കാഠ്മണ്ഡു: നേപ്പാളില്‍ സൈനിക വിമാനം തകര്‍ന്ന് ആര് പേര് മരിച്ചു. നേപ്പാള്കുഞ്ചില് നിന്നും കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നനേപ്പാള് സേനയുടെ ഐലന്‍ഡര്‍ വിമാനമാണ് ബാങ് ലോങ് ജില്ലയിലെ ബൊവാന്‍ ഗ്രാമത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്.
വിമാനത്തില്‍ ജീവനക്കാര്‍ അടക്കം ആറുപേരുണ്ടായിരുന്നതായി സൈനികവക്താവ് രാമീന്ദ്ര ഛത്രി അറിയിച്ചു. നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ രക്ഷപെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ നേപ്പാള്‍ഗഞ്ചില്‍ നിന്നു രക്ഷാപ്രവര്‍ത്തനം നടത്തി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തു വച്ച് വിമാനവുമായുള്ള വാര്‍ത്താ വിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. വനമേഘലയില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ പര്‍വത മേഖലയില്‍ വിമാനാപകടം സാധാരണമാണ്. കഴിഞ്ഞ മാസം എവറസ്റ്റിനു സമീപം വിമാനം തകര്‍ന്നു 19 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: