പശ്ചിമറെയില്‍വേയുടെ ഒരു പ്രധാന സ്റ്റേഷനാണ് �ഭരുച്. �ഭൃഗുക്ഷേത്രമെന്നും ഇതിനു പേരുണ്ട്. �ഭൃഗുമഹര്‍ഷിയുടെ ആശ്രമം ഇവിടെയാണു നിന്നിരുന്നത്. മഹാബലി ഇവിടെ പത്ത് അശ്വമേധയാഗം നടത്തിയിട്ടുണ്ട്. നര്‍മ്മദാതീരത്ത് ഉടനീളം ഇവടെ അമ്പത്തഞ്ചു തീര്‍ത്ഥങ്ങളുണ്ട്.�രുചില് നിന്ന് മൂന്നു കിലോമീറ്ററകലെ നര്‍മ്മദാതീരത്ത് ശാങ്കരീദേവിയുടെ ക്ഷേത്രമുണ്ട്. കൂടാതെ ശാക്തകൂപം, പിംഗലേശ്വര – ഭുവനേശ്വരക്ഷേത്രങ്ങള്, ദേവഖാതമെന്ന സരോവരം എന്നിവയും ഇവിടെ ദര്ശനീയങ്ങളായുണ്ട്.മഹാരുദ്രന്നു മുന്നില്‍ മുറയ്ക്കു ശംഖോദ്ധാരം, ഗൗതമേശ്വരം, ദശാശ്വമേധം, സൗഭാഗ്യസുന്ദരി, വഷാദകുണ്ഡം, ധൂനപാപം, ഏരണ്ഡീതീര്ത്ഥം, കനകേശ്വരീക്ഷേത്രം, ജപാലേശ്വരക്ഷേത്രം, ചന്ദ്രപ്രഭാസസോമേശ്വരക്ഷേത്രം എന്നിവ കാണാം. തുടര്‍ന്ന് വാരാഹതീര്‍ത്ഥം, ദ്വാദശാദിത്യം, സിദ്ധേശ്വരം – സിദ്ധേശ്വരീക്ഷേത്രങ്ങള്, കപിലേശ്വരക്ഷേത്രം എന്നിവയുണ്ട്. അതിനടുത്ത് ഏഴു തപഃസ്ഥളങ്ങള് പഞ്ചതീര്‍ത്ഥങ്ങള്‍, ദേവദീര്ത്ഥം, വൈഷ്ണവതീര്ത്ഥം, ഹംസതീര്‍ത്ഥം, �ഭാസ്കരതീര്ത്ഥം, പ്രഭാതീര്ത്ഥം, �ഭഗീശ്വരം, ശ്രീകണ്ഠേശ്വരം, ശൂലേശ്വരം എന്നീ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. കൂടാതെ ദാരുകേശ്വരം, സരസ്വതീതീര്‍ത്ഥം, പ്ര�ഭാതീര്ത്ഥം, �ഭഗീശ്വരം, ശ്രീകണ്ഠേശ്വരം, ശൂലേശ്വരം എന്നീക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. കൂടാതെ ദാരുകേശ്വരം, സരസ്വതീതീര്‍ത്ഥം, ഗോതാഗോതീതീര്ത്ഥം, അശ്വിനീതീര്ത്ഥം, സാവിത്രീതീര്ത്ഥം, ബാലഖില്യേശ്വരക്ഷേത്രം, മാതൃതീര്‍ത്ഥം, കോടേശ്വര – കോടേശ്വരീക്ഷേത്രം, ബ്രഹ്മതീര്‍ത്ഥം, ക്ഷേത്രപാലതീര്ത്ഥം, ഋണ്ഡേശ്വരക്ഷേത്രം, കുരരീതീര്ത്ഥം എന്നിവയും ഈ പുണ്യസ്ഥലത്തിന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിക്കുന്നു.
ഇവയില്‍ ദശാശ്വമേധഘട്ടത്തില്‍ നര്മ്മദാക്ഷേത്രവും ഭൃഗുമഹര്‍ഷിയുടെ ആശ്രമസ്ഥാനത്തെ �ഭൃഗീശ്വരീക്ഷേത്രവും പ്രധാനങ്ങളാണ്. ഇവിടെ നര്‍മ്മദയില്‍ എല്ലാദിവസവും വേലിയേറ്റവും വേലിയിറക്കവുമാകുന്നുണ്ട്.�ഭരുച്ചില് നിന്ന് പതിനെട്ടു കിലോമീറ്റര്‍ അകലെയാണ്ശുല്ക്കതീര്ത്ഥം. നര്‍മ്മദാതീരത്തെ ഈ തീര്ത്ഥസ്ഥാനത്തേക്ക് ബസ് സര്‍വ്വീസുണ്ട്.
ഇവിടെ നര്‍മ്മദയില്‍ മൂന്നു കുണ്ഡങ്ങളുണ്ടായിരുന്നു. എന്നാല്‍ അവ ലുപ്തങ്ങളായിപ്പോയി. ശുക്ലനാരായണക്ഷേത്രമാണ് ഇവിടെ പ്രധാനമായുള്ളത്. ക്ഷേത്രത്തില്‍ നാരായണവിഗ്രഹവും പടേശ്വരത്തും സോമേശ്വരത്തും ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. നാരായണക്ഷേത്രത്തിന് ഇരുവശങ്ങളിലുമായി ബ്രഹ്മാവിന്റെയും ശിവന്റെയും വിഗ്രഹങ്ങളുണ്ട്.ഇവിടത്തെ മറ്റൊരുക്ഷേത്രം ഓങ്കാരേശ്വരമാണ്. ചിലര്‍ ഇതിനെ ഹുങ്കാരേശ്വരമെന്നും പറയും. അതിനടുത്തുതന്നെ ശൂലപാണീശ്വരക്ഷേത്രവും ആദിത്യേശ്വരതീര്ത്ഥവും സ്ഥിതിചെയ്യുന്നു. നഗരത്തില്‍ ഗംഗാനാഥക്ഷേത്രം കാണാം. ഇവിടെ ജാബാലി മഹര്‍ഷി തപസ്സുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: