Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാരുണ്യമറ്റ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 09:26 pm IST
inVicharam

ബാലവേലയ്‌ക്ക്‌ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക്‌ കൊണ്ടുവന്ന 18 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയും ട്രെയിനില്‍നിന്ന്‌ ആലപ്പുഴയില്‍വച്ച്‌ രക്ഷിച്ചുവെന്നും ഇവരെ ബാലവേലക്കെത്തിച്ച ഏജന്റുമാരെ അറസ്റ്റ്‌ ചെയ്തുവെന്നുമുള്ള വാര്‍ത്ത കേട്ട്‌ കേരളം ഞെട്ടിയിരിക്കില്ല. കാരണം ഇവിടെ ബാലവേലയ്‌ക്കായി അന്യനാട്ടില്‍നിന്ന്‌ കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്‌. ഇവര്‍ വരുന്നത്‌ ഫാക്ടറികളിലും ഹോട്ടലുകളിലും ജോലി ചെയ്യാന്‍ മാത്രമല്ല, മറിച്ച്‌ വീടുകളില്‍ അടുക്കള ജോലി ചെയ്യാനും കൂടിയാണ്‌. മധ്യവര്‍ഗ വിഭാഗത്തില്‍ വീട്ടമ്മമാര്‍ ഓഫീസ്‌ ജോലിക്കാരായി മാറിയപ്പോള്‍ അടുക്കള ജോലിക്കും പുറംജോലിക്കും ഒരാളെ നിര്‍ത്തുക ഇന്ന്‌ ജീവിതശൈലിയാണ്‌. കേരളത്തില്‍നിന്നും ഗാര്‍ഹിക ജോലിക്ക്‌ ഒരു സ്ത്രീയെ ലഭിക്കണമെങ്കില്‍ ശമ്പളം 3000 മുതല്‍ 5000 രൂപവരെ ആയ സാഹചര്യത്തിലാണ്‌ തുഛമായ ശമ്പളത്തില്‍ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഏജന്റുമാര്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത്‌. ആണ്‍കുട്ടികള്‍ ഹോട്ടലിലും കെട്ടിടനിര്‍മാണ രംഗത്തും മറ്റും ജോലി ചെയ്യുന്നു. പത്ത്‌ വയസില്‍ താഴെയുള്ള കുട്ടികളെ ബാലഭിക്ഷാടനത്തിനും ഇറക്കുമതി ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്ത്യന്‍ ഭരണഘടനയും ബാലവേലയ്‌ക്ക്‌ അഞ്ച്‌ മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. ബാലവേല മനുഷ്യാവകാശ ലംഘനമായാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ ഏറ്റവും പ്രധാനം 14 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്നും ഭരണഘടന നിര്‍ദേശിക്കുന്നു. ബാലവേല ചെയ്യുന്ന കുട്ടികളുടെ വ്യക്തിത്വത്തിന്‌ മുറിവേല്‍ക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയിലും കേരളത്തിലും ബാലവേല കൂടിവരികയാണ്‌. ലോകത്തില്‍തന്നെ ഏറ്റവുമധികം ബാലവേല ചെയ്യിക്കുന്നത്‌ ഏഷ്യയിലാണെന്ന്‌ ആഗോള പഠനങ്ങള്‍ തെളിയിക്കുന്നു. ബാലവേലയുടെ പ്രേരകശക്തി കുടുംബങ്ങളിലെ ദാരിദ്ര്യം തന്നെയാണ്‌. കുടുംബത്തില്‍ ദാരിദ്ര്യം, കൂടുതല്‍ അംഗങ്ങള്‍, തൊഴിലില്ലായ്‌മ, താഴ്‌ന്ന വേതനം മുതലായ കാരണങ്ങള്‍ കുട്ടികളെ ബാലവേലയ്‌ക്ക്‌ തള്ളിവിടുന്നു. ആകെയുള്ള തൊഴിലാളികളില്‍ 5.2 ശതമാനം ബാലവേലക്കാരാണ്‌. കേരളത്തില്‍ ബാലവേലയ്‌ക്ക്‌ കൊണ്ടുവരുന്ന കുട്ടികള്‍ ക്രൂരമായ ശാരീരിക-ലൈംഗിക പീഡനത്തിനും കൊലയ്‌ക്കുംവരെ പാത്രമാകുന്നുവെന്ന്‌ അടുത്തകാലത്തുണ്ടാകുന്ന പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്‌. ബാലവേലയ്‌ക്ക്‌ കോതമംഗലത്ത്‌ കൊണ്ടുവന്ന തമിഴ്‌ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. ആലുവയില്‍ ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന്‌ തങ്ങളുടെ വീട്ടില്‍ ജോലിക്ക്‌ നിര്‍ത്തിയിരുന്ന അന്യസംസ്ഥാനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന്‌ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ട്‌. ജനസേവാ ശിശുഭവന്‍ ഇപ്രകാരം ബാലവേലക്കെത്തി വീട്ടുടമ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയെ ആലുവയില്‍നിന്നും രക്ഷിച്ചിരുന്നു. കോതമംഗലത്ത്‌ കൊല്ലപ്പെട്ട കുട്ടിയുടെ ശമ്പളംപോലും രണ്ടുവര്‍ഷമായി കൊടുത്തിരുന്നില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. ആലുവ റൂറല്‍ ജില്ലയില്‍ നാല്‌ മാസത്തിനിടെ 15 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചത്‌ ജില്ലാ ജുവനെയില്‍ പോലീസാണ്‌. തൊണ്ണൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍നിന്നാണ്‌ ഇത്രയും കുട്ടികളെ മോചിപ്പിച്ചത്‌. ഇതിനകം ജുവനെയില്‍ പോലീസ്‌ 72 കുട്ടികളെ മോചിപ്പിച്ച്‌ വിവിധ ചില്‍ഡ്രന്‍സ്‌ ഹോമുകളിലാക്കിയത്രെ.

ഏജന്റുമാരാണ്‌ കുട്ടികളെ എത്തിക്കുന്നത്‌. ഏജന്റുമാര്‍ ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളില്‍നിന്ന്‌ കുട്ടികളെ വിലയ്‌ക്ക്‌ വാങ്ങിയുമാണ്‌ വീടുകളിലും ഹോട്ടലുകളിലും വ്യവസായശാലകളിലും മറ്റുമെത്തിക്കുന്നത്‌. പലപ്പോഴും ശമ്പളം കൈപ്പറ്റുന്നതുപോലും ഏജന്റുമാരാകയാല്‍ കുട്ടികളുടെ പീഡനം അവര്‍ പ്രശ്നമാക്കാറില്ല. ബാലവേല ഒരു ആഗോള പ്രശ്നമാണെന്ന്‌ പറഞ്ഞ്‌ അഭ്യസ്തവിദ്യരും സാംസ്ക്കാരിക മേന്മ നടിക്കുന്നവരുമായ മലയാളിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. കുട്ടികളെ രക്ഷപ്പെടുത്തുന്നതില്‍ കോടതിവിധികളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്‌. കുട്ടികളെ മാതാപിതാക്കള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിടുമ്പോള്‍ പലപ്പോഴും മാതാപിതാക്കളായി വരുന്നത്‌ വ്യജന്മാരാണ്‌. ഭിക്ഷാടനത്തില്‍നിന്നും രക്ഷപ്പെടുത്തുന്ന കുട്ടികളെ ഈ വ്യാജന്മാര്‍ക്ക്‌ തിരിച്ചുനല്‍കുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്ത്‌ ഭിക്ഷാടനം തുടരുന്നു. ഇന്ത്യയില്‍ ബാലവേല തടയുന്നതിന്‌ ചെയില്‍ഡ്‌ ലേബര്‍ പ്രിവന്‍ഷന്‍ ആക്ടുപോലെ ശക്തമായ നിയമങ്ങളുണ്ട്‌. കുട്ടികള്‍ക്ക്‌ 14 വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന നിയമമുണ്ട്‌. യുഎസിലും കുട്ടികളുടെ അവകാശസംരക്ഷണനിയമം പാസാക്കിയിട്ടുണ്ട്‌. പക്ഷേ ദാരിദ്ര്യം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുട്ടികള്‍ ചൂഷണ-പീഡനവിധേയരായി തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.