കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ.എം.ആര്.ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നു. ബാബുലാല്‍ ഭട്ടാചാര്യ എന്നയാളാണു മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്താലാണ് ഇയാളെ എ.എം.ആര്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നു രാവിലെയാണ് ബാബുലാല്‍ മരിച്ചത്. ന്യൂടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയിരുന്നു ബാബുലാല്‍. ആശുപത്രിയുടെ അടിത്തറ സംസ്ഥാന ഫോറന്‍സിക് റിസര്‍ച്ച് ലബോറട്ടറി ഇന്ന് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: