Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍വ്വീസുകള്‍ കുറയ്‌ക്കുന്നു; രാത്രികാല സേവനമില്ല, പശ്ചിമകൊച്ചിയില്‍ യാത്രാക്ലേശം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:15 pm IST
inErnakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ജനങ്ങളെ യാത്രാക്ലേശങ്ങള്‍ ദുരിതത്തിലാക്കുന്നു. നഗരത്തില്‍നിന്ന്‌ പശ്ചിമകൊച്ചിയിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസി തിരുകൊച്ചിയും, സ്വകാര്യ ബസ്സുകളും മുന്നറിയിപ്പില്ലാതെ രാത്രി സര്‍വീസുകള്‍ വെട്ടികുറയ്‌ക്കുന്നതും അതിരാവിലെ രാത്രികാല സര്‍വീസുകള്‍ ഇല്ലാത്തതും യാത്രാക്ലേശത്തിന്‌ കാഠിന്യമേകുകയാണ്‌. കൊച്ചിന്‍ കോര്‍പ്പറേഷന്റെ പകുതിയോളം ഡിവിഷനുകളും, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുമുള്ള പശ്ചിമകൊച്ചി മേഖലയിലെ യാത്രാക്ലേശത്തിന്‌ ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍- കോര്‍പ്പറേഷന്‍- ഗതാഗത വകുപ്പ്‌ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ്‌ ജനങ്ങള്‍ പരാതിപ്പെടുന്നത്‌. കൊച്ചി നഗരത്തില്‍ നിന്നും പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, കണ്ണമാലി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌, കുമ്പളങ്ങി സ്റ്റാന്‍ഡുകളിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന ബസ്സുകളിലെറെയും സര്‍വീസ്‌ മാനദണ്ഡങ്ങളോ സമയകൃത്യതയോ പാലിക്കുന്നില്ലെന്നാണ്‌ ജനകീയ സംഘടനകള്‍ ആരോപിക്കുന്നത്‌. പകല്‍ സമയങ്ങളില്‍പ്പോലും സര്‍വീസുകള്‍ വെട്ടിക്കുറച്ചും, പെര്‍മിറ്റ്‌ റൂട്ടുകളില്‍ ഓടാതെയും സ്വകാര്യബസ്സുകള്‍ സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. രാത്രി കാലങ്ങളിലാകട്ടെ കൊച്ചി നഗരത്തില്‍ നിന്ന്‌ പശ്ചിമകൊച്ചിയിലേക്ക്‌ ബസ്സര്‍വീസ്‌ ഒട്ടുമില്ല.
കെഎസ്‌ആര്‍ടിസിയും, തിരു-കൊച്ചി സര്‍വീസുകളും പശ്ചിമകൊച്ചി മേഖലയോട്‌ തികഞ്ഞ അവഗണനയാണ്‌ പ്രകടമാകുന്നത്‌. ബസ്സുകള്‍ തകരാറിലായതിന്റെ പേരിലും, കണ്ടക്ടര്‍- ഡ്രൈവര്‍ തസ്തിക നിയമന കാലതാമസവും മൂലം തിരുകൊച്ചി സര്‍വീസുകള്‍ നാമമാത്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്രതിദിനം 200 ലേറെ സ്വകാര്യ ബസ്സുകളാണ്‌ പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ യാത്രാ സര്‍വ്വീസുകള്‍ നടത്തുന്നത്‌. ആയിരത്തോളം സര്‍വീസുകളാണ്‌ ഈ മേഖലയിലേയ്‌ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. രാവിലെയും- വൈകിട്ടും തിരക്കുള്ള വേളയില്‍ രാത്രി നഗരത്തില്‍ നിന്ന്‌ പശ്ചിമ കൊച്ചിയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ബസ്സുകളുടെ എണ്ണം വര്‍ധിച്ചു വരുകയാണെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെസമ്മതിക്കുന്നു. തിരു-കൊച്ചി ബസ്സുകളാകട്ടെ വൈകിട്ട്‌ എട്ട്‌ മണിയോടെ സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കുകയും ചെയ്യുന്നു. ഇത്‌ മൂലം ജനസാന്ദ്രത ഏറെയുള്ളതും വിനോദ സഞ്ചാരമേഖലയുമായ പശ്ചിമകൊച്ചിയിലേക്ക്‌ എത്തിപ്പെടുന്നതിന്‌ ഓട്ടോ- കാര്‍- ടെമ്പോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കോണ്ടിവരികയാണ്‌. രാത്രി ഒമ്പതരയ്‌ക്ക്‌ ശേഷം പശ്ചിമകൊച്ചിയിലേക്ക്‌ ബസ്സ്‌ സര്‍വീസുകള്‍ പുര്‍ണമായും നിലയ്‌ക്കുന്നതു മൂലം ടാക്സി വാഹനങ്ങള്‍ക്ക്‌ വന്‍ തുക ഇടാക്കുവാന്‍ സാഹചര്യ മൊരുക്കുകയും ചെയ്യുന്നു. കൂടാതെ സാമൂഹ്യ വിരുദ്ധ ശല്യവും ഇതിന്റെ മറവില്‍ വ്യാപകമാകുന്നുമുണ്ടെന്ന്‌ യാത്രക്കാരും പറയുന്നു.

വിനോദസഞ്ചാരികള്‍പ്പോലും ഇതുമൂലം പശ്ചിമകൊച്ചിയില്‍നിന്ന്‌ നേരം ഇരുട്ടുംമുമ്പേ നഗരത്തിലെത്തുവാന്‍ തിരക്ക്‌ കുട്ടുകയും ചെയ്യുന്നു. പശ്ചിമകൊച്ചിയോടുള്ള, സ്വകാര്യ- കെഎസ്‌ആര്‍ടിസി ബസ്സ്‌ സര്‍വീസ്‌ മേഖല നടത്തുന്ന അവഗണന അലംഭാവ മനോഗതി ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. രാത്രി കാലങ്ങളില്‍ പകല്‍ നിരക്കിനെക്കാള്‍ നിശ്ചിത ശതമാനം തുക അധികം ഈടാക്കി സര്‍വീസുകള്‍ നടത്തുന്ന അന്യ സംസ്ഥാന മാതൃക കൊച്ചിയിലും നടപ്പിലാക്കണം. കൂടാതെ രാത്രികാല സര്‍വീസുകള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കണമെന്നും, തൊഴിലാളി സംഘടന സഹകരണം ഉറപ്പാക്കണമെന്നും സ്വകാര്യബസ്സ്‌ ഉടമ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. പശ്ചിമകൊച്ചിയിലേക്ക്‌ പരീക്ഷണാടിസ്ഥാനത്തില്‍ നിശ്ചിത സമയദൈര്‍ഘ്യത്തില്‍ സര്‍വീസുകള്‍ നടത്തുന്നതിന്‌ സ്വകാര്യബസ്സുകള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുക, തിരു-കൊച്ചി ബസ്സുകള്‍ രാത്രി കാല സര്‍വ്വീസിന്‌ സജ്ജമാക്കുക, നഗര ഹൃദയത്തുള്ള റെയില്‍വേസ്റ്റേഷനുകള്‍, കെഎസ്‌ആര്‍ടിസി ബസ്സ്‌ സ്റ്റാന്‍ഡ്‌, വൈറ്റില മൊബലിറ്റി ഹബ്ബ്‌, തൃപ്പൂണിത്തുറ തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി അതിരാവിലെയും, രാത്രി കാലങ്ങളിലും ബസ്സ്‌ സര്‍വീസുകള്‍ ഉറപ്പാക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട്‌ അധികൃതരും, സര്‍ക്കാര്‍ ഏജന്‍സികളും, കോര്‍പ്പറേഷന്‍ പഞ്ചായത്ത്‌ ഭരണകര്‍ത്താക്കളും മുന്നിട്ടിറങ്ങണമെന്ന്‌ ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചി നഗരത്തിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ തിരക്കേറിയ വാസസ്ഥലമായ പശ്ചിമകൊച്ചിയോടുള്ള യാത്രാക്ലേശ അവഗണന തുടരുന്നത്‌ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ സാഹചര്യമൊരുക്കുകയാണെന്ന്‌ വിവിധ സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.