Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനങ്ങളുടെ അടിസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2011, 11:55 pm IST
in Samskriti

ഭാരതത്തില്‍ പൗരാണികകാലം കാലം മുതല്‍ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌ അതീവ പ്രാധാന്യവും മഹത്വവും കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്‌ വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാമ്‌ വ്രതാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. പുണ്യം, ആരോഗ്യം, ശ്രേയസ്സ്‌ തുടങ്ങിയവയ്‌ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദികര്‍മ്മങ്ങളാണ്‌ വ്രതങ്ങള്‍. പ്രായേണ ചെലവുകുറഞ്ഞതും വളരെയധികം ഫലപ്രദവുമായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹദോഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദോഷങ്ങളുടെ പരിഹാരങ്ങളും ഐശ്വര്യവും ആത്യന്തികമായി ഈശ്വരസാക്ഷാത്കാരവും കൈവരുന്നു.

വ്രതങ്ങളുടെ എല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്‌. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധി, ജപം, ഈശ്വരസ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവന്നു. അങ്ങനെ ക്രമേണ പൂര്‍വജന്മങ്ങളിലും ഈ ജന്മത്തിലും സ്വാഭാവികമായും ദുഷ്കൃതിഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.

തപസ്സിന്റെ ഒരു ലഘുവായ ഒരു പതിപ്പാണ്‌ വ്രതം എന്നുപറയാം. ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട്‌ കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനമാണ്‌ തപസ്‌. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ട്‌ മാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്‌. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച്‌ ഈശ്വരോപാസന ചെയ്യുന്ന തിതിക്ഷയാണ്‌ തപസിന്റെ അടിസ്ഥാനം. അതേസമയം കഠിനമായ തപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന്‌ അസാദ്ധ്യം തന്നെ. അത്തരത്തിലുള്ളവര്‍ക്ക്‌ വിധിക്കപ്പെട്ടിട്ടുള്ളവയാണ്‌ വ്രതങ്ങള്‍.

തപസ്സിന്റേതായാലും വ്രതങ്ങളുടേതായാലും അടിസ്ഥാന നിയമങ്ങള്‍ക്ക്‌ ഐകരൂപമുണ്ട്‌. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്‌. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകിക സുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസ ചെയ്യുക എന്നതാണ്‌ വ്രതാനുഷ്ഠാനംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവയിലൂടെ മാത്രമേ ശരീരവും മനസ്സും പരിശുദ്ധമാകൂ. അങ്ങനെയാകുമ്പോള്‍ മാത്രമാണ്‌ ദോഷശാന്തിയും ഈശ്വരസാക്ഷാത്കാരവും കൈവരുന്നത്‌. നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍, ദുരിതങ്ങള്‍, സംഘര്‍ഷങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുഷ്കൃത്യങ്ങള്‍ എന്നിവയ്‌ക്കിടയില്‍ നിശ്ചിത ദിവസമോ ദിവസങ്ങളോ ഇവയില്‍ നിന്നെല്ലാം ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒഴിവായി, സുഖങ്ങളെ പരിത്യജിച്ച്‌, ഈശ്വരോപാസ മാത്രം ചെയ്യുക. അത്‌ അതുവരെ മനസ്സില്‍ അടിഞ്ഞികൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കും. ദുഷ്കൃത്യങ്ങളുടെ ഫലമായ പാപങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ ലൗകിക ജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന്‌ കാണാം.

വ്രതങ്ങളെല്ലാം കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇത്തരത്തിലുള്ള കാലഗണനയെ അടിസ്ഥാനമാക്കി വൈവിദ്ധ്യമേറിയ അനവധി വ്രതങ്ങള്‍ പ്രചാരത്തിലുണ്ട്‌. തപസ്‌, അതിന്‌ ഫലപ്രാപ്തിയുണ്ടാകുന്നതുവരെ തുടരുമ്പോള്‍ വ്രതം നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കുന്നു.

വ്രതങ്ങള്‍ പ്രധാനമായും മൂന്നുവിധത്തിലാണ്‌. നിത്യം, നൈമിത്തികം, കാമ്യം. പുണ്യസഞ്ചയത്തിനായി അനുഷ്ഠിക്കുന്നത്‌ നിത്യം. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നത്‌ നൈമിത്തികം. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്നത്‌ കാമ്യവ്രതങ്ങള്‍. തിങ്കളാഴ്ച വ്രതം, ഷഷ്ഠിവ്രതം തുടങ്ങിയവ കാമ്യവ്രതങ്ങളാണ്‌.

കായികവും വാചികവും മാനസികവുമായി പാപങ്ങളാണ്‌ മനുഷ്യന്റെ രോഗ-ദുരിതങ്ങള്‍ക്ക്‌ നിദാനം. വ്രതങ്ങളിലൂടെയും മറ്റ്‌ അനുഷ്ഠാനങ്ങളിലൂടെയും പാപങ്ങളെ കഴുകിക്കളഞ്ഞ്‌ ശുദ്ധീകരിക്കപ്പെടുകയാണ്‌ ചെയ്യുകയാണ്‌. അതുകൊണ്ടുതന്നെ ശരീരം, മനസ്സ്‌, വാക്ക്‌ എന്നിവ കഴിയുന്നത്ര ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. വ്രതം അനുഷ്ഠിക്കുന്നവര്‍ വ്രതത്തിന്റെ സ്വഭാവവും ശാസ്ത്രവിധിയുമനുസരിച്ച്‌ അന്നപാനാദികള്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. സത്കാരരൂപത്തിലോ ദാനരൂപത്തിലോ യാതൊന്നും സ്വീകരിക്കരുത്‌ യമനിയമങ്ങളും ശമദങ്ങളും പാലിക്കുകയും ഭോഗങ്ങള്‍ ത്യജിക്കണം. മനസ്സില്‍ സാത്ത്വികഭാവം വളര്‍ത്തി അവിടെ ഈശ്വരചൈതന്യത്തെ ഉണര്‍ത്തുന്നതിന്‌ മേല്‍പ്പറഞ്ഞ നിയന്ത്രങ്ങള്‍ സഹായിക്കുന്നു.

– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.