Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭരണഘടനാതീതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 09:00 pm IST
inVicharam

ഇനി തന്റെ നിയോജകമണ്ഡലത്തിലേക്ക്‌ പുതിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെന്തെങ്കിലും അനുവദിക്കാന്‍ വകുപ്പുണ്ടോ എന്നാരായുന്ന മന്ത്രിയോട്‌ ഒരു മാനസികരോഗ ചികിത്സാലയം മാത്രമേ ബാക്കിയുള്ളൂ എന്ന്‌ പകുതി തമാശയായി പറയുന്ന സെക്രട്ടറി. തന്റെ ലേഖനത്തില്‍ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബാബു പോള്‍ കുറിച്ചിടുന്ന ഈ വരികളിലെ നായകന്‍ കരിക്കോഴക്കല്‍ മാണി എന്ന കെ.എം.മാണി അഥവാ പാലാക്കാരുടെ മാണി സാറാണ്‌.

ഭരണഘടനപോലും നിശബ്ദത പാലിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ കഴിയണമെന്ന്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കനെ ഉദ്ധരിച്ച്‌ പ്രസംഗിച്ച മാണി സാര്‍ ശരിയായ നിലപാടെടുക്കുന്ന സംസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ പ്രധാനമന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്ക്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ അര്‍ഹതയുണ്ടെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്‌ ഒരു അഭിഭാഷകന്‍ കൂടിയായ കെ.എം.മാണി യുക്തിയുക്തം സമര്‍ത്ഥിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ അതിശക്തമായി അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കെ.എം.മാണി അതുകൊണ്ടുതന്നെ വാരമുദ്രയുടെ പരാമര്‍ശത്തിനര്‍ഹനാകുന്നു.

കോട്ടയത്തിനടുത്ത്‌ മരങ്ങാട്ടുപള്ളിയില്‍ കരിക്കോഴക്കല്‍ തോമസ്‌ മാണി മാണിയുടെ മകനായി 1933 ല്‍ മാണി ജനിച്ചു. കുറവിലങ്ങാട്‌ സെന്റ്മേരീസ്‌ ഹൈസ്കൂള്‍ പാലാ സെന്‍ത്തോമസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. ചെറുപ്പത്തിലെ പ്രസംഗത്തില്‍ ആകൃഷ്ടനായി. പ്രസംഗിക്കാന്‍ കൂടുതല്‍ അവസരങ്ങളുള്ള കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1955 ല്‍ മരങ്ങാട്ടുപള്ളിയിലെ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തുടക്കം. നിയമബിരുദം കഴിഞ്ഞ്‌ 1956 ല്‍ വക്കീലായി എന്‍റോള്‍ ചെയ്തു. ഇതിനിടെ കെപിസിസി അംഗമെന്ന നിലയിലും അറിയപ്പെട്ടു.1957ലായിരുന്നു മാണിയുടെ വിവാഹം. 1960 മുതല്‍ 1964 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറി. തുടര്‍ന്ന്‌ കോണ്‍ഗ്രസിന്റെ ധ്രുവീകരണത്തിലൂടെ ഉടലെടുത്ത കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1965 മുതല്‍ നടന്ന പത്ത്‌ തെരഞ്ഞെടുപ്പുകളിലും പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ആഭ്യന്തരം, ധനകാര്യം, റവന്യു, വൈദ്യുതി, നിയമം, ഇറിഗേഷന്‍ എന്നീ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്‌. എട്ട്‌ പ്രാവശ്യം നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ധനകാര്യമന്ത്രി കൂടിയാണ്‌ മാണി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാനും മന്ത്രിസഭയിലെ ധനകാര്യ നിയമവകുപ്പ്‌ മന്ത്രിയുമാണ്‌.

കേരളനിയമസഭയിലെ രണ്ടാമത്തെ ദീര്‍ഘകാല പരിചയമുള്ള സാമാജികനാണ്‌ അദ്ദേഹം. കേരളാ സംസ്ഥാന മുഖ്യമന്ത്രിപദം ഇദ്ദേഹത്തില്‍നിന്ന്‌ പലപ്പോഴും വഴുതിപ്പോയിട്ടുണ്ട്‌. 1979 ല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച മാണിയുടെ മോഹങ്ങളെ തല്ലിക്കൊഴിച്ചുകൊണ്ട്‌ സി.എച്ച്‌.മുഹമ്മദ്കോയയാണ്‌ തല്‍സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടത്‌. അദ്ദേഹവും രാജിവെച്ചതോടെ മാണിയുടെ പുതുമോഹങ്ങള്‍ക്ക്‌ ചിറക്‌ മുളച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇടപെടല്‍മൂലം മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.

കേരളാ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ മാണിയിലേക്ക്‌ 2009 നവംബര്‍ രണ്ടിന്‌ കേരളാ കോണ്‍ഗ്രസ്‌ പി.സി.ജോര്‍ജ്‌ വിഭാഗം യോജിച്ചു. അതോടെ ചിലപ്പോള്‍ ജനപ്രീതിയും പലപ്പോഴും വിവാദവും സമ്മാനിക്കുന്ന ജോര്‍ജ്‌ കൂടെക്കൂടി. 2010 ല്‍ ഏപ്രിലില്‍ ഇടതുപക്ഷമുന്നണിയിലായിരുന്ന പി.ജെ.ജോസഫ്‌ കേരളാ കോണ്‍ഗ്രസ്‌ മാണിയുമായി ലയിച്ചു. ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന്‌ ജോസഫിന്റെ കൂടി സ്വാധീനം ചൂണ്ടിക്കാട്ടി മാണി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക്‌ വില പേശിയേക്കുമെന്ന കോണ്‍ഗ്രസ്‌ ക്യാമ്പുകളിലെ ഭീതി ഈ ലയനത്തിനെതിരെ പരസ്യമായി രംഗത്തുവരാന്‍ അവരെ പ്രേരിപ്പിച്ചു. ലയനത്തിന്റെ ഗുണവും ദോഷവും മാണിക്ക്‌ മാത്രമുള്ളതാണെന്ന്‌ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ ചൂണ്ടിക്കാട്ടി. യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മാണിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി തെരുവിലിറങ്ങി.

ഒരു മന്ത്രിയെന്ന നിലയില്‍ വിഷയങ്ങളില്‍ പിടിപാടുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ കനത്ത സംഭാവനകളൊന്നും മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ധനകാര്യമന്ത്രിയായ മാണി മിച്ചം, കമ്മി എന്നീ സാങ്കേതികപദങ്ങളില്‍ ഊന്നിനിന്നുകൊണ്ട്‌ തന്റേത്‌ മാത്രമായ ജനസമൂഹത്തെ, പാര്‍ട്ടിയുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി, ചലിപ്പിക്കുന്ന കേവലം തന്ത്രജ്ഞനായി ചുരുങ്ങി എന്ന്‌ ചരിത്രത്തിന്റെ വിശകലനം നമ്മെ ബോധ്യപ്പെടുത്തുന്നു. തന്റെ നിയോജകമണ്ഡലമായ പാലായുടെ വികസനത്തിന്റെയും പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളുടെയും വക്താവായിരുന്നു ഈ പ്രതിഭ.
കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ ഇവയ്‌ക്ക്‌ ശേഷമുള്ള മുന്‍ഗണനയാണ്‌ അദ്ദേഹം കൊടുക്കുന്നത്‌. മൂന്നാറില്‍ ഏക്കറുകണക്കിന്‌ കയ്യേറ്റങ്ങളുണ്ടായിട്ടും അത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയോ നടപടികള്‍ സ്വീകരിക്കുയോ ഉണ്ടായില്ല എന്നത്‌ റവന്യൂമന്ത്രി മാണിയുടെ കിരീടത്തില്‍ ഒരു തൂവലാകുന്നില്ല. തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക്‌ എന്ത്‌ വിലകൊടുത്തും പരിഹാരമുണ്ടാക്കാനുള്ള കഴിവാണ്‌ ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ ഒരു മന്ത്രി പ്രത്യേക ഭൂപ്രദേശത്തോടോ ജനങ്ങളോടോ ഉള്ള അമിത താല്‍പ്പര്യം പുലര്‍ത്തുന്നത്‌ കേരളത്തിലെ മറ്റു പ്രദേശത്തെ ജനങ്ങളെ പിന്നോക്കാവസ്ഥയില്‍ എത്തിക്കുമെന്നതിനാല്‍ ആശാസ്യമല്ല.

പൊതുഖജനാവില്‍നിന്ന്‌ 25ലക്ഷം രൂപ ഭരണങ്ങാനത്തെ പള്ളി വികസിപ്പിക്കാനായി നല്‍കുന്ന മന്ത്രി മാണി ജനാധിപത്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ വരുതിയില്‍ നിര്‍ത്തി വില പേശുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്‌. സങ്കുചിത താല്‍പ്പര്യങ്ങളില്‍ നിന്നുയര്‍ന്ന്‌ ചുരുങ്ങിയത്‌ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെയെങ്കിലും സമഭാവനയോടെ കാണാന്‍ ഈ മഹാപ്രതിഭയെ ഓര്‍മിപ്പിക്കട്ടെ.

മാടപ്പാടന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.