Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെ സംഘം കോണ്‍ഗ്രസിനെതിരെ പ്രചരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:05 pm IST
inIndia

ഹിസാര്‍: അണ്ണാ ഹസാരെ സംഘം കോണ്‍ഗ്രസിനെതിരായ പരസ്യ തെരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങി. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കെതിരായി ഹസാരെ സംഘം പ്രചരണം നടത്തുന്നത്‌. ഹിസാറില്‍ കോണ്‍ഗ്രസിന്‌ വോട്ടുചെയ്യരുതെന്ന്‌ ഹസാരെ കഴിഞ്ഞ ദിവസം ആഹ്വാനംചെയ്തിരുന്നു.

അണ്ണാ സംഘത്തില്‍പ്പെട്ട അരവിന്ദ്‌ കേജ്‌രിവാള്‍, മനീഷ സിസോദിയ എന്നിവര്‍ ഇന്നലെ മണ്ഡലത്തില്‍ പ്രചരണത്തിനെത്തി. കിരണ്‍ ബേദി, പ്രശാന്ത്‌ ഭൂഷണ്‍ എന്നിവരും കോണ്‍ഗ്രസ്‌ വിരുദ്ധ പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തുന്നുണ്ട്‌.

മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മരണത്തെത്തുടര്‍ന്നാണ്‌ ഹിസാറില്‍ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. പൊതുതെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ഒമ്പത്‌ സീറ്റുകളും നേടിയ കോണ്‍ഗ്രസിന്‌ ഹിസാര്‍ മണ്ഡലമാണ്‌ നഷ്ടമായത്‌. ഈ സീറ്റുകൂടി നേടാനുള്ള കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌ ഹസാരെ സംഘത്തിന്റെ സാന്നിധ്യം.

ഇതിനിടെ, ഹസാരെയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മണിക്‌റാവു താക്കറെ ഇന്നലെ അദ്ദേഹത്തെ കണ്ട്‌ ചര്‍ച്ച നടത്തി. ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്‌ തോല്‍ക്കണമെന്ന അഭ്യര്‍ത്ഥനയാണ്‌ താന്‍ നടത്തിയിരിക്കുന്നതെന്ന്‌ ഹസാരെ അറിയിച്ചു. സിനിമാനടന്‍ വിവേക്‌ ഒബ്‌റോയിയും ഇന്നലെ ഹസാരെയെ സന്ദര്‍ശിച്ചു.

അതേസമയം, ഹസാരെയുടെ പ്രചാരണം കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ലെന്ന്‌ ഹരിയാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഫൂല്‍ചന്ദ്‌ മുല്ലാന അവകാശപ്പെട്ടു. കേന്ദ്രത്തിലേയും സംസ്ഥാനത്തിലെയും കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ നടത്തുന്ന വികസനപദ്ധതികളായിരിക്കും ജനങ്ങളെ സ്വാധീനിക്കുക. ഹസാരെയുടെ പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്ന കാര്യം ഞങ്ങള്‍ പുറത്തുകൊണ്ടുവരും, മുല്ലാന പറഞ്ഞു.

മൂന്നുതവണ എംപിയായിരുന്ന ജയ്‌പ്രകാശ്‌ ആണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി. ഭജന്‍ലാലിന്റെ പുത്രന്‍ കുല്‍ദീപ്‌ ബിഷ്ണോയി ബിജെപി പിന്തുണയോടെയും മുന്‍മുഖ്യമന്ത്രി ഓംപ്രകാശ്‌ ചൗത്താലയുടെ മകന്‍ അജയ്‌ ചൗത്താല നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.