Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആര്യ സാഹിത്യഗ്രന്ഥങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 06:53 pm IST
inSamskriti

ഇനിവേറെനാലുശാസ്ത്രങ്ങളുണ്ട്‌.ന്യായം,മീമാംസ,ധര്‍മ്മശാസ്ത്രം, പുരാണം.

ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ യുക്തിയുക്തമായി ആലോചിച്ചു തീരുമാനത്തിലെത്താന്‍ പരിചയം നല്‍കുന്ന ശാസ്ത്രമാണ്‌ ന്യായശാസ്ത്രം.

വേദവാക്യങ്ങളില്‍ വരാവുന്ന സംശയങ്ങള്‍ ഉന്നയിച്ച്‌ ന്യായശാസ്ത്രസഹായത്തോടുകൂടി തീരുമാനിച്ചു വെച്ചിട്ടുള്ള ശാസ്ത്രമാണ്‌ മീമാംസ. ധര്‍മ്മ മീമാംസയില്‍ യജുര്‍വ്വേദവാക്യങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നു. ബ്രഹ്മമീമാംസയില്‍ ഉപനിഷത്വാക്യങ്ങളുടെ താല്‍പര്യം നിര്‍ണ്ണയിക്കുന്നു. വേദാന്തമെന്നു പറയുന്നത്‌ ബ്രഹ്മമീമാംസയാണ്‌.

മനുസ്മൃതിയാണ്‌ ആദ്യത്തെ ധര്‍മ്മശാസ്ത്രം. വേദങ്ങളും വേദജ്ഞന്മാരായ പണ്ഡിതന്മാരുടെ വചനങ്ങളും സജ്ജനങ്ങളുടെ ആചാരങ്ങളുമാണ്‌ ധര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.

പുരാണമെന്നു പറഞ്ഞാല്‍ പഴയ കഥകള്‍ എന്നര്‍ത്ഥം. ഏറ്റവും പ്രചാരത്തിലുള്ളതും 18 പുരാണങ്ങളില്‍ ശ്രേഷ്ഠമായതും ഭാഗവതപുരാണമാണ്‌. 18 ആയിരം ശ്ലോകങ്ങള്‍ അതിലുണ്ട്‌. കഥകളും കഥാവര്‍ണ്ണനകളുമാണ്‌ പുരാണത്തിലുള്ളത്‌. വിഷ്ണുപുരാണത്തില്‍ വിഷ്ണുമഹാത്മ്യം വര്‍ണ്ണിക്കുന്നു. ദേവീഭാഗവതത്തില്‍ ദേവീമാഹാത്മ്യങ്ങള്‍ വര്‍ണ്ണിക്കുന്നു. ശിവപുരാണത്തില്‍ ശിവന്റെ മാഹാത്മ്യവും.

പുരാണങ്ങള്‍ പൊതുവെ പഞ്ചലക്ഷണയുക്തമാണ്‌. സര്‍ഗ്ഗം (തത്ത്വങ്ങളും ആകാശാദി പഞ്ചഭൂതങ്ങളും), പ്രതിസര്‍ഗ്ഗം, ചരാചരങ്ങളുടെ സൃഷ്ടി, വംശം, മന്വന്തരം, വംശാനുചരിതം (രാജാക്കന്മാരുടെയും മറ്റും വംശാവലി)

സര്‍ഗ്ഗപ്രതിസര്‍ഗ്ഗശ്ച വംശൊ മന്വന്തരാണി ച

വംശാനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം

ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വ്വേദം, നാട്യവേദം കൂടാതെ അര്‍ത്ഥശാസ്ത്രവും തച്ചുശാസ്ത്രവുമുണ്ട്‌.ഇന്ന്‌ ഭാരതീയ ജനജീവിതത്തെ നയിക്കുന്ന എല്ലാ തത്ത്വചിന്തകളും കലയും സാഹിത്യവും ഉരുത്തിരിഞ്ഞുവന്നത്‌ ഈ 18 വിദ്യകളില്‍ നിന്നാണ്‌.ബ്രഹ്മം, പത്മം, വൈഷ്ണവം, ശൈവം, ഭാഗവതം, നാരദം, മാര്‍ക്കണ്ഡേയം, ആഗ്നേയം, ഭവിഷ്യം, ബ്രഹ്മവൈവര്‍ത്തം, ലിംഗം, വരാഹം, സ്കാന്ദം, വാമനം, കൗര്‍മ്മം, മാത്സ്യം, ഗാരുഡം, ബ്രഹ്മാണ്ഡം ഇവയാണ്‌ പതിനെട്ടു പുരാണങ്ങള്‍, ഇവയിലെല്ലാം കൂടി നാലുലക്ഷം ശ്ലോകങ്ങളുണ്ട്‌.നാലു വേദങ്ങളിലും കൂടി 20500 മന്ത്രങ്ങളുണ്ട്‌. മാനവജനതയുടെ ഏറ്റവും പ്രാചീനമായ പദ്യഗദ്യ സാഹിത്യം ബി.സി. 1500നു മുന്‍പ്‌ രൂപംകൊണ്ടു. കൃതയുഗമെന്ന സത്യയുഗമാണ്‌ കാലം.

വേദം ഗ്രന്ഥരൂപത്തിലാകുന്നതിനു മുന്‍പ്‌ ചൊല്ലിക്കേട്ടും ചൊല്ലിക്കൊടുത്തും വായ്‌മൊഴിയായി അനേക നൂറ്റാണ്ടുകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ വേദസൂക്തങ്ങള്‍ തലയിലേറ്റി നടന്ന ഒരു വിഭാഗമുണ്ട്‌. അവരെ പിന്നീട്‌ ബ്രാഹ്മണര്‍ എന്നു വിളിച്ചു. വേദത്തിന്‌ ബ്രഹ്മം എന്ന അര്‍ത്ഥം കൂടിയുണ്ട്‌. വേദം തലച്ചുമടായി കൊണ്ടു നടന്നവര്‍ക്ക്‌ അങ്ങനെ ബ്രാഹ്മണന്‍ എന്ന പേരു വീണുകിട്ടി. വേദത്തിന്‌ ഒരു ഹാനിയും സംഭവിച്ചുകൂടാ. സമൂഹം ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയും ആദരിച്ചും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വധശിക്ഷയില്‍ നിന്നുപോലും അവരെ ഒഴിവാക്കി. അത്‌ ബ്രഹ്മഹത്യാ പാപമായി ചിത്രീകരിക്കപ്പെട്ടു. ബ്രാഹ്മണന്റെ തല പോയാല്‍ വേദത്തിനാണ്‌ ഹാനി സംഭവിക്കുന്നത്‌.

കാലംകൊണ്ട്‌ ബ്രാഹ്മണന്‍ സമൂഹത്തിന്റെ മുന്‍പന്തിയില്‍ പ്രതിഷ്ഠ നേടി. അതീന്ദ്രിയ ശക്തി ഉള്ളവരായി അംഗീകരിക്കപ്പെട്ടു. അവര്‍ക്ക്‌ കിട്ടിയ അറിവ്‌ സ്വന്തം തലമുറക്കു മാത്രം പകര്‍ന്ന്‌ കൊടുത്തു. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരനായി. എല്ലാത്തിന്റേയും അവസാനവാക്ക്‌ അവന്റേതായി.
ചക്രവര്‍ത്തിമാരുടെ ഉപദേഷ്ടാക്കളായി. രാജാവിനും രാജ്യത്തിനും വേണ്ടി യജ്ഞങ്ങള്‍ നടത്തുക. ജനങ്ങള്‍ക്കും രാജ്യത്തിനും ഈശ്വരാനുഗ്രഹം നേടിക്കൊടുക്കുന്ന ദൈവിക പദ്ധതികളുടെ കടിഞ്ഞാണ്‍ അവന്റെ കൈയ്യിലായി. രാജാവിനെ വാഴിക്കാനും സ്ഥാനഭ്രഷ്ടനാക്കാനും അവന്‌ കെല്‍പ്പുണ്ടായി. ധര്‍മ്മശാസ്ത്രത്തിലും പുരാണങ്ങളിലും ബ്രാഹ്മണന്റെ മഹത്ത്വം വാഴ്‌ത്തപ്പെട്ടു.

ബ്രാഹ്മണരോളം മഹത്വമില്ലാര്‍ക്കുമേ

സാമ്യം ദ്വിജന്മാര്‍ക്കു മറ്റൊന്നുമില്ലല്ലോ? (മഹാഭാരതം)

ബുദ്ധന്‍ ഇതിനെ ചോദ്യം ചെയ്തു. ബുദ്ധന്റെ പ്രതിഷേധം ആശാന്റെ വരികളിലൂടെ കടന്നു വന്നതിങ്ങനെയാണ്‌.

“വല്ലിതന്നഗ്രത്തില്‍ നിന്നോദ്വിജന്‍

ചൊല്ലുക മേഘത്തില്‍ നിന്നോ.”

പുരാണങ്ങളുടെ എല്ലാം കര്‍ത്താവ്‌ വ്യാസനാണെന്നു പറയുന്നുണ്ടെങ്കിലും ഭവിഷ്യ മഹാപുരാണത്തിലെ അഭിപ്രായം മറിച്ചാണ്‌.

ഭവിഷ്യ മഹാപുരാണത്തില്‍ സാത്വികപുരാണങ്ങള്‍, രാജസപുരാണങ്ങള്‍, താമസപുരാണങ്ങള്‍ എന്ന്‌ പുരാണങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌.വിഷ്ണുപുരാണത്തിന്റെ കര്‍ത്താവ്‌ പരാശര മഹര്‍ഷിയും സ്കാന്ദത്തിന്റേത്‌ പരമേശ്വരനും പത്മം, ബ്രഹ്മം എന്നിവയുടേത്‌ ബ്രഹ്മാവും ഭാഗവതത്തിന്റേത്‌ ശ്രീശുകനും ഗാരുഡത്തിന്റേത്‌ മഹാവിഷ്ണുവുമാണ്‌. ഈ ആറു പുരാണങ്ങളും സാത്വികപുരാണങ്ങളാണ്‌.

മത്സ്യം, കൂര്‍മ്മം, നരസിംഹം, വാമനം, ശിവപുരാണം, വായുപുരാണം എന്നിവ വ്യാസന്റെ കൃതികളാണ്‌. ഇവ രാജസപുരാണങ്ങളാണ്‌.മാര്‍ക്കണ്ഡേയത്തിന്റെയും വരാഹത്തിന്റെയും പ്രണേതാവ്‌ മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ്‌. അഗ്നിപുരാണത്തിന്റേത്‌ അംഗിരസ്സും, ലിംഗം, ബ്രഹ്മാണ്ഡം എന്നിവയുടേത്‌ തണ്ഡി മഹര്‍ഷിയും, ഭവിഷ്യത്തിന്റേത്‌ പരമേശ്വരനുമാണ്‌. ഇവിയെ താമസപുരാണങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.ഈ 18 വിദ്യകളില്‍ നിന്നാണ്‌ ഭാരതത്തിലെ സാഹിത്യ മണ്ഡലം ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ വികസിച്ചുവന്നിട്ടുള്ളത്‌. ഈ ലേഖനത്തിലുള്ള ആശയം ഭവിഷ്യപുരാണങ്ങളില്‍ നിന്ന്‌ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്‌.

– വി.രാമചന്ദ്രന്‍ നായര്‍ ബുധനൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.