തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വിതരണം ചെയ്യുന്നത് എ.ടി.എം വഴിയാക്കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വിതരണം ചെയ്യുന്നത് ബാങ്ക് എ.ടി.എം വഴിയാക്കിയതില്‍ അപാകതയില്ലെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ ധനമന്ത്രി കെ.എം മാണി അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിലൂടെ മാത്രമേ ശമ്പളം വിതരണം ചെയ്യൂവെന്നും സ്വകാര്യ ബാങ്കുകളെ ഉള്‍പ്പെടുത്തില്ലെന്നും മാണി അറിയിച്ചു.
മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: