Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാകാരനായ ഈശ്വരന്റെ സ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 06:12 pm IST
inSamskriti

ഭക്തന്‍ ദിവ്യപുരുഷനെ കാണുന്നത്‌ അനന്തത്തിനും പരിമിതിക്കും ഇടയ്‌ക്കുള്ള ഒരു കണ്ണായിട്ടാണ്‌. ആദ്യം ദിവ്യപുരുഷന്റെ അത്ഭുതകരമായ രാമണീയകത്താല്‍ അയാള്‍ ആകൃഷ്ടനാവുന്നു. പിന്നെ ആ വ്യക്തിത്വത്തിലൂടെ അയാള്‍ അനന്തസത്യത്തെ സാക്ഷാത്കരിക്കുന്നു.

നമ്മുടെ ഭാവങ്ങള്‍ക്ക്‌ ആശ്രയമായി ഏതെങ്കിലും ഒരു വസ്തുവേണം. ഏതെങ്കിലും ദിവ്യപുരുഷനോട്‌ ആകര്‍ഷണം തോന്നുന്നില്ലെങ്കില്‍ സ്വാഭാവികമായും നാം ഏതെങ്കിലും മനുഷ്യരൂപത്തെ സ്വീകരിച്ച്‌ അതില്‍ ആസക്തരായിത്തീരുന്നു. ഈ മഹാവ്യക്തികളുടെ കാര്യത്തിലാവട്ടെ, ആദ്യം അവരുടെ മാനുഷികഭാവത്താലാണ്‌ നാം ആകൃഷ്ടരാവുന്നതെങ്കിലും പിന്നീട്‌ നാം അവരിലെ ദിവ്യചൈതന്യത്തെ കാണുന്നു. ഇതാണ്‌ അവതാരപുരുഷനെ ആരാധിക്കേണ്ടതിന്റെ ആവശ്യം.

ഒരു കെട്ടിടം പണിയണമെങ്കില്‍ അതിനൊരുമ മാതൃക വേണം. മഹാപുരുഷന്മാരുടെ ശരീരവും മനസ്സും പ്രപഞ്ചചൈതന്യത്തെ പ്രകാശിപ്പിക്കുന്ന കണ്ണാടിക്കൂടുകള്‍ പോലെയാണ്‌; നമ്മുടേത്‌, അങ്ങേയറ്റം, ഇരുമ്പുകൂടുപോലെയും, ആ ഇരുമ്പുകൂടിനെ കണ്ണാടിക്കൂടാക്കി മാറ്റുകയാണ്‌ നമ്മുടെ കര്‍ത്തവ്യം. അതിനുള്ള ഈ ദിവ്യാത്മാക്കള്‍ അവരുടെ അമാനുഷമായ ആദ്ധ്യാത്മപരിശ്രമത്തിലൂടെ നമുക്ക്‌ കാണിച്ചുതരുന്നുണ്ട്‌. ഈ ദിവ്യപുരുഷന്മാര്‍ക്കുപോലും തങ്ങളുടെ ശരീര-മനസ്സുകളെ ക്രമമായ സാധനകൊണ്ടും സംസ്കരണം കൊണ്ടും കറയറ്റതാക്കേണ്ടിവന്നു. അവര്‍ക്കും തങ്ങളുടെ ഉപകരണങ്ങളെ കേടറ്റതാക്കേണ്ടിവന്നു.
പുരാണങ്ങളില്‍ ഈ ദിവ്യപുരുഷന്മാരുടെ വര്‍ണനയില്‍ വ്യക്തിത്വവും തത്ത്വവും അത്ഭുതകരമായി മേളിക്കുന്നത്‌ നാം കാണുന്നു. അവരില്‍ ബോധാതീതം സബോധതലത്തിലൂടെ പ്രകാശിക്കുന്നു; അതുകൊണ്ട്‌ ആദ്യം നാം അവരുടെ മാനുഷഭാവത്താല്‍ ആകൃഷ്ടരായെങ്കില്‍ ക്രമേണ അവരുടെ ദിവ്യഭാവവുമായി സമ്പര്‍ക്കത്തില്‍ വരുന്നു.

കേവലാദ്വൈതവാദിപോലും ഇന്നത്തെ നമ്മുടെ നിലയില്‍ നമുക്ക്‌ ഗ്രഹിക്കാവുന്ന തത്വങ്ങള്‍ പറഞ്ഞുതന്ന്‌ കൈപിടിച്ച്‌ നമ്മെ കൂടുതല്‍ ഉയര്‍ന്ന തത്വങ്ങളിലേക്ക്‌ നയിക്കാന്‍ തയ്യാറാണ്‌. വിഗ്രഹാരാധന ജനങ്ങള്‍ തരണം ചെയ്യേണ്ടതും ആവശ്യവുമായ ഒരു പടിയാണ്‌. തങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ആശ്രയമായി ഒരു ദിവ്യവീക്ഷണത്തെ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഏതെങ്കിലും വികൃതമായ മാനുഷവിഗ്രഹത്തെ – പുരുഷരൂപത്തിലോ സ്ത്രീരൂപത്തിലോ ഉള്ള ഒരു പാവയെ – സ്വീകരിച്ച്‌ ആരാധിച്ച്‌ അതിന്റെ അടിമയായി തീരും.

കൂടുതല്‍ നല്ല വിഗ്രഹമേതാണ്‌, രക്തമാംസമയമായ ഒരു സാധാരണ വിഗ്രഹമോ, അതോ, ഉന്നതാദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വിഗ്രഹമോ? മാനുഷവിഗ്രഹത്തില്‍ ഉന്നതാദര്‍ശമൊന്നും കാണില്ല. അരൂപമായതിനെ ധ്യാനിക്കുമ്പോള്‍ അത്‌ അരൂപമായി തന്നെ വര്‍ത്തിക്കുന്നു. എന്നാല്‍ മാനുഷവിഗ്രഹങ്ങള്‍ നമ്മുടെ ശ്രദ്ധയൊട്ടാകെ പിടിച്ചുനിര്‍ത്തി തികച്ചും സത്യമെന്നപോലെയായി തീരുകയും പിന്നെ ബാക്കിയെല്ലാം മുറപോലെ നടക്കുകയും ചെയ്യുന്നു.

നമ്മുടെ വ്യക്തിത്വത്തില്‍ നിന്ന്‌ വിഭിന്നമായി, പുരുഷരൂപത്തില്‍ നിന്നും സ്ത്രീരൂപത്തില്‍ നിന്നും വിഭിന്നമായി നമ്മിലുള്ള ചൈതന്യത്തെ നമുക്കെത്രകണ്ട്‌ കാണാന്‍ കഴിയുന്നുവോ അത്രയും മറ്റുള്ളവരിലും, അവരുടെ രൂപത്തില്‍ നിന്നും വ്യക്തിത്വത്തില്‍ നിന്നും വിഭിന്നമായി, ചൈതന്യത്തെ നമുക്ക്‌ ഭാവന ചെയ്യാന്‍ കഴിയുന്നു. അപ്പോള്‍ നമുക്ക്‌ ഭദ്രതയായി. പിന്നെ, നാം ഒരിക്ക്ലും യാതൊരു പാവയുടെയും അടിമയാവില്ല.

അന്വേഷകരുടെ അറിവിന്റെ വളര്‍ച്ചയനുസരിച്ച്‌ അന്വേഷിക്കുന്ന സത്യവസ്തുവിനെക്കുറിച്ചുള്ള സങ്കല്‍പം മാറിക്കൊണ്ടിരിക്കും. ശ്രീരാമകൃഷ്ണന്‍ പറയുന്നു : ‘മൂന്നു തരം ഭക്തന്മാരുണ്ട്‌. ഏറ്റവും താണയാള്‍ പറയുന്നു, ‘ ഭഗവാന്‍ അതാ അവിടെ’ അയാള്‍ സ്വര്‍ഗത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടത്തരക്കാര്‍ പറുന്നു, ഭഗവാന്‍ അന്തര്യാമിയായി ഹൃദയത്തില്‍ വസിക്കുന്നുവെന്ന്‌. ഏറ്റവും ഉയര്‍ന്ന ഭക്തന്‍ പറയുന്നു, ഈശ്വരന്‍ തന്നെയാണ്‌ ഇതെല്ലാമായിരിക്കുന്നത്‌. നാം കാണുന്നതെല്ലാം ഈശ്വരസ്വരൂപങ്ങള്‍ തന്നെ.’

പരമസത്യത്തിന്റെ സാകാര – നിരാകാരഭാവങ്ങള്‍ തമ്മിലുള്ള ബന്ധം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു: കേവല സച്ചിദാനന്ദമായ ബ്രഹ്മം കരയില്ലാത്ത മുദ്രമാണെന്ന്‌ വിചാരിക്കുക. ഭക്തന്റെ പ്രേമത്തിന്റെ ശൈത്യത്താല്‍ വെള്ളം അവിടവിടെ മഞ്ഞുകണ്ടയായിരിക്കുന്നു. മറ്റുവിധത്തില്‍ ഭഗവാന്‍ ചിലപ്പോഴൊക്കെ തന്റെ ഭക്തന്മാര്‍ക്കുവേണ്ടി വിഭിന്ന രൂപങ്ങള്‍ ധരിച്ച്‌ വ്യക്തിയായി അവര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നു. എന്നാല്‍ ജ്ഞാനസൂര്യന്റെ ഉദയത്തോടെ മഞ്ഞുകട്ടകള്‍ ഉരുകുന്നു. പിന്നെ ഈശ്വരന്‍ വ്യക്തിയാണെന്ന്‌ തോന്നുന്നില്ല; ഈശ്വരരൂപങ്ങള്‍ കാണുകയുമില്ല.”

– യതീശ്വരാനന്ദസ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.