Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആസ്വാദകര്‍ക്കാവേശമായി പനമണ്ണ ശശിയുടെ തായമ്പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:17 am IST
in Ernakulam

കൊച്ചി: അനിതര സാധാരണമായ കൈവഴക്കവും മനോധര്‍മ പാടവവുംകൊണ്ട്‌ സദസിനെ വിസ്മയിപ്പിച്ച്‌ പനമണ്ണ ശശിയും സംഘവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവവേദിയില്‍ തായമ്പക അവതരിപ്പിച്ചു. സന്ധ്യാവേലക്കുശേഷം പതികാലം വിളംബമായി താളമിടുന്നതിന്‌ പകരം തുടക്കത്തിലേ മേളം പിടിച്ച്‌ മുഖംകൊട്ടി എണ്ണത്തിലേക്ക്‌ കടന്ന്‌ മലമക്കാവ്‌ ശൈലിയുടെ ഭാവസൗന്ദര്യം മുഴുവന്‍ ആസ്വാദകര്‍ക്ക്‌ പകര്‍ന്ന്‌ നല്‍കി. കൈയും കോലും വേണ്ടിടത്ത്‌ ഘനമായും മൃദുവായും കൊട്ടുന്ന ശശിയുടെ രീതി ഏറെ ശ്രദ്ധേയമായി. അരങ്ങത്തെ രംഗശ്രീയും നല്ല നേര്‍കോല്‍ ശബ്ദവും ചായ്‌പുകയിന്റെ ശബ്ദമാധുര്യവുമെല്ലാം തായമ്പകയെ അവിസ്മരണീയമായ അനുഭവമാക്കി. പ്രഹ്ലാദന്‍ തൂത, ചെര്‍പ്പുളശ്ശേരി സുധി (ഇടന്തല), ഹരി, വിനീഷ്‌, പ്രശാന്ത്‌ (വലന്തല), ഉണ്ണികൃഷ്ണന്‍, കുരുവമ്പലം വിനു (ഇലത്താളം) എന്നിവരും തായമ്പകയില്‍ പങ്കെടുത്തു.

തായമ്പകയ്‌ക്കുശേഷം കലാസമിതി വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യയും അഖില ഗോപിനാഥിന്റെ മോഹിനിയാട്ടവും തിരുവനന്തപുരം മിഥിലാലയ ഡാന്‍സ്‌ അക്കാദമി ഭരതനാട്യത്തില്‍ ചിട്ടപ്പെടുത്തിയ രാമായണം നൃത്തനാടകവും അവതരിപ്പിച്ചു.

രാവിലെ പെട്രീഷ സാബുവും എലൈസ സാബുവും അവതരിപ്പിച്ച സംഗീതക്കച്ചേരി യുവപ്രതിഭകളുടെ കഴിവ്‌ വെളിവാക്കി. തുടര്‍ന്ന്‌ കോട്ടയ്‌ക്കല്‍ മധുവും കലാനിലയം രാജീവും കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചു. കലാനിലയം രതീഷും (ചെണ്ട), കലാമണ്ഡലം ശ്രീജുവും (മദ്ദളം) പക്കവാദ്യമൊരുക്കി.

സംഗീതോത്സവത്തിന്റെ സമാപനദിവസമായ ഇന്ന്‌ രാവിലെ 9 ന്‌ ഗോവിന്ദ സ്മരണയ്‌ക്ക്‌ മുന്നില്‍ യുവകലാകാരന്മാരുടെ സംഗീതാര്‍ച്ച നടക്കും. വൈകിട്ട്‌ 4 ന്‌ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശില്‍പ്പരാജു സംഗീതക്കച്ചേരി നടത്തും. 5.30 ന്‌ സമാപനസമ്മേളനം റവന്യൂവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്റ്‌ പ്രൊഫ. ജോര്‍ജ്‌ എസ്‌.പോള്‍ അധ്യക്ഷതനാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷോബി എബ്രഹാം, ബ്ലോക്ക്‌ പഞ്ചായത്തംഗം അംബിക തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.എ.ജോസഫ്‌, കലാസമിതി വൈസ്‌ പ്രസിഡന്റ്‌ ടി.കെ.അലക്സാണ്ടര്‍, ജോയിന്റ്‌ സെക്രട്ടറി പി.പി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. 6.30 ന്‌ ആറ്റുകാല്‍ ബാലസുബ്രഹ്മണ്യവും ഉസ്താദ്‌ റഫീക്ക്‌ ഖാനും അവതരിപ്പിക്കുന്ന വയലിന്‍-സിത്താര്‍ ജുഗല്‍ബന്ദിയോടെ സംഗീതോത്സവത്തിന്‌ തിരശീല വീഴും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.