Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാമരൂപസങ്കല്‍പമാണ്‌ പ്രപഞ്ചം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2011, 07:41 pm IST
inSamskriti

‘അതും പൂര്‍ണ്ണം ഇതും പൂര്‍ണ്ണം’ എന്നതില്‍ ഉണ്മയെന്നാണ്‌ ഉദ്ദേശിക്കുന്നത്‌. ഞാന്‍ ഉണ്മയാണെങ്കില്‍ – ദേഹമെങ്കില്‍ – ഞാന്‍ പൂര്‍ണനാണ്‌, അപൂര്‍ണം എന്ത്‌ എന്ന്‌ തെളിയിക്കേണ്ടതായിട്ടില്ലാത്ത പൂര്‍ണന്‍. അറിയാന്‍ കഴിയുന്നത്‌ അപൂര്‍ണമാണെന്ന്‌ തെളിയിക്കാന്‍ ബുദ്ധിവിശേഷം ആവശ്യമില്ല. പൂര്‍ണവും അപൂര്‍ണവും എന്നത്‌ ആശയപരമായി മാത്രം ഉള്ളതാണ്‌. ‘താന്‍’ ഇതിന്റെ രണ്ടിന്റെയും ഒരുപോലെയുള്ള ഉണ്മയാണ്‌. അവിടെ മനസ്സിന്‌ അഹം ബോധത്തെ കൂട്ടുപിടിച്ച്‌ ഇടയ്‌ക്കൊരു മറയുണ്ടാക്കി പൂര്‍ണം അപൂര്‍ണം എന്ന്‌ വേര്‍തിരിക്കേണ്ടതില്ല. പ്രപഞ്ചത്തെ കാണുന്നവനോട്‌ അതിന്റെ യഥാര്‍ത്ഥനില പൂര്‍ണമാണ്‌ എന്നറിയിക്കുന്നു.

പ്രപഞ്ചത്തിന്റെ സഹായമില്ലാതെതന്നെ താന്‍ പൂര്‍ണനാണ്‌. പൂര്‍ണം എന്ന വാക്കുതന്നെ പ്രപഞ്ചത്തിന്റെ അപൂര്‍ണതയില്‍ നിന്ന ഒരു മനസ്സിന്റെ സൃഷ്ടിയായി മാത്രം കാണണം. മനസ്സ്‌ അപൂര്‍ണമാണ്‌. മനസ്സിന്റെ സൃഷ്ടിയും അപൂര്‍ണമാണ്‌. മനസ്സിനപ്പുറമുള്ളതിനെ – സൃഷ്ടിയില്ലാത്തതിനെ – അതിന്‌ വിരുദ്ധമായ ഒരു പദം ഉപയോഗിച്ച്‌ പറയേണ്ടതായി വരുന്നതിനാല്‍ പൂര്‍ണം എന്ന്‌ പറയുന്നു. പ്രപഞ്ചം അപൂര്‍ണ്ണം, അത്‌ ‘അ’ കാരം. അപൂര്‍ണത്തിന്റെ പ്രപഞ്ചമാകുന്ന ‘അ’കാരം പോയാല്‍ പൂര്‍ണം ശേഷിക്കുന്നു. സര്‍വതിലും പൂര്‍ണമായത്‌ ആശയങ്ങള്‍ക്ക്‌ മുറിക്കാന്‍ പറ്റാത്തതാണ്‌. അതിനാല്‍ അളവറ്റ ‘അതു’ മാത്രമാണ്‌ ആനന്ദം. പരിധിയുള്ളത്‌ ആനന്ദമല്ല. ആണെങ്കില്‍ അത്‌ പൂര്‍ണമല്ല. അപ്പോള്‍ ആനന്താനന്ദനില തന്നെ പൂര്‍ണ്ണം.

ഉണ്മയാകുന്ന തന്റെ ആനന്ദനില ഒരുപോലെയായതിനാല്‍ ആണ്‌ താന്‍ പൂര്‍ണന്‍ എന്ന്‌ പറയുന്നത്‌. തന്റെ തൃപ്തി രണ്ടാമതൊന്നിന്റെ ലഭ്യതയിലല്ല കുടിയിരിക്കുന്നത്‌. അതാണ്‌ പൂര്‍ണത. പൂര്‍ണത പരിമിതമായതുകളെ അറിയിക്കുന്നില്ല. ആ അറിവ്‌ അപൂര്‍ണമാണ്‌, അയഥാര്‍ത്ഥമാണ്‌. അത്‌ ജീവന്റെ മനസ്സിനോടുള്ള കടപ്പാടില്‍ വരുന്ന കുരുക്കാണ്‌. ആ കുരുക്ക്‌ അഴിക്കുന്നത്‌, ഇതൊന്നുമല്ല ‘താന്‍’ എന്ന്‌ നിഷേധിച്ചുകൊണ്ടാണ്‌. ഇതല്ല ഇതല്ല എന്ന്‌ അറിയിക്കുന്നത്‌ ഏതാണ്‌? അത്‌ നാമവും രൂപവുമല്ല. ഒഴിവാക്കാനാണെങ്കില്‍ അത്‌ എണ്ണമില്ലാതെ കിടക്കുന്നു. എണ്ണുന്നവന്‍ എണ്ണങ്ങളുടെ കടലില്‍ മുങ്ങി മരിക്കുകയേ ഉള്ളൂ. അപ്പോള്‍ പിന്നെ ഒന്നിച്ച്‌ ഒഴിവാക്കണം. എങ്ങനെ ? അവയെ വിചാരിക്കാതിരിക്കുക. അല്ലെങ്കില്‍ അത്‌ താനാകുന്ന ഉണ്മയിലെ രണ്ടാമതൊന്നല്ല എന്ന അറിവില്‍ അതിനെ അന്യമാക്കാതെ കാണുക. അപ്പോള്‍ എല്ലാമായി തോന്നുന്നത്‌ താന്‍ അതുകളില്‍ ഉള്ളതുകൊണ്ടാണ്‌ എന്ന്‌ വരുന്നു. എങ്ങനെയെന്നാല്‍ ശരീരം തുടങ്ങിയുള്ള എല്ലാ ജഡങ്ങളും ഒര്‌ ഉണ്മയില്‍ അറിയുന്നു. ഉണ്മ താന്‍ തന്നെ ആയതിനാല്‍ ശരീരത്തില്‍ പൂരിതമാണ്‌. അതുപോലെ അറിയുന്നതുകളിലും പൂരിതം. അതുകൊണ്ട്‌ തന്നെ ഒന്നില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയുന്നില്ല. ഒന്നുമില്ലാത്തതും, എല്ലാമായിത്തീര്‍ന്നിരിക്കുന്നതും താന്‍ തന്നെ.

എല്ലാം എന്ന അറിവിന്റെ ഏകമായ അറിവാണ്‌ ‘ജ്ഞാനി’. എല്ലാം ഇല്ലാതായാല്‍ ‘ഇല്ല’ എന്നറിയുന്ന ചേതന ശേഷിക്കുന്നു. ഉണ്ട്‌ എന്നാണെങ്കിലും ഉണ്മ ഏതിലും ഒരുപോലെ നില്‍ക്കുന്നു. ഇവിടെ രണ്ടാമതൊന്ന്‌ മറയാനും തെളിയാനും അനുവദിച്ചുകൊണ്ട്‌ മനസ്സിനെ അതിന്റെ ഇന്ദ്രജാലത്തിനായിട്ട്‌ വിട്ടുകൊണ്ട്‌ സര്‍വപ്രപഞ്ച ഘടകങ്ങളിലും ആനന്ദിക്കുന്ന താനാകുന്ന വ്യാപകത്വ വസ്തു നില്‍ക്കുന്നത്‌ ആകാശത്തിന്റെ നിറവുപോലെയാണ്‌. അവിടെ ഒന്നുമില്ല.
ശുദ്ധബോധാകാശം ശേഷിക്കുന്നു. അത്‌ ആദിയിലും, മദ്ധ്യത്തിലും, അന്ത്യത്തിലും പ്രപഞ്ചത്തെ സൃഷ്ടിക്കാതെയും, നിലനിര്‍ത്താതെയും, സംഹരിക്കാതെയും ഒരുപോലെ സ്ഥിതി ചെയ്യുന്നു. ഉണ്ടാകാതെ നിലനില്‍ക്കുന്ന അത്‌ ആരംഭിക്കാത്ത ഒരു തുടര്‍ച്ചയായി, നിര്യാതയായി, കാലാതീതമായി സ്ഥിരമാണ്‌. ആ വസ്തുവാണ്‌ ‘ഞാന്‍’.

പ്രപഞ്ചത്തിന്‌ ഞാനിനെ സൃഷ്ടിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഞാനിന്ന്‌ പ്രപഞ്ചത്തെ സൃഷ്ടിക്കുകയോ ഒഴിച്ചുമാറ്റുകയോ ചെയ്യാം, ആശയരൂപത്തിലാണെന്ന്‌ മാത്രം. അഭരണപൂരങ്ങളിലെല്ലാം സ്വര്‍ണമാണ്‌ സ്ഥിരമായിട്ടുള്ളത്‌. സ്വര്‍ണത്തില്‍ ഒരാശയമാണ്‌ ആഭരണനാമങ്ങളായ വള, മാല, കമ്മല്‍ എന്നിവ. അതുപോലെ സ്ഥിരമായ ആത്മചേതനയുടെ അസ്ഥിരമായ നാമരൂപസങ്കല്‍പമാണ്‌ പ്രപഞ്ചം. അത്‌ ഉണ്ടായാലും ഇല്ലാതായാലും വെറും തോന്നലിലൂടെ മാത്രമേ ഉള്ളൂ. ഉണ്ടെന്നുള്ള അറിവ്‌ എങ്ങനെ മനസ്സിന്റെ നിറമാകുന്നുവോ അതുപോലെതന്നെ ഇല്ല എന്ന അറിവും. ഇരുളും വെളിച്ചവും ആകാശത്ത്‌ വന്നുപോകുന്നു. ആകാശത്തില്‍ അവയ്‌ക്ക്‌ സ്ഥായീഭാവമില്ല. അതുപോലെ ബ്രഹ്മസത്തയില്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള ഒരനുഭവവും ഉണ്ടാകുന്നില്ല. അനുഭവങ്ങളെല്ലാം മനസ്സിന്റെ സംഭാവന ആയതുകൊണ്ട്‌ ബ്രഹ്മത്തില്‍ സൃഷ്ടി ഇല്ല. പിന്നെയോ? സൃഷ്ടിയെല്ലാം മനസ്സില്‍ മാത്രം. മാറുന്ന മനസ്സിന്റെ മാറുന്ന സങ്കല്‍പങ്ങളുടെ കുഴമറിയലാണ്‌ സാധാരണമനുഷ്യന്റെ ജീവിതം.

– സ്വാമി ശാന്താനന്ദഗിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.