Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിശുദ്ധ പശുവും കിടാവും വിമര്‍ശിക്കപ്പെടുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2011, 09:42 pm IST
inVicharam

പലനിലയ്‌ക്കും വിമര്‍ശിക്കപ്പെടേണ്ട രാഷ്‌ട്രീയ വ്യക്തിത്വമാണ്‌ ശശി തരൂര്‍ എങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. സോണിയാ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയേയും ലക്ഷ്യമിട്ട്‌ “ഇനി വിശുദ്ധ പശുക്കള്‍ക്കൊപ്പം കന്നുകാലി ക്ലാസില്‍ സഞ്ചരിക്കാം” എന്ന്‌ പറയാന്‍ ധൈര്യം കാണിച്ചതിനാണത്‌. കേരളത്തിലും കേന്ദ്രത്തിലുമൊക്കെ ഒരുപോലെ വിലസി നടക്കുന്ന പല കോണ്‍ഗ്രസ്‌ നേതാക്കളുടെയും തലയ്‌ക്കു മുകളിലൂടെ ശശി തരൂര്‍ തിരുവനന്തപുരത്ത്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന്റെ ‘ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍’ എന്ന കൃതിയിലെ ചില ഭാഗങ്ങളുടെ ഫോട്ടോ സ്റ്റാറ്റ്‌ കോപ്പിയെടുത്ത്‌ കോണ്‍ഗ്രസുകാര്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. സോണിയാഗാന്ധിയെ ‘അപകീര്‍ത്തിപ്പെടുത്തുന്ന’വയായിരുന്നു അത്‌. ശശി തരൂരാകട്ടെ എഴുതിയത്‌ എഴുതിയതുതന്നെയാണെന്ന നിലപാടില്‍ ഉറച്ചുനിന്നു.

ദൈവമാണ്‌ സത്യം എന്നതിനേക്കാള്‍ സത്യമാണ്‌ ദൈവം എന്ന്‌ വിശ്വസിച്ചയാളാണ്‌ മഹാത്മാഗാന്ധി. എന്നിട്ടുപോലും ജീവിച്ചിരിക്കെ മഹാത്മജി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. പാര്‍ലമെന്റിനകത്തും പുറത്തും പണ്ഡിറ്റ്‌ നെഹ്‌റുവിനെ പ്രതിപക്ഷ നേതാക്കള്‍ പിച്ചിച്ചീന്തിയിട്ടുണ്ട്‌. ഇന്ദിരാഗാന്ധി ഭാരതയക്ഷി എന്നുപോലും അധിക്ഷേപിക്കപ്പെട്ടു. ‘മിസ്റ്റര്‍ ക്ലീന്‍’ ആയി വന്ന്‌ ‘മിസ്റ്റര്‍ കറപ്ട്‌’ ആയി അധികാരത്തില്‍ നിന്നിറങ്ങിയ രാജീവ്‌ ഗാന്ധി വിമര്‍ശിക്കപ്പെട്ടതിന്‌ കയ്യും കണക്കുമില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലും കേന്ദ്രഭരണത്തിലും അടിച്ചേല്‍പ്പിക്കപ്പെട്ട സോണിയാഗാന്ധിയേയും മകന്‍ രാഹുലിനേയും ആരും വിമര്‍ശിച്ചുകൂടാ. അവര്‍ വിശുദ്ധ പശുവും കിടാവുമാണ്‌ എന്നൊരു ചിന്ത കോണ്‍ഗ്രസ്‌ നേതാക്കളില്‍ വളര്‍ന്നുവന്നിരിക്കുന്നു. അമ്മയേയും മകനേയും ആരെങ്കിലും വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സമനില തെറ്റിയവരെപ്പോലെ ബോധപൂര്‍വം പെരുമാറും. ഈ അപസ്മാര പ്രകടനം എത്രകണ്ട്‌ ഏറുന്നുവോ അത്രത്തോളം സ്വീകാര്യത സോണിയ നിയന്ത്രിക്കുന്ന ദൂഷിതവലയത്തില്‍ തങ്ങള്‍ക്ക്‌ ലഭിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ കരുതുന്നത്‌. ജന്മംകൊണ്ടും കര്‍മംകൊണ്ടും വിദേശ വനിതയായ സോണിയയെപ്പോലൊരാള്‍ അധികാരം കയ്യിലെടുത്ത്‌ ഇന്ത്യയോട്‌ ചെയ്യുന്ന അതിക്രമത്തില്‍ മാര്‍ക്ക്‌ ടുലി (ബിബിസി ലേഖകന്‍)യെപ്പോലുള്ള ഒരു വിദേശി പ്രകടിപ്പിക്കുന്ന അമര്‍ഷത്തിന്റെ ആയിരത്തിലൊരംശംപോലും തോന്നാത്തവരാണ്‌ സോണിയയെയും മകനെയും വാഴ്‌ത്തിപ്പാടാന്‍ അവസരം പാത്തു നടക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍.

അഴിമതി വിരുദ്ധ സമരനായകന്‍ അണ്ണാഹസാരെ അടുത്തിടെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോഴാണ്‌ ഏറ്റവുമൊടുവിലായി ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ സമനില തെറ്റിയതായി അഭിനയിച്ചത്‌. “ലോക്പാല്‍ ബില്ലിന്റെ കാര്യം പ്രധാനമന്ത്രി ഗൗരവത്തോടെയാണ്‌ കാണുന്നത്‌. സ്റ്റാന്റിംഗ്‌ കമ്മറ്റിയിലെ പകുതിയിലേറെപ്പേരും ജന്‍ ലോക്പാല്‍ ബില്ലിന്റെ കരട്‌ രൂപം അംഗീകരിച്ചിരുന്നു. സമിതി ചെയര്‍മാനും ഇതനുസരിച്ചാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. എന്നാല്‍ പിന്നീട്‌ മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ വരുത്താന്‍ സമിതിക്കുമേല്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടായി എന്നാണ്‌ ഇതിനര്‍ത്ഥം. ഇത്‌ രാഹുല്‍ഗാന്ധി തന്നെയായിരിക്കും. സുഖമില്ലാത്തതിനാല്‍ സോണിയാഗാന്ധിക്ക്‌ ഇടപെടാനാവില്ല. പ്രശ്നത്തെക്കുറിച്ച്‌ രാഹുല്‍ഗാന്ധി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന്‌ ഞങ്ങള്‍ക്ക്‌ സംശയമുണ്ടായിരുന്നു. രാജ്യത്തെ അഴിമതി അവസാനിച്ചു കാണാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല. അഴിമതി ഇല്ലാതായാല്‍ അവരുടെ അധികാരം ചുരുങ്ങും. ഇത്‌ സംഭവിക്കുന്നത്‌ അവര്‍ക്കിഷ്ടമല്ല. ഹെഡ്ലൈന്‍ ടുഡെ എന്ന ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഹസാരെ ഇപ്രകാരം തുറന്നടിച്ചത്‌.

ഒരു ദിവസം കഴിഞ്ഞപ്പോള്‍ രാഹുലിനെ ഹസാരെ വീണ്ടും കടന്നുപിടിച്ചു. “സ്റ്റാന്റിംഗ്‌ കമ്മറ്റി മാറ്റങ്ങള്‍ (പൗരപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചത്‌) വരുത്തിയിട്ടുണ്ടെന്ന്‌ പ്രധാനമന്ത്രി എനിക്ക്‌ കത്തെഴുതിയതാണ്‌. എന്നാല്‍ പിന്നീട്‌ അദ്ദേഹം നിലപാട്‌ മാറ്റി. രാഹുല്‍ ഗാന്ധിയല്ലേ ഇതിന്‌ പിന്നില്‍? മറ്റാരും ഇതിന്‌ മുതിരില്ല. രാഹുല്‍ഗാന്ധിയാണ്‌ ഇതിന്‌ പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത്‌. ഇതിന്റെ ഫലമായി ശരികള്‍ തെറ്റാക്കി മാറ്റി” എന്നാണ്‌ ഹസാരെ വിമര്‍ശനം രൂക്ഷമാക്കിയത്‌. ഇവിടംകൊണ്ടും അവസാനിപ്പിക്കാതെ രാഹുലിന്റെ രാഷ്‌ട്രീയ ശൈലിയേയും അധികാരമോഹത്തേയും ഹസാരെ തുറന്നുകാട്ടുകയും ചെയ്തു. “പ്രധാനമന്ത്രിയാവണമെങ്കില്‍ ഒരാള്‍ ഒരുപാട്‌ ത്യാഗം ചെയ്യണം. ഒരു കുടിലില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതുകൊണ്ട്‌ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ഒരു കുടിലില്‍ രാഹുല്‍ ഒരുപാട്‌ രാത്രികള്‍ അന്തിയുറങ്ങട്ടെ.”

കോണ്‍ഗ്രസുകാര്‍ ലജ്ജാവഹമായി പുകഴ്‌ത്തിക്കൊണ്ടു നടക്കുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച്‌ രണ്ട്‌ കാര്യങ്ങളാണ്‌ ഹസാരെ വ്യക്തമായി പറഞ്ഞത്‌. ഒന്ന്‌: അമ്മയെപ്പോലെ തന്നെ അഴിമതിയുടെ കേന്ദ്രബിന്ദുവാണ്‌ രാഹുല്‍ ഗാന്ധി. രണ്ട്‌: നെഹ്‌റു കുടുംബത്തിന്റെ അനന്തരാവകാശി ചമഞ്ഞ്‌ രാജ്യത്തിന്റെ പരമാധികാരം കയ്യടക്കാനുള്ള രാഷ്‌ട്രീയത്തട്ടിപ്പുകളാണ്‌ പാവപ്പെട്ടവരോടുള്ള രാഹുലിന്റെ അനുകമ്പ.

അടുത്ത ഫെബ്രുവരിയില്‍ നടക്കുമെന്ന്‌ കരുതപ്പെടുന്ന ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കോണ്‍ഗ്രസിന്റെ പ്രചാരണത്തിലാണ്‌ കുറെക്കാലമായി രാഹുല്‍ ഗാന്ധി. ആരുമായി കൂട്ടുചേര്‍ന്നാലും യുപിയില്‍ അധികാരത്തിലേറാമെന്ന വിദൂരസ്വപ്നംപോലും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കില്ല. ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്‌ ഒരു ചത്ത കുതിരയാണ്‌. ഇപ്പോഴുള്ള 22 സീറ്റിനേക്കാള്‍ ഒരെണ്ണെമെങ്കിലും അധികം ലഭിച്ചാല്‍ അത്‌ രാഹുല്‍ കൈവരിച്ച മഹത്തായ നേട്ടമായി ചിത്രീകരിക്കുകയെന്നതാണ്‌ കോണ്‍ഗ്രസിന്റെ തന്ത്രം. 403 അംഗ നിയമസഭയില്‍ 25 സീറ്റാണ്‌ കോണ്‍ഗ്രസിനുണ്ടായിരുന്നത്‌. 2007 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയും രാഹുലും നടത്തിയ പ്രചാരണത്തിലൂടെ അത്‌ 22 ആയി കുറയുകയായിരുന്നു. ബീഹാറിലും തമിഴ്‌നാട്ടിലും കേരളത്തിലുമൊക്കെ പ്രചാരണത്തിന്‌ വന്ന രാഹുല്‍ പരിഹാസപാത്രമായി മാറിയിരുന്നു. പാര്‍ട്ടിയെ രക്ഷിക്കുകയെന്നതിനെക്കാള്‍ രാഹുലിന്റെ മുഖം രക്ഷിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം യുപി തെരഞ്ഞെടുപ്പില്‍ നോക്കുന്നത്‌. യുപി തെരഞ്ഞെടുപ്പിലൂടെ രാഹുലിനെ വല്ലപാടും രക്ഷിച്ചെടുത്താല്‍ അമ്മയെ പ്രീതിപ്പെടുത്താമെന്ന ചിന്തയാണ്‌ ചില കോണ്‍ഗ്രസ്‌ നേതാക്കളെ നയിക്കുന്നത്‌.

രാഹുലിനെ വിമര്‍ശിച്ച ഹസാരക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരിച്ചത്‌. കോണ്‍ഗ്രസ്‌ നേതാക്കളായ ദിഗ്‌വിജയ്‌ സിംഗ്‌, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, റഷീദ്‌ ആല്‍വി, വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി തുടങ്ങിയവര്‍ ഒറ്റക്കെട്ടായാണ്‌ രംഗത്തുവന്നത്‌. മനു അഭിഷേക്‌ സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള സ്റ്റാന്റിംഗ്‌ കമ്മറ്റി സമര്‍പ്പിച്ച ലോക്പാല്‍ ബില്‍ റിപ്പോര്‍ട്ട്‌ നിരാകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദല്‍ഹിയിലെ രാംലീലയില്‍ ഏകദിന ഉപവാസസമരം നടത്തിയ ഹസാരെ രാഹുലിനെ വീണ്ടും വിമര്‍ശിച്ചതാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളെ അസ്വസ്ഥരാക്കിയത്‌. മന്‍മോഹന്‍സിംഗിനെ ദുര്‍ബലനാക്കി പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ തിടുക്കം കാട്ടുകയാണെന്നാണ്‌ ഹസാരെ പറഞ്ഞത്‌. ശക്തമായ ലോക്പാല്‍ നിയമത്തിനായി രാംലീലാ മൈതാനിയില്‍ ജനങ്ങള്‍ തടിച്ചുകൂടിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ എന്തുകൊണ്ട്‌ മൂകസാക്ഷിയായി നില്‍ക്കുന്നുവെന്നും ഹസാരെ ചോദിക്കുകയുണ്ടായി. മന്‍മോഹന്‍ വിമര്‍ശിക്കപ്പെടുന്നതില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സന്തോഷമേയുള്ളൂ. എന്നാല്‍ രാഹുല്‍ വിമര്‍ശനത്തിന്‌ അതീതനാണെന്ന കാര്യം അവര്‍ക്ക്‌ ഉറപ്പാണ്‌.

അണ്ണാഹസാരെയും അദ്ദേഹം നയിക്കുന്ന പ്രക്ഷോഭവും മറ്റൊരു നിലയ്‌ക്കും രാഹുലിന്‌ ഭീഷണിയാണെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ കരുതുന്നത്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും ചെറുപ്പമായ നേതാവാണ്‌ രാഹുല്‍. രാജ്യത്തെ ജനസംഖ്യയില്‍ 54 ശതമാനം വരുന്ന യുവാക്കളുടെ പ്രതിനിധിയാവാനുള്ള യോഗ്യതയും മറ്റാര്‍ക്കുമില്ല. ഇങ്ങനെയൊരു സമവാക്യം മെനഞ്ഞെടുത്താണ്‌ രാഹുലിനെ കോണ്‍ഗ്രസ്‌ നേതാക്കള്‍ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്നത്‌. എന്നാല്‍ കേരളത്തിന്റെ കാര്യംതന്നെയെടുത്താല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ഹൈബി ഈഡന്റെ ഗ്ലാമറോ, വിഷ്ണുനാഥിന്റെ വാക്ചാതുരിയോ, എം.ലിജുവിന്റെ അപഗ്രഥനശേഷിയൊ ടി. സിദ്ദിക്കിന്റെ സംഘടനാപാടവമൊ പോലും തൊട്ടുതെറിക്കാത്ത രാഹുലിന്‌ യുവാക്കള്‍ക്കിടയില്‍ ഒരു കോമാളിയുടെ ശരീരഭാഷയാണുള്ളത്‌. സ്വന്തം നിലയ്‌ക്ക്‌ അര്‍ത്ഥപൂര്‍ണമായ ഒരു വാചകംപോലും പറയാന്‍ ഈ ‘യുവരാജാവി’നാവില്ല. ദുഷ്ക്കരമായ ഒരു ചോദ്യമുയര്‍ന്നാല്‍ പരിപാടി അലമ്പാക്കി സ്ഥലം വിടും. നേരെമറിച്ചാണ്‌ ഇന്ത്യന്‍ യുവത്വത്തിനിടയില്‍ വന്ദ്യവയോധികനായ ഹസാരെയുടെ സ്ഥാനം. അദ്ദേഹത്തിന്റെ സമരങ്ങളില്‍ യുവാക്കള്‍ മലവെള്ളംപോലെയാണ്‌ കുതിച്ചെത്തുന്നത്‌. ഹസാരെയുടെ വാക്കുകള്‍ക്കായി അവര്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ദൗത്യപൂര്‍ത്തീകരണത്തിന്‌ എന്ത്‌ ത്യാഗം സഹിക്കാനും യുവാക്കള്‍ ഒരുക്കമാണ്‌. ഇന്ത്യന്‍ യുവത്വത്തെ രാഹുലിന്‌ പിന്നില്‍ അണിനിരത്താമെന്ന കോണ്‍ഗ്രസിന്റെ മോഹമാണ്‌ ഹസാരെയുടെ പ്രക്ഷോഭം തച്ചുതകര്‍ക്കുന്നത്‌. അഴിമതിയുടേയും അധികാരമോഹത്തിന്റേയും പ്രതീകമാണെന്ന്‌ ഹസാരെ ചൂണ്ടിക്കാട്ടുന്ന രാഹുലിനെ പിന്‍പറ്റാന്‍ ആത്മാഭിമാനമുള്ള യുവാക്കളാരും തയ്യാറാവുന്നില്ല. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ മാത്രമല്ല, നെഹ്‌റു കുടുംബത്തിന്റെ വംശാധിപത്യത്തിനെതിരെയും ഹസാരെ തരംഗം ഉയരുകയാണ്‌.

മുരളി പാറപ്പുറം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.