Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃത്വത്തെ മധുരമാക്കുന്ന ദേവീപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2011, 09:28 pm IST
inSamskriti

ദേവഭൂമി, വേദഭൂമി, പുണ്യഭൂമി, കര്‍മഭൂമി എന്നിങ്ങനെ ഋഷീശ്വരന്മാരുടെ മഹിമയാല്‍ ആരാധ്യമായ ഈ ഭാരത ഭൂമിയെ നമിക്കുന്നു. അനവധി പുണ്യചൈതന്യം പ്രഭ തൂകുന്ന ഈ ത്രൈലോക്യ മോഹനമായ ഇവിടുത്തെ മധുരപൂരിത മഹോത്സവമാണ്‌ നവരാത്രി പൂജ. സ്ത്രീത്വത്തെയും മാതൃത്വത്തെയും പൂജാകുസുമങ്ങളര്‍പ്പിച്ചു വണങ്ങുന്നു. എല്ലായിടത്തും പൂര്‍ണപുണ്യം വ്യാപിപ്പിക്കുന്ന സൗഭാഗ്യദിനങ്ങളാണ്‌ നവരാത്രിയിലൂടേയും ദുര്‍ഗാപൂജയിലൂടെയും അര്‍പ്പിതമാകുന്നത്‌. ദിവ്യപരിവേഷം ചൂടുന്ന ഈ മഹോത്സവം സ്ത്രീത്വം, മാതൃത്വം, സഹോദരീത്വം, പ്രകൃതി ശക്തി എന്നിവയെ ആരാധിക്കാനും ലക്ഷ്മീദേവിയെ വണങ്ങി സമ്പത്ത്‌ ഭദ്രമാക്കാനും ഐശ്വര്യമാക്കാനും പഠിപ്പിക്കുന്നു. സരസ്വതി ദേവി, വിദ്യാ ദേവിയാണ്‌. ‘നഹിജ്ഞാനേനസദൃശം പവിത്രമിഹ വിദ്യതേ’, അറിവ്‌ നേടുകയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം. ബുദ്ധിയും മനസ്സും ശരീരവും തെളിയുകയും പ്രകാശിക്കുകയും വേണം. വിവേകംകൊണ്ടുമാത്രമേ ആത്മജ്ഞാനം ലഭിക്കൂ. ബുദ്ധിയുടെ വ്യാപാരം അറിവിനെ സ്വാംശീകരിച്ച്‌ മനസ്സിലെത്തിക്കുകയാണ്‌ എന്നതാണ്‌.

‘യാദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

ബുദ്ധിയുടേയും ശക്തിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും ത്യാഗത്തിന്റേയും ഉറവിടം വിവേകമാണ്‌. വിവേകം ബുദ്ധിയില്‍നിന്നും കിട്ടുന്ന പരമാത്മജ്ഞാനം തന്നെ. ജ്ഞാനം ശരിയായി ലഭിച്ചാല്‍ മനസ്സ്‌ ഒരിക്കലും ദുര്‍ബലമാകയില്ല. തളരുകയില്ല. ദുര്‍വിചാരങ്ങള്‍ക്കോ ദുഷ്പ്രവൃത്തികള്‍ക്കോ ദുഷ്ട സംസ്കാരത്തിനോ ഒരിക്കലും അടിപ്പെടുകയില്ല. ആര്‍ക്കും മുമ്പില്‍ പരാജയപ്പെടുകയോ തകരുകയോ ഇല്ല. അതിനായി ശരിയായ അറിവ്‌ പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ വാഗീശ്വരിയുടെ അനുഗ്രഹം ആവശ്യം തന്നെ. മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല. അതില്ലാതെ ത്യാജ്യഗ്രാഹ്യ വിവേചന ശക്തി കൈവരില്ല. മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ.

ജീവിത വിജയത്തിന്‌ ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ബുദ്ധിവ്യാപാരം മനസ്സിനെ സ്വാധീനിക്കും. വാണീദേവിയെ കൈവണങ്ങുന്നത്‌ ഈവിധം മനസ്സിന്റെ മഹത്വം വര്‍ധിപ്പിക്കാനാണ്‌.

മനസ്സ്‌ ശാന്തമാകാത്തിടത്ത്‌ ഒരിക്കലും ഈശ്വരസാന്നിധ്യം ഉണ്ടാകില്ല. മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകുകയെന്നാല്‍ കിട്ടുന്ന സമ്പത്ത്‌ വിവേകപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌. അറിവുള്ളവര്‍ മക്കള്‍ക്ക്‌ സമ്പത്ത്‌ നല്‍കുമ്പോള്‍ അത്‌ ഒരിക്കലും ദുര്‍വിഷയങ്ങള്‍ക്കോ ആര്‍ഭാടത്തിനോ അനാവശ്യകാര്യങ്ങള്‍ക്കോ ആയിരിക്കരുത്‌. ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കി സമ്പത്തിന്റെ മഹിമ അറിഞ്ഞു ജീവിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനര്‍ത്ഥങ്ങളും ദുരന്തങ്ങളും എത്രയെന്ന്‌ നിര്‍ണയിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ വര്‍ത്തമാനകാല ജീവിതം ഉദാഹരിക്കുന്നുണ്ട്‌. മനസ്സിന്റെ അസ്വസ്ഥത മാറ്റാന്‍ ദേവീഗീതങ്ങള്‍ നമുക്ക്‌ സഹായമേകുന്നു. ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും നയിക്കുന്ന ദേവീഭാഗവതം, സപ്തശതീ മാഹാത്മ്യം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, മഹാലക്ഷ്മീകീര്‍ത്തനം, കനകധാരാസ്തവം എന്നിവയിലൂടെ ഈ പ്രസ്താവത്തില്‍ പുണ്യ ഗ്രന്ഥങ്ങളായി പാരായണം ചെയ്യുന്ന അന്തരീക്ഷം എങ്ങും ദീപ്തമാക്കണം. കരുത്തിന്റെ മാതാവാണ്‌ വാഗ്ദേവത. വാക്കിന്റെ ശക്തികൊണ്ട്‌ ഒരു വ്യക്തിയുടെ മഹത്വം നിലനിര്‍ത്താന്‍ കഴിയുന്നു. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യ ഡംഭു അസൂയാദി എട്ട്‌ വൈരികളെ കീഴടക്കാതെ ഒരിക്കലും ഒന്നും നേടാനാവുന്നില്ല.

കൈലാസം മുതല്‍ കന്യാകുമാരി വരെ ആഘോഷിക്കുന്ന ദേവീ പൂജ ഒരു വലിയ ദേശീയോത്സവം കൂടിയാണ്‌. ആയുധപൂജ, ദുര്‍ഗാപൂജ, വസന്തപൂജ, ശാരദീയ പൂജ, സരസ്വതീ പൂജ, കാര്‍ഷികോത്സവം, രാംലീല എന്നിങ്ങനെയെല്ലാം ആഘോഷിക്കുന്ന നവരാത്രി പൂജ വ്യക്തമായ അറിവു നേടാനും സര്‍വ ദുഃഖങ്ങള്‍ക്കും പരിഹാരം നേടാനും പൂജാവേളകള്‍ നമ്മേ സന്ദേശിപ്പിക്കുന്നു. ബാഹ്യവസ്തുക്കള്‍ തനിക്ക്‌ ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല. ഈ മഹനീയാഘോഷത്തിലൂടെ മനസ്സിന്റെ അന്ധകാരത്തെ മാറ്റി സത്യധര്‍മങ്ങളുടെ മധുരോദാരഭാവം വളര്‍ത്തുക എന്ന മഹിതമായ മന്ത്രംകൊണ്ട്‌ ഈശ്വരചൈതന്യം നിറയ്‌ക്കുക. ദേശീയത ശക്തമാക്കുക. പാപവാസനകളെ കഴുകിക്കളയുക. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച്‌ അധഃപതിക്കാതിരിക്കുക. ഈ നവോന്മേഷം നമുക്ക്‌ അക്ഷരജ്വാലയായി കൊളുത്താം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.