ബാംഗ്ലൂര്‍ദക്ഷിണേന്ത്യയിലെ വലുതും പുരാതനവും പ്രധാനവുമായ നഗരങ്ങളിലൊന്നാണ്. . ഈ പട്ടണത്തില്‍ അനവധി ക്ഷേത്രങ്ങലുണ്ട്. തീര്‍ത്ഥരൂപത്തില്‍ ഇവിടെയുള്ളത് ശൃംഗേരിയിലെ ശ്രീശങ്കരാചാര്യ മഠമാണ്. അതില്‍ ശങ്കരാചാര്യരുടെ മനോഹരമായ രൂപമുണ്ട്. പട്ടണത്തില്‍ സത്യനാരായണക്ഷേത്രവും കോട്ടയില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ഗംഗാധരേശ്വരക്ഷേത്രവും ദര്‍ശിക്കേണ്ടതാണ്.ബാംഗ്ലൂര്‍ – മൈസൂര്‍ ലൈനില്‍ മച്ചൂര് എന്നൊരു സ്റ്റേഷനുണ്ട്. അവിടെ നിന്നും മഡവല്ലീ ബസാര്‍വരെ ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. മഡവല്ലിയില് നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയാണ് ശിവസമുദ്രം. കാവേരി നദീമദ്ധ്യത്തില്‍ മൂന്നു ദ്വീപുകളുണ്ട്. മൂന്നും രംഗദ്വീപുകളായി കരുതിവരുന്നു. അവ പവിത്രങ്ങളുമാണ്. അവയാണ് ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം. ശിവസമുദ്രം മദ്ധ്യരംഗമായി വ്യവഹരിക്കുന്നു. ശിവസമുദ്രദ്വീപ് അഞ്ചുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമാണുള്ളതാണ്. ദ്വീപിന്റെ അവസാനതീരത്ത് കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേരുന്നു. ഇതു മനോഹരമായ വെള്ളച്ചാട്ടമാണ്. ഇവിടെ പടിഞ്ഞാറുള്ള നദിയെ ഗഗനതീര്ത്ഥമെന്നു പറയുന്നു. കിഴക്കുള്ളതിന്റെ പതനം വ്യാപകമായി കാണുന്നു. അതില്‍ പല പിരിവുകളുമുണ്ട്. അതിനാല്‍ അതിന് സപ്തധാരാതീര്ത്ഥമെന്നും പറയുന്നു.
ശിവസമുദ്രത്തില് ശ്രീരംഗക്ഷേത്രമുണ്ട്. അനന്തശായിയായ നാരായണനാണ് അവിടത്തെ മൂര്‍ത്തി.ഇവിടെ നിന്ന് അഞ്ചുകിലോമീറ്റര്‍ തെക്കു വിഡിഗിരി എന്ന രംഗപര്വ്വതമുണ്ട്. പര്‍വ്വതത്തില്‍ ചമ്പകാരണ്യമെന്ന് സ്ഥലത്ത് ശ്രീനിവാസക്ഷേത്രമുണ്ട്. ഇതില്‍ വിഷ്ണുഭഗവാന് നില്ക്കുന്ന രൂപത്തിലുള്ള മൂര്‍ത്തിയാണ്. ഇവിടെ ശ്രീനിവാസന്റെ സമീപം ഭാര്‍ഗവീ നദിയുണ്ട്. പരശുരാമന് ഇവിടെ തപസ്സു ചെയ്തിരുന്നു.
ശ്രീരംഗപട്ടണം
മൈസൂറില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്. അടുത്തുതന്നെ ക്ഷേത്രവും കാവേരിനദിയും സത്രവുമുണ്ട്. ശ്രീരംഗപട്ടണം കാവേരിയുടെ നടുക്കുള്ള ഒന്നാമത്തെ ദ്വീപാണ്. ഇതിനെ ആദിരംഗമെന്നു പറയുന്നു. ഈ ദ്വീപ് അഞ്ചുകിലോമീറ്റര്‍ നീളവും ഒന്നരക്കിലോമീറ്റര്‍ വീതിയുമുള്ളതാണ്. വീതിയുടെ മദ്ധ്യത്തിലാണു സ്റ്റേഷന്. അതിനാല്‍ രണ്ടുവശത്തുകൂടിയും കാവേരി ഒഴുകുന്നതു കാണാന്‍ കഴിയും. ഇവിടെയും ശ്രീരംഗത്തിലെപ്പോലെ തന്നെ അനന്തശായിയായ ഭഗവാനാണ് പ്രതിഷ്ഠ. എന്നാല്‍ അവിടത്തെക്കാള്‍ വലിപ്പം കുറവാണ് വിഗ്രഹത്തിന്. ഗൗതമമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. ശ്രീരംഗക്ഷേത്രത്തിനു മുന്നില്‍ത്തന്നെയാണ് ലക്ഷ്മീ നരസിംഹക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിന്‍വശം രംഗക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: