Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴി മഥനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 08:51 pm IST
inSamskriti

ഈ കഥയില്‍ സാധകര്‍ പുറമെനിന്ന്‌ സദ്ഗുരുവിനെ സ്വീകരിച്ച്‌ സമര്‍പ്പണം ചെയ്യേണ്ടത്‌ ഏറ്റവും അത്യാവശ്യമാണെന്ന്‌ വേദവ്യാസഭഗവാന്‍ വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ശിഷ്യനെ ഏതവസ്ഥയിലും കൂടെ നടന്ന്‌ രക്ഷിക്കാന്‍ കഴിവുള്ളയാളെയാണ്‌ സദ്ഗുരു എന്നുപറയുന്നതെന്ന്‌ അമ്മ (മാതാ അമൃതാനന്ദമയീദേവി) പറയുന്നു.

ദേവേന്ദ്രന്‌ അശ്രദ്ധമൂലം സംഭവിച്ച തെറ്റിന്‌ ദുര്‍വ്വാസാവ്‌ മഹര്‍ഷിയുടെ ഉഗ്രശാപത്താല്‍ ഇന്ദ്രന്‍ ഉള്‍പ്പെടെ സകലദേവകളും ജരാനരകള്‍ ബാധിച്ച്‌ വൃദ്ധരായിത്തീരുന്നു. ദേവേന്ദ്രന്റെ സങ്കടംകണ്ട്‌ ദയതോന്നിയ മഹര്‍ഷിശാപമോക്ഷത്തിന്‌ പാലാഴി കടഞ്ഞ്‌ അമൃതെടുത്തു സേവിച്ചാല്‍ വാര്‍ദ്ധക്യം മാറി കൂടുതല്‍ ഊര്‍ജ്ജസ്വലരായിത്തീരുമെന്ന്‌ അനുഗ്രഹിച്ചിരുന്നു. രാജാവിന്‌ തെറ്റുപറ്റിയാല്‍ അത്‌ ജനങ്ങളെ എത്രമാത്രം ബാധിക്കുമെന്ന്‌ സൂചന. അമൃത്‌ കിട്ടുവാന്‍ വേണ്ട പ്രയത്നം ചെയ്യുമ്പോള്‍ വേണ്ടതെല്ലാം ഒത്തുവരുമെന്ന്‌ മഹര്‍ഷി അറിയിക്കുന്നു. ആ മഹായജ്ഞത്തിന്‌ ത്രിമൂര്‍ത്തികളും ഒന്നിച്ച്‌ സദ്ഗുരുക്കന്മാരായി വര്‍ത്തിക്കുന്നു. സ്വപ്രയത്നം സാദ്ധ്യമല്ലാത്ത അനേകം ഘട്ടങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴെല്ലാം ഗുരുകൃപകൊണ്ട്‌ രക്ഷകിട്ടുന്നതായി എടുത്തുകാണിക്കുന്നു.

ഈ കഥയില്‍ പറയുന്ന പാലാഴി മനുഷ്യമനസ്സാണ്‌. സദ്ഗുരുവില്‍ നിന്നും ലഭിക്കുന്ന മന്ത്രജപമാകുന്ന കടകോല്‍ കൊണ്ട്‌ മനസ്സിനെ നന്നായി മഥനം ചെയ്തപ്പോള്‍ ഘോരവിഷമാകുന്ന ക്രോധം ആദ്യം പുറത്തേക്കുവരുന്നു. വാസുകിയേയും മന്ഥരപര്‍വ്വതത്തേയും ഉപയോഗിച്ച്‌ കടക്കോലാക്കി പാലാഴി മഥനം ചെയ്തപ്പോള്‍ ലോകം മുഴുവന്‍ ഭസ്മീകരിക്കുവാന്‍ പോന്ന ഉഗ്രവിഷം വമിക്കാന്‍ തുടങ്ങുന്നു. ലോകരക്ഷാര്‍ത്ഥം ശ്രീപരമേശ്വരന്‍ വിഷപാനം ചെയ്തപ്പോള്‍ ദേവിഭഗവാന്റെ രക്ഷയ്‌ക്കെത്തുന്നു. വിഷം കീഴോട്ടിറങ്ങാതെ കണ്ഠത്തില്‍ ഉറപ്പിച്ചുനിര്‍ത്തി നീലകണ്ഠനാക്കിത്തീര്‍ക്കുന്നു. മഥനം തുടര്‍ന്നപ്പോള്‍ പര്‍വ്വതം ബന്ധത്തില്‍ നിന്നും വേര്‍പെട്ട്‌ ആഴിയിലേക്ക്‌ താഴുന്നതറിഞ്ഞമഹാവിഷ്ണു കൂര്‍മ്മാവതാരം സ്വീകരിച്ച്‌ പര്‍വ്വതത്തെ ഉയര്‍ത്തിനിര്‍ത്തുന്നു. കൂടുതല്‍ ഉയരുന്നതുകണ്ടപ്പോള്‍ ഒരുപക്ഷിയായി വിഷ്ണുഭഗവാന്‍ പര്‍വ്വതത്തിന്റെ മുകളിലിരുന്ന്‌ സമനില പാലിക്കുന്നു. സാധകനും മന്ത്രജപം തുടരാന്‍ സാധിക്കാതെ വരുന്നഘട്ടത്തില്‍ സദ്ഗുരു വേണ്ട സഹായം ചെയ്യുന്നു. സാധകന്റെ മനസ്സ്‌ ദോഷവിമുക്തമാകുന്നതനുസരിച്ച്‌ ലോകത്തിന്‌ പല നന്മകളും ഉണ്ടാകുന്നു.

ഇതുപോലെ പാലാഴി മഥനം തുടര്‍ന്നപ്പോള്‍ പല നല്ല വസ്തുക്കളും പൊങ്ങിവരികയും അവയെല്ലാം യോഗ്യതയനുസരിച്ച്‌ ഓരോരുത്തര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഐരാവതത്തേയും ഉച്ചൈശ്രവസ്സിനേയും ദേവേന്ദ്രനും, കല്‍പകവൃക്ഷത്തേയും അപസ്രസുകളേയും ദേവന്മാരും സ്വീകരിക്കുന്നു. സുരഭിയെ മഹര്‍ഷിമാര്‍ യാഗാദികര്‍മ്മങ്ങള്‍ക്കായി സ്വീകരിക്കുന്നു. ശ്രീപരമേശ്വരന്‍ ചന്ദ്രക്കലചൂടുകയും, മഹാവിഷ്ണു കൗസ്തുഭം ധരിക്കുകയും ചെയ്യുന്നു. പിന്നീട്‌ വന്ന മദ്യകുംഭം അസുരന്മാര്‍ എടുക്കുന്നു. ആര്‍ക്കും വേണ്ടാത്ത ജ്യേഷ്ഠ വന്നപ്പോള്‍ മഹാവിഷ്ണു ആ ജേഷ്ഠയ്‌ക്ക്‌ താമസിക്കാന്‍ യോഗ്യമായ ആവാസസ്ഥലങ്ങള്‍ കല്‍പിച്ചുനല്‍കുന്നു. അങ്ങനെ സാധകന്റെ മനസ്സ്‌ ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഐശ്വര്യദേവത വിളയാടുന്നു. അതാണ്‌ പാല്‍ക്കടല്‍ നടുവില്‍ നിന്ന്‌ ശ്രീമഹാലക്ഷ്മി വരണമാല്യവുമായി പൊന്‍താമരപ്പൂവില്‍ ആവിര്‍ഭവിക്കുകയും സാത്വികഗുണത്തിന്റെ ഇരിപ്പിടമായ മഹാവിഷ്ണുവിനെ വരണമാല്യം ചാര്‍ത്തി സ്വീകരിച്ചെന്നും പറയുന്നത്‌. വിവാഹാഘോഷത്തില്‍ ദേവന്മാരും പങ്കുചേരുന്നു. ആ അവസരത്തില്‍ അമൃതകുംഭവുമായി പാല്‍ക്കടലില്‍ നിന്ന്‌ അവതരിച്ചുവന്ന ധന്വന്തരി ദേവനെ ദേവകള്‍ കാണുന്നില്ല. ആ തക്കം നോക്കി അസുരന്മാര്‍ അമൃതു തട്ടിയെടുത്ത്‌ കടന്നുകളയുന്നു. ദുഷ്ടരെകൂട്ടുപിടിക്കേണ്ടവന്നാല്‍ എപ്പോഴും ജാഗ്രത വേണമെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. സാധകന്‌ ഐശ്വര്യം വര്‍ദ്ധിച്ചപ്പോള്‍ മനസ്സ്‌ സംസാരസുഖത്തില്‍പ്പെട്ടുപോകുന്നു. ലക്ഷ്യത്തിലെത്താറായ സമയത്തുപോലും മായയില്‍പ്പെട്ട്‌ അധഃപതനം സംഭവിക്കാനിടവരുന്നു. ശ്രീമഹാഭാഗവത്തില്‍ ഭരതമുനിക്കും ഇങ്ങനെ സംഭവിക്കുന്നു. അദ്ദേഹം ഒരു സദ്ഗുരുവില്‍ സമര്‍പ്പണം ചെയ്ത്‌ ഗുരു ഉപദേശം അനുസരിച്ചാണ്‌ തപസ്സുചെയ്തിരുന്നതെങ്കില്‍ മൃഗജന്മത്തിനിടവരാതെ വേണ്ടസമയത്ത്‌ ഗുരുരക്ഷിക്കുമായിരുന്നു. എന്നാല്‍, ഇവിടെ മഹാവിഷ്ണു ചതിമനസ്സിലാക്കി മോഹിനീവേഷം ധരിച്ച്‌ അസുരന്മാരെ മോഹിപ്പിച്ച്‌ അമൃത്‌ തിരികെ കൊണ്ടുവന്ന്‌ ദേവന്മാര്‍ക്ക്‌ കൊടുക്കുന്നു. എന്നാല്‍ ദേവകള്‍ കഴിക്കാന്‍ ആരംഭിച്ച സമയത്ത്‌ ഒരസുരന്‍ വൃദ്ധബ്രാഹ്മണവേഷം ധരിച്ച്‌ ദേവന്മാരില്‍ നിന്നും ഓഹരി യാചിച്ചുവാങ്ങി കഴിക്കാന്‍ തുടങ്ങുന്ന ആ സമയം സൂര്യചന്ദ്രന്മാര്‍ ചതി മനസ്സിലാക്കി മഹാവിഷ്ണുവിനെ അക്കാര്യം അറിയിക്കുകയും ഭഗവാന്‍ തല്‍ക്ഷണം ചക്രം കൊണ്ട്‌ അവന്റെ കണ്ഠം ഛേദിച്ചെങ്കിലും മരണപ്പെടാതെ ഗതികെട്ടവനായി തീരുന്നു. അവന്‍ സൂര്യചന്ദ്രന്മാരോട്‌ പകപോക്കുന്നതിനെ ഗ്രഹണമെന്ന്‌ അറിയപ്പെടുന്നു. ഇതേപോലെയാണ്‌ സദ്ഗുരു സാധകന്റെ മനസ്സിലെ സകലമാലിന്യങ്ങളും നീ അക അകറ്റുകയും ആ ദോഷങ്ങളൊന്നും ലോകത്തിനെ ബാധിക്കാത്തവണ്ണം ലോകരക്ഷചെയ്യുകയും ചെയ്ത്‌ അവസാനം ഗുരുകൃപയാല്‍ ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.

ഈ കലികാലത്തെ മഹാഗുരുവായിട്ടുള്ള അത്ഭുതകരമായ പരാശക്തിയുടെ അവതാരലീലയാണ്‌ ‘അമ്മ’ നടത്തുന്നത്‌.

അമ്മിണി അമ്മ.കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.