തില്‍ അദ്ദേഹത്തിന്റെ വിഗ്രഹം പൂജിച്ചുകൊണ്ടിരിക്കാമെന്ന്. അങ്ങനെ രുക്മിണി വച്ചുപൂജിച്ച വിഗ്രഹമാണ് രണഛോഡ്രായ് എന്നു പറയപ്പെടുന്നത്. ഇത് പ്രതിഷ്ഠിച്ചത് ദ്വാരകയില്‍ അവസാനരാജാവായായ വാണവജ്രനാണ്.ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗാരോഹണശേഷം ദ്വാരക സമുദ്രത്തില്‍ മുഴുകിപ്പോയി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യേകവസതി മുങ്ങിയില്ല. അവിടെയാണ് വജ്രന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: