ബാംഗ്ലൂര്‍ – പാനൂ ലൈനില്‍ ഹുബ്ലിസ്റ്റേഷനില്‍ നി്ന്ന് സുണ്ഡൂര്‍ എന്ന സ്ഥലം വരെ ബസ് സര്‍വ്വീസുണ്ട്. സുണ്ഡൂരില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ മുന്നോട്ടു നീങ്ങിയാണ് ഈ സ്ഥലം. ഈ പതിനഞ്ചു കിലോമീറ്റര്‍ നടന്നുതന്നെ പോവണം. ഇവിടെ ക്രൗഞ്ചഗിരിയില്‍ കാര്‍ത്തികേയസ്വാമിയുടെ ദിവ്യമായ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ദക്ഷിണ�ഭാരതത്തിലെ ആറുപ്രധാന സുബ്രഹ്മണ്യ തീര്‍ത്ഥങ്ങളില്‍ ഇത് അതിപ്രധാനമായി ഗണിക്കപ്പെട്ടിരിക്കുന്നു.ക്ഷേത്രം വളരെ വിശാലമാണ്. അഞ്ചുഗോപുരം കടന്നുവേണം വിശാലമായ അങ്കണത്തിലെത്താന്‍. വീണ്ടും ഒരു ഗോപുരംകൂടി കടന്നാല്‍ ശ്രീകോവിലായി. ഇതിനു സമീപം ഗണേശന് മുതലായവരുടെ മൂന്നുനാലു ക്ഷേത്രങ്ങളുണ്ട്.
ഗണേശനുമായുള്ള വാദപ്രതിവാദത്തില്‍ തോറ്റ് കാര്ത്തികേയന് കൈലാസത്തില്‍ നിന്നു ശ്രീശൈത്തില്‍ വന്നുചേര്‍ന്നു. ഉമാമേഹശ്വരന്മാര്‍ പുത്രനെ അന്വേഷിച്ചു വന്നപ്പോള്‍ ഇവിടത്തെ ക്രൗഞ്ചഗിരിയില്‍ താമസിച്ചു. പുത്രസ്നേഹംമൂലം പാര്വ്വതീപരമേശ്വരന്മാര് ശ്രീശൈലത്തില്‍തന്നെ താമസിച്ചു. കാര്‍ത്തികേയസ്വാമിയുടെ ആവാസസ്ഥാനം ഈ ക്രൗഞ്ചഗിരിയാവുകയും ചെയ്തു.
ഹമ്പി
ഹുബ്ലി – വിജയവാഡാ ലൈനില്‍ കാസിംപേട്ട് പ്രസിദ്ധ സ്റ്റേഷനാണ്. അതുപോലെ വലിയ നഗരവുമാണ്. ഇവിടെ തുംഗഭദ്രാനിടയില്‍ പ്രസിദ്ധമായ അണക്കെട്ടുണ്ട്. കാസിംപേട്ടില്‍ നിന്ന് ഹമ്പിയുടെ കേന്ദ്രസ്ഥാനത്തേക്കു പതിന്നാലു കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടേക്കു ബസ് സര്‍വ്വീസുണ്ട്. പഴയ വിജയനഗരരാജ്യത്തിന്റെ തലസ്ഥാനനഗരിക്കാണ് ഇപ്പോള്‍ ഹമ്പിയെന്നു പറയുന്നത്. ഇതു തകര്‍ന്ന ക്ഷേത്രങ്ങളുള്ള ഒരു വലിയ നഗരമാണ്. ഇതിന്റെ ചുറ്റളവ് നാല്പതു ചതുരശ്രകിലോമീറ്റര്‍ വരും. തന്നിമിത്തം ഈ വിസ്തൃതഭൂവിഭാഗത്തിലെ കാര്യങ്ങള്‍ വളരെ ചുരുക്കമായേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു.
വിരൂപാക്ഷക്ഷേത്രം : ബസില്‍നിന്നിറങ്ങുന്ന സ്ഥലത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പ്രധാനപാതയിലൂടെ കുറച്ചുദൂരം പോവണം ക്ഷേത്രത്തിലെത്താന്‍. യാത്രക്കാര്‍ക്ക് ഇവിടെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ താമസിക്കാം. ക്ഷേത്രത്തിനു മുന്നില്‍ തടികൊണ്ടുള്ള രണ്ടു രഥങ്ങള്‍ കാണാം. ക്ഷേത്രാങ്കണത്തില്‍ തുംഗഭദ്രയുടെ തോടുണ്ട്. അവിടെ പടിഞ്ഞാറുഭാഗത്തായി ഗണപതിയുടെയും പാര്‍വ്വതിയുടെയും ക്ഷേത്രങ്ങളുണ്ട്. ചെറിയ ഗോപുരത്തില്‍നിന്ന് ഉള്ളില്‍ കടന്നാല്‍ മണ്ഡപങ്ങളിലും �വനങ്ങളിലും വിവിധ ദേവതകളുടെ മൂര്‍ത്തികളുണ്ട്.അരീകോവില്‍ സഭാമണ്ഡപവുമായി ചേര്‍ന്നാണ്. അതില്‍ വിരൂപാക്ഷ (ശിവ) ലിംഗം കാണാം. അതില്‍ സ്വര്‍ണ്ണംകൊണ്ടുള്ള ശൃംഗാരമൂര്‍ത്തി സ്ഥാപിച്ചിരിക്കുന്നു.ഈ ക്ഷേത്രത്തിനു വടക്കുവശത്തുള്ള മണ്ഡപത്തില്‍ �ഭുവനേശ്വരി, പാര്‍വ്വതി, ഗണശന്, നവഗ്രഹങ്ങള്‍ മുതലായ വിഗ്രഹങ്ങള്‍ കാണാം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്ത് ഒരു വാതിലിലൂടെ അകത്തു കടന്ന് കുറച്ചു പടികള്‍ കയറി ചെല്ലണം. ക്ഷേത്രത്തിനു പിന്നില്‍ രണ്ടു മുറ്റങ്ങളുണ്ട്. ഒന്നില്‍ വിദ്യാരണ്യസ്വാമിയുടെ സമാധിസ്ഥാനമാണ്. അവിടെത്തന്നെ ശ്രീമാധാവചാര്യ (വിദ്യാരണ്യസ്വാമി)രുടെ മൂര്‍ത്തിയുണ്ട്. ക്ഷേത്രത്തിനു പുറകുവശത്തെ കവാടത്തിലൂടെ വെളിയില്‍ കടന്നാല്‍ നടകടവുള്ള സരോവരം കാണാം. അവിടെ ശിവക്ഷേത്രവും കാണാം.
ക്ഷേത്രത്തിന് അഭിമുഖമായുള്ള കവാടത്തിലൂടെ തിരിച്ചു നടന്നാല്‍ തുംഗഭദ്രാതീരത്തു ചെല്ലുന്നു. വഴിക്കു വലതുഭാഗത്ത് ഒരു തടാകമുണ്ട്. തുംഗഭദ്രയില്‍ അവിടവിടെയായി ശിലകള്‍ പൊങ്ങിനില്‍ക്കുന്നതു കാണാം. അതില്‍ ഒരു ശിലയില്‍ നന്ദിയുടെ മൂര്‍ത്തിയുണ്ട്.വിരൂപാക്ഷക്ഷേത്രത്തിനു വടക്ക് ഹേമകൂടപര്‍വ്വതത്തില്‍ ഏതാനും ക്ഷേത്രങ്ങളുണ്ട്. വിരൂപാക്ഷക്ഷേത്രത്തിന്റെ അഗ്നികോണില്‍ ഒരു ഉയര്‍ന്നസ്ഥാനത്ത് മണ്ഡപത്തില്‍ പന്ത്രണ്ടടി ഉയരമുള്ള ബൃഹത്തായ ഗണപതിവിഗ്രഹമുണ്ട്. ഇത് ഇന്നാട്ടിലെ ശിലാവിഗ്രഹങ്ങളില്‍ ഏറ്റഴും വലുതാണ്.ഈ വലിയ ഗണേശനില്‍ നിന്നു പടിഞ്ഞാറു�ഭാഗത്ത് പൊക്കമേറിയ പര്‍വ്വതമാണ്. അവിടെ ഗുഹയ്ക്കുള്ളില്‍ മുറികളും നടുമുറ്റങ്ങളും കാണാം. അവിടെയാണ് മഹാത്മാവായ ശിവരാമന്റെ സമാധി. അദ്ദേഹത്തിന്റെ പ്രതിമയുമുണ്ട്. ഈ ഗുഹയിലെ നടുമുറ്റത്തിന്റെ ഒരു കവാടത്തിലൂടെ പോയാല്‍ ഒരു സരോവരം കാണാം. മറ്റൊരു കവാടത്തിലൂടെ കുറച്ചു പടികള്‍ ഇറങ്ങിച്ചെന്നാല്‍ രാമശിലാവേദിയിലെത്താം. ഇവിടെ വളരെ വിസ്തൃതമായ സ്ഥലമാണ്.
വലിയ ഗണേശനില്‍നിന്ന് കുറച്ചകലെ തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു മണ്ഡപത്തില്‍ ഗണേശന്റെ ഒരു തകര്‍ന്ന മൂര്‍ത്തിയുണ്ട്. ഇവിടെ നിന്ന് അമ്പതുവാര അകലെ ശ്രീകൃഷ്ണക്ഷേത്രം നില്ക്കുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ വിഗ്രഹങ്ങള1ന്നുമില്ല. ഇവിടെ നിന്ന് ഒരു വഴി വിജയനഗരത്തിന്റെ രാജ�വനത്തിലേക്ക് പോവുന്നുണ്ട്. അവിടെ വിശാലമായ ഗോപുരം, കോട്ട മുതലായവ കാണാം.രാജ�വനത്തില്‍ നിന്ന് തെക്കുപടിഞ്ഞാറ് വയലുകളുടെ അരികിലൂടെ കുറച്ചുദൂരം പോയാല്‍ നരസിംഹത്തിന്റെ ഒരു വലിയ രൂപം കാണാം. അതിന്റെ മസ്തകത്തില്‍ അനന്തന്റെ പത്തികളാകുന്ന കുടയുണ്ട്. ഈ രൂപത്തിന് പതിനഞ്ചടി ഉയരമുണ്ട്. സിംഹാസനവും അനന്തനുമൊക്കെ ഒരു കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ്. ഇതിന്റെ വലിപ്പവും നിര്‍മ്മാണചാതുരിയും ആരെയും അത്ഭുതപ്പെടുത്തും.
നരസിംഹക്ഷേത്രത്തിനു സമീപം വടക്കുവശത്തായി ഒരു ചെറിയ ക്ഷേത്രത്തില്‍ ഓങ്കാരം അടയാളപ്പെടുത്തിയ വലിയ ശിവലിംഗം ഇരിപ്പുണ്ട്. ഇതിന്റെ കലശം ഭൂമിയില്‍ നിന്ന് ആറടി ഉയരത്തിലാണ്. കലശത്തിനു നാലുവശവും ജലം നിറഞ്ഞിരിക്കും.
മാല്യവാന്‍പര്‍വ്വതം : ഇത് വിരൂപാക്ഷക്ഷേത്രത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായിട്ടാണ്. ഇതന്റെ മറ്റൊരു പേര് പ്രവര്‍ഷണഗിരിയെന്നാണ്. കാസിംപേട്ടില്‍ നിന്ന് ഇവിടെ വരെ നേര്‍വഴിയുണ്ട്. ബസില്‍ ഇവിടെത്താം. ശ്രീരാമലക്ഷ്മണന്മാര് ഇവിടെ നാലുമാസം (ചാതുര്‍മാസ്യം) കഴിച്ചതായി രാമാണയത്തില്‍ പറയുന്നുണ്ട്.വഴിയരുകില്‍നിന്നു പര്‍വ്വതോപരി ചെന്നെത്താന്‍ മാര്‍ഗമുണ്ട്. മുകള്‍ഭാഗത്തു ക്ഷേത്രമുണ്ട്. ഗോപുരത്തിനു മുകളില്‍ അങ്കണത്തിനു മദ്ധ്യത്തിലായി സഭാമണ്ഡപമുണ്ട്. ക്ഷേത്രത്തില്‍ ശ്രീരാമന്, ലക്ഷ്മണന്, സീത എന്നിവരുടെ വലിയ മൂര്‍ത്തികളെ ദര്‍ശിക്കാം. സപ്തര്‍ഷികളുടെ രൂപങ്ങളുമുണ്ട്. ഈ ക്ഷേത്രം ഒരു ശിലയില്‍ ഗുഹയുണ്ടാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ശ്രീരാമ ഡര്‍ബാര്‍ മണ്ഡപമുണ്ട്. അടുത്തുതന്നെ ജലകുണ്ഡവുമുണ്ട്. ശ്രീരാമന് ബാണമയച്ച് ഇതു കാണിച്ചുകൊടുത്തതായി പറയുന്നു. ക്ഷേത്രത്തിനു പിന്‍ഭാഗത്തു കുറച്ചുയര്‍ന്ന് സ്ഥലത്ത് ലക്ഷ്മണനെന്ന പേരില്‍ ഒരു ഗുഹയുണ്ട്. അതില്‍ ജലമുണ്ടായിരിക്കും. ഇതു ശ്രീരാമനു ശ്രാദ്ധം നടത്താന്‍ വേണ്ടി ലക്ഷ്മണന് കാണിച്ചുകൊടുത്തതാണ്. അടുക്കല്‍ത്തന്നെ ശിലാപിണ്ഡങ്ങള്‍ കാണാം. ഒരു ചെറിയ ഗുഹാക്ഷേത്രത്തില്‍ ശിവലിംഗമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് ഉന്നതസ്ഥലത്തു രാമഝരോഖയെന്നും ലക്ഷ്മണരോയെന്നും പേരുള്ള ചെറിയ മണ്ഡപങ്ങളുണ്ട്. ഈ ക്ഷേത്രത്തില്‍ നിന്ന് നല്ല വഴിയിലൂടെ ഒന്നരകിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ സുഗ്രീവന്റെ മധുവനം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: