Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോതമംഗലം കുരൂര്‍തോട്‌ മലിനീകരണം വിദഗ്ധസമിതി പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 11:01 pm IST
inErnakulam

കോതമംഗലം: നഗരത്തിലെയും, ഗ്രാമീണ മേഖലയിലെയും അഴുക്ക്‌ ചാലുകള്‍വഴിയെത്തുന്ന മലിനജലമാണ്‌ ശുദ്ധജലവാഹിയായിരുന്ന കോതമംഗലം കൂരൂര്‍തോടിന്റെ നാശത്തിന്‌ പ്രധാനകാരണമെന്ന്‌ വിദഗ്ധസമിതി കണ്ടെത്തി.

ഗ്രാമ-നഗര പ്രദേശങ്ങളില്‍ പ്രാഥമിക പഠനം നടത്തിയശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മറ്റിക്ക്‌ കൈമാറി, നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന കുരൂര്‍തോട്‌ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നിവര്‍ഗീസ്‌ ലീഗല്‍ സര്‍വ്വീസസ്‌ കമ്മറ്റിക്ക്‌ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്‌.

തോട്ടില്‍ പതിക്കുന്ന അഴുക്ക്‌ ചാലുകളിലേക്ക്‌ നഗരത്തിലെ സ്വകാര്യആശുപത്രികളില്‍ നിന്നും മറ്റും വന്‍തോതില്‍ മാലിന്യമെത്തുന്നുണ്ടെന്നും ഇതുമൂലം തോട്‌ എട്ട്സ്ഥലങ്ങളില്‍ ഗണ്യമായതോതില്‍ മലിനപ്പെടുന്നുണ്ടെന്നും വിദഗ്ധ സമിതിയുടെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തി.

ശുചീകരണ- ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നഗരസഭ മുന്‍കൈയ്യെടുക്കണമെന്നും, മലിനീകരണത്തിന്റെ ഉറവിടവും പരിഹാരമാര്‍ഗ്ഗങ്ങളും സംബന്ധിച്ച്‌ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട്‌ തയ്യാറാക്കേണ്ടതുണ്ടെന്നും, തോടിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജലസാമ്പിളുകള്‍ പരിശോധിച്ച്‌ മലിനീകരണത്തിന്റെതോത്‌ വിലയിരുത്തണമെന്നും സമിതിക്ക്‌ നേതൃത്വം നല്‍കുന്ന അജയകുമാര്‍ വര്‍മ വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിളിച്ച്‌ ചേര്‍ത്ത അവലോകനയോഗത്തില്‍ അടിയന്തിരമായി തുടര്‍ന്നടപടികള്‍ ആരംഭിക്കണമെന്ന്‌ ശക്തമായ ആവശ്യം ഉയര്‍ന്നു.

കുരൂര്‍തോട്‌ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കി ഗവണ്‍മെന്റിന്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ യോഗം ഉദ്ഘാടനം ചെയ്ത ടി.യു.കുരുവിള എംഎല്‍എ അറിയിച്ചു. തോട്ടിലെ മലിനീകരണം തടയാന്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, അനധികൃതകയ്യേറ്റങ്ങള്‍ തിട്ടപ്പെടുത്താന്‍ സര്‍വ്വേനടത്തണമെന്ന്‌ തഹസീല്‍ദാരോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കോതമംഗലം ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റും താലുക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മറ്റിചെയര്‍മാനുമായ ദിനേശ്‌ എം.പിള്ള വ്യക്തമാക്കി.

തോട്മലിനീകരണം തടയാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ഇച്ഛാശക്തികാണിക്കണമെന്ന്‌ എംഎ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നിവര്‍ഗീസ്‌ നിര്‍ദ്ദേശിച്ചു.

ഡോ.ആര്‍.അജയകുമാര്‍വര്‍മ (സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സ്റ്റഡീസ്‌) എം.ദിലീപ്കുമാര്‍(ഡയറക്ടര്‍, ശുചിത്വമിഷന്‍), ബൈജു എം.എ(എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌), ജയകുമാര്‍.പി, (ജയന്റീസ്റ്റ്‌ ആന്റ്‌ ഹെഡ്‌, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്‌ ഡിവിഷന്‍), ഡോ.എം.ജി.ഗ്രേഷ്യസ്‌ (ഡീന്‍ ആന്റ്‌ ഹെഡ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ സിവില്‍ എഞ്ചിനീയറിംഗ്‌, ഹോളികിംഗ്സ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ ആന്റ്‌ ടെക്നോളജി, പാമ്പാക്കുട) എന്നിവരാണ്‌ വിദഗ്ധസമിതിയംഗങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.