ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണത്തില്‍ ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ചിദംബരത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും എന്‍ഡിഎയിലെ ചിലരാണ് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം അവകാശപ്പെട്ടു.
2008 ജനുവരി 10 ന് 2 ജി സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച് ടെലികോം സേവനദാതാക്കള്‍ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൊടുക്കുന്നതിന് മുമ്പ് മുന്‍ടെലികോം മന്ത്രി എ. രാജ ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. “രാജ നല്കിയ അനുമതിക്ക് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഒരു വിധത്തിലും ഉത്തരവാദിയല്ല. എന്‍ഡിഎയിലുള്ള ചിലരാണ് ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും കേന്ദ്രം തള്ളുന്നു.” ഭീതിയോ പ്രീതിയോ കുടാതെ ചുമതലകള്‍ നിര്‍വഹിക്കുന്ന വിലയേറിയ സഹപ്രവര്‍ത്തകനാണ് ചിദംബരമെന്നും സിബല്‍ പറഞ്ഞു. ഇതേസമയം, ചിദംബരത്തിന് സ്പെക്ട്രം കുംഭകോണത്തില്‍ പങ്കില്ലെന്ന കേന്ദ്ര നിലപാട് ബിജെപി തള്ളി. പ്രണബ് മുഖര്‍ജിക്ക് പിന്നാലെ കപില്‍ സിബലും ചിദംബരത്തെ ന്യായീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത് അതിശയകരമാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ചിദംബരത്തിെന്റ പങ്ക് ശരിയായ വിധത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനമന്ത്രിയായിരിക്കെ സ്പെക്ട്രം കുംഭകോണത്തില്‍ ചിദംബരത്തിന്റെ പങ്ക് നിര്‍ണയിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇപ്പോള്‍ അടിയന്തരമായി ന്യായീകരിച്ചുകൊണ്ട് സിബല്‍ രംഗത്തുവന്നിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്പെക്ട്രം ലേലം ചെയ്യുന്ന കാര്യത്തില്‍ സുതാര്യവും സത്യസന്ധവുമായ നടപടികള്‍ ഉറപ്പുവരുത്താന്‍ ചിദംബരം നടപടിയെടുക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: