Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ടുകൊച്ചി ഫുഡ്കോര്‍ട്ട്‌ റീടെണ്ടര്‍ നടപടി: നിയമനടപടിക്ക്‌ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 09:42 pm IST
inErnakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ ഫുഡ്കോര്‍ട്ട്‌ റീ ടെണ്ടര്‍ നടപടികള്‍ നിയമനടപടിയിലേക്ക്‌ നീങ്ങുന്നു. കൊച്ചി ഹെറിറ്റേജ്‌ സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നടപടിക്ക്‌ എതിരെയാണ്‌ നിലവിലെ നടത്തിപ്പുകാര്‍ നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്‌. പുനരധിവാസത്തിന്‌ നല്‍കിയ ഫുഡ്കോര്‍ട്ടിലെ കടകള്‍ വീണ്ടും ടെണ്ടര്‍ നടപടികള്‍ നടത്തുന്നതിന്‌ പിന്നില്‍ രാഷ്‌ട്രീയവും അഴിമതിയുമുണ്ടെന്നാണ്‌ ആരോപണം.

ഫോര്‍ട്ടുകൊച്ചിയിലെ ചീനവലകള്‍ക്ക്‌ സമീപവും സമീപപ്രദേശങ്ങളിലുമായുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഫുഡ്കോര്‍ട്ടുകള്‍ നിര്‍മ്മിച്ചത്‌. ഫോര്‍ട്ടുകൊച്ചി പോലീസ്‌ സ്റ്റേഷന്‌ സമീപം ആറും പരേഡ്‌ ഗ്രൗണ്ടിന്‌ സമീപം രണ്ടും ഡച്ച്‌ സെമിത്തേരിക്ക്‌ സമീപം 24ഉം ഫുഡ്കോര്‍ട്ടുകളാണ്‌ നിര്‍മ്മിച്ചത്‌. 2006-ല്‍ നടന്ന അനധികൃത കയ്യേറ്റ പുനരധിവാസത്തില്‍ ഫുഡ്കോര്‍ട്ടുകള്‍ ഒഴിപ്പിക്കപ്പെടുന്ന ചെറുകിട കച്ചവടക്കാര്‍ക്ക്‌ നല്‍കണമെന്നായിരുന്നു തീരുമാനം. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കൊച്ചി ഹെറിറ്റേജ്‌ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും തൊഴിലാളി സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു തീരുമാനം. ഇതിനെത്തുടര്‍ന്ന്‌ ചെറുകിട കച്ചവടക്കാരായ 56 പേര്‍ക്ക്‌ 32 ഫുഡ്കോര്‍ട്ടുകള്‍ വീതിച്ചുനല്‍കുകയും ചെയ്തു. ഫാസ്റ്റ്‌ ഫുഡ്‌ സ്റ്റാളുകള്‍ക്ക്‌ ഓരോ കടയും ഇതര വ്യാപാരികള്‍ക്ക്‌ ഒരുകട രണ്ടുപേര്‍ക്കും, മൂന്നുപേര്‍ക്കുമായാണ്‌ വീതിച്ചുനല്‍കിയത്‌. എന്നാല്‍ പോലീസ്‌ സ്റ്റേഷന്‌ സമീപത്തെ കടകളാണ്‌ തിരക്കിട്ട്‌ തുറന്നുപ്രവര്‍ത്തിച്ചത്‌. ഉദ്ഘാടനം കഴിഞ്ഞ്‌ വര്‍ഷങ്ങളായിട്ടും മറ്റുകടകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്ന്‌ കോടതി ഇടപെടലുണ്ടാകുകയും, തുറന്ന്‌ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ശരാശരി മൂവായിരത്തോളം രൂപ വാടകയിനത്തില്‍ ഈടാക്കുന്ന ഫുഡ്കോര്‍ട്ടുകളില്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ലെന്ന്‌ പരാതിയും ഉയര്‍ന്നിരുന്നു. അനുവദിച്ച മാസം മുതല്‍ വാടക ഈടാക്കിയ കൊച്ചി ഹെറിറ്റേജ്‌ കണ്‍സര്‍വേഷന്‍ സൊസൈറ്റി പുനരധിവാസത്തിന്റെ കരാര്‍ ലംഘനം നടത്തിയാണ്‌ ഫുഡ്കോര്‍ട്ടുകള്‍ വീണ്ടും ടെണ്ടര്‍ നല്‍കുന്നതിന്‌ തയ്യാറെടുക്കുന്നതെന്ന്‌ വ്യാപാരികള്‍ പറഞ്ഞു.

ഫോര്‍ട്ടുകൊച്ചിയിലെ ഫുഡ്കോര്‍ട്ടുകള്‍ മോടിപിടിപ്പിച്ച്‌ സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ചുതുടങ്ങിയതോടെയാണ്‌ ഇത്‌ കൈക്കലാക്കാനുള്ള രാഷ്‌ട്രീയക്കാരുടെ ലോബികള്‍ റീടെണ്ടര്‍ നടപടിയുമായി ശ്രമങ്ങള്‍ തുടങ്ങിയത്‌.

വാടകകുടിശ്ശിക വരുത്തിയെന്നും 11മാസകാലാവധി കരാറാണെന്നും അനുവദിച്ച കച്ചവടമല്ല നടത്തുന്നതെന്നും ആരോപിച്ചാണ്‌ ഫുഡ്കോര്‍ട്ടുകള്‍ റീ ടെണ്ടര്‍ നടത്തി തന്നിഷ്ടക്കാര്‍ക്ക്‌ നല്‍കുവാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്ന്‌ വ്യാപാരികള്‍ പറയുന്നു. 2008 സപ്തംബറില്‍ എറണാകുളത്ത്‌ ജില്ലാ കളക്ടറായിരുന്ന ഡോ. എം. ബീനയുടെ അധ്യക്ഷതയില്‍ നടന്ന സൊസൈറ്റി യോഗത്തില്‍ പുനരധിവാസക്കാര്‍ ഫുഡ്കോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്‌ ശരിവെച്ചിരുന്നു.

ഫോര്‍ട്ട്‌ കൊച്ചിയില്‍ തകൃതിയായി നടക്കുന്ന അനധികൃത കയ്യേറ്റം തടയുവാന്‍ കഴിയാത്ത ഭരണാധികാരികള്‍, രാഷ്‌ട്രീയലക്ഷ്യവും അഴിമതിക്കും കളമൊരുക്കി തന്നിഷ്ടക്കാര്‍ക്ക്‌ ഫുഡ്കോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ നടത്തിവരുന്നതെന്ന്‌ വ്യാപകമായ ആരോപണമുണ്ട്‌. ഫുഡ്കോര്‍ട്ടുകള്‍ അനുവദിച്ചതിലും ടെണ്ടര്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ട കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏജന്‍സകളും നടത്തുന്ന സമീപനവും നയങ്ങളും ഇത്‌ വെളിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.