ഇംഫാല്‍: മണിപ്പൂരിലെ തമെംഗ്ലോഗില് ഭീകര സംഘടനകള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഗാ തീവ്രവാദി ഗ്രൂപ്പുകളായ നാഗാ തീവ്രവാദി ഗ്രൂപ്പുകളായ എന്‍.എസ്.സി.എന്‍(ഐഎം)ഉം സെലിയാങ്റോങ് യുനൈറ്റഡ് ഫ്രണ്ടും തമ്മിലാണ് ഏറ്റുമുട്ടിയത്.
മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലില്‍ ശക്തിയേറിയ വെടിക്കോപ്പുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. വെടിവയ്പിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ വീട് ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. സുരക്ഷാഭടന്മാര് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇരു കൂട്ടരും നടത്തിയ ഏറ്റുമുട്ടലില്‍ അഞ്ച് എന്‍.എസ്.സി.എന്‍(ഐഎം) തീവ്രവാദികളും ഒരു സിവിലിയന്‍ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. നാഗാ സമുദായത്തിലെ വ്യത്യസ്ത സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ് തമെംഗ്ലോഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: