Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അധ്യാപകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 10:59 pm IST
in Uncategorized

കൊട്ടാരക്കര: വാളകത്തെ സ്കൂളിലെ അധ്യാപകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പെരുവഴിയില്‍ തള്ളിയ സംഭവത്തിനെതിരെ ജനരോഷം. അധ്യാപകരും, വിദ്യാര്‍ത്ഥി സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. സംഭവത്തില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ആചരിച്ചു. വാളകം പോലീസ്‌ ലാത്തി വീശി. എന്‍ടിയുവും ബിജെപിയും അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തി.

തങ്ങള്‍ക്കനിഷ്ടമുള്ള അധ്യാപകരോട്‌ മാനേജ്മെന്റ്‌ കാട്ടുന്ന ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ വാളകത്തേതെന്ന്‌ എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ്‌ പി.എസ്‌. ഗോപകുമാര്‍ പറഞ്ഞു. ജില്ലയില്‍ അധ്യാപകര്‍ക്കെതിരായ പീഡനം ആവര്‍ത്തിക്കുകയാണ്‌. പതാരത്തും പാങ്ങോട്ടും നടന്നതിന്റെ തുടര്‍ച്ചയാണ്‌ വാളകത്തെ സംഭവവും. വാളകത്തെ മാനേജ്മെന്റിന്റെ രാഷ്‌ട്രീയ തിണ്ണമിടുക്കിനെതിരെ പൊതുസമൂഹവും സര്‍ക്കാരും ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വാളകം ആര്‍വിഎച്ച്‌എസ്‌എസിലെ അധ്യാപകനായ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംഭവദിവസം നടന്നു എന്ന്‌ പറയപ്പെടുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്‌. സംഭവത്തെ രാഷ്‌ട്രീയവത്കരിക്കുന്നതിനതീതമായി കാണണം എന്നും പോലീസ്‌ നിഷ്പക്ഷമായി അന്വേഷണം നടത്തി യഥാര്‍ത്ഥപ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വയയ്‌ക്കല്‍ മധു യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ആവശ്യപ്പെട്ടു. സംഭവം ദേശീയഅന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക്‌ കൈമാറണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂള്‍ മാനേജ്മെന്റിന്‌ എതിരെയും ആരോപണം ഉയര്‍ന്നതിനാല്‍ സത്യസന്ധമായ അന്വേഷണത്തിന്‌ കേസ്‌ എന്‍ഐഎയെ ഏല്‍പ്പിക്കണം. സംഭവത്തിന്‌ പിന്നില്‍ തീവ്രവാദസംഘടനകള്‍ ഉണ്ടെന്ന സംശയവും ബലപ്പെട്ടതുകൊണ്ടാണ്‌ ഈ ആവശ്യമുന്നയിക്കുന്നതെന്നും വയയ്‌ക്കല്‍ മധു പറഞ്ഞു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ്‌ വയയ്‌ക്കല്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ചന്ദ്രശേഖരന്‍പിള്ള, ചാലൂക്കോണം അജിത്‌, അണ്ടൂര്‍ രാധാകൃഷ്ണന്‍, കോട്ടാത്തല സന്തോഷ്‌, സുശീലന്‍പിള്ള, ജയന്‍കുളക്കട, ദിലീപ്‌, നാഗപ്പന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ വാളകം രാമവിലാസം സ്കൂളിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. പോലീസ്‌ എംസി റോഡില്‍ മാര്‍ച്ച്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായി.

തുടര്‍ന്ന്‌ പോലീസിന്‌ നേരെ കല്ലേറുണ്ടായി. പോലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ പത്ത്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു, ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. എസ്‌എഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗം വി.പി. പ്രശാന്ത്‌, ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി രാജേഷ്‌, അരുണ്‍രാജ്‌, എ.ആര്‍. അസിം, അരുണ്‍ബാബു എന്നിവരാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. നിരവധി തവണ ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിന്‌ നേരെ കല്ലേറ്‌ നടത്തി. പോലീസ്‌ എംസി റോഡില്‍ പ്രവര്‍ത്തകരെ തടയുന്നതിനിടയില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വയലിലൂടെ സ്കൂളില്‍ കടന്ന്‌ സ്റ്റാഫ്‌റൂം തല്ലിത്തകര്‍ത്തു. ക്ലാസ്മുറികളുടെ ചില്ലും അടിച്ചു തകര്‍ത്തു. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘം ആണ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നത്‌.

പത്തനാപുരത്ത്‌ സംഭവത്തില്‍ മന്ത്രി ഗണേഷ്കുമാറിന്റെ പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മന്ത്രിസഭയില്‍നിന്ന്‌ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ മന്ത്രിയുടെ വീട്ടിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഉച്ചമുതല്‍ ഹര്‍ത്താലും ആചരിച്ചു. സ്കൂളില്‍ ഇന്നും അന്വേഷണം നടന്നില്ല. ജീവനക്കാര്‍ യോഗം കൂടി രണ്ട്‌ ദിവസത്തേക്ക്‌ സ്കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു.

അധ്യാപകനെ ആക്രമിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന്‌ രൂപം നല്‍കിയതായി ഡിജിപി ജേക്കബ്പുന്നൂസ്‌ അറിയിച്ചു. കൊല്ലം റൂറല്‍ എസ്പി പ്രകാശിന്റെ നേതൃത്വത്തില്‍ 8 അംഗ അന്വേഷണസംഘമാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. ക്രൈംഡിറ്റാച്ച്മെന്റ്‌ ഡിവൈഎസ്പി അജിത്‌, അഡ്മിനിസ്ട്രേറ്റീവ്‌ ഡിവൈഎസ്പി ഷാനവാസ്‌ തുടങ്ങിയവരാണ്‌ സംഘത്തിലുള്ളത്‌. കേസന്വേഷിച്ചിരുന്നത്‌ കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയായിരുന്നു. ആന്റോയില്‍ നിന്ന്‌ പുതിയ അന്വേഷണസംഘം കേസ്‌ ഏറ്റെടുത്തു കഴിഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

ആസാം പട്ടിന്റെ വിസ്മയം

ആനന്ദലാവയിലലിഞ്ഞ് ലോകം; കാനഡ ഇന്നും അമേരിക്ക നാളെയും കളത്തില്‍

Lord Shiva

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.