Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം സമാധാനപരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:13 pm IST
in Ernakulam

കൊച്ചി: അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധനവിനെതിരെ സംസ്ഥാനം ഒട്ടാകെ ഇന്നലെ ബിജെപിയും, ഇടതുമുന്നണിയും അഹ്വാനം ചെയ്ത ഹര്‍ത്താലും, വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കും ജില്ലയില്‍ ഏറെക്കുറെ പൂര്‍ണവും, സമാധാനപരവുമായിരുന്നു. ഹര്‍ത്താല്‍ അഹ്വാനത്തെ തുടര്‍ന്ന്‌ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം കാറുകളും, ഇരുചക്ര വാഹനങ്ങളും ഒഴിച്ചാല്‍, ഭൂരിഭാഗം സ്വകാര്യ വാഹനങ്ങളും, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യബസ്സുകള്‍ എന്നിവയും നിരത്തില്‍നിന്നും വിട്ടുനിന്നു.

തൊഴിലാളിസംഘടനകള്‍ ആഹ്വാനം ചെയ്ത വാഹനപണിമുടക്കിനെ തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. നൂറുകണക്കിന്‌ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന എറണാകുളം ഡിപ്പോയില്‍നിന്നും നാമമാത്രമായി 4 സര്‍വീസുകള്‍ മാത്രമാണ്‌ നടന്നത്‌. ജലഗതാഗതവകുപ്പിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ കൊച്ചിയുടെ പരിസരത്തെ വിവിധ ദ്വീപുകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

ഹര്‍ത്താല്‍ ആഹ്വാനത്തെതുടര്‍ന്ന്‌ ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കോര്‍പ്പറേഷന്‍, ബോര്‍ഡ്‌, സഹകരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഭൂരിഭാഗം ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ജില്ലാ ഭരണകേന്ദ്രമായ കാക്കനാട്ടെ സിവില്‍ സ്റ്റേഷനിലും ഹാജര്‍നില കുറവായിരുന്നു. ട്രഷറികള്‍ ഒഴികെ മിക്ക ഓഫീസുകളിലും ജീവനക്കാര്‍ എത്തിയില്ല. സഹകരണ ബാങ്കുകളും, ഷെഡ്യൂള്‍ഡ്‌, ദേശ സാല്‍കൃത ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ റിസര്‍വ്ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടന്നു. തീവണ്ടിഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ കൊച്ചിന്‍പോര്‍ട്ട്‌, കപ്പല്‍ശാല, പാസ്പോര്‍ട്ട്‌ ഓഫീസ്‌ എന്നിവിടങ്ങളിലും, ടെലികോം ഓഫീസുകളിലും ഹാജര്‍ നിലകുറവായിരുന്നുവെങ്കിലും ഭാഗികമായി പ്രവര്‍ത്തിച്ചു.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, പരിസരങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളും, തൊഴിലാളി സംഘടനകളും സംയുക്ത സമരസമിതിയും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പാലാരിവട്ടം, വൈറ്റില, കൊച്ചി നഗരം എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. കൊച്ചി നഗരത്തില്‍ ബിജെപിയുടെയും, ബിഎംഎസിന്റെയും നേതൃത്വത്തിലും പ്രകടനം നടത്തി.

ഹര്‍ത്താലിനെതുടര്‍ന്ന്‌ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു. വൈറ്റിലയിലും, പാലാരിവട്ടത്തും ഇടതുസംഘടനകള്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി. പാലാരിവട്ടത്ത്‌ സിഐടിയുക്കാര്‍ സ്വകാര്യവാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. അവസരം മുതലാക്കി ചിലസ്ഥലങ്ങളില്‍ സാമൂഹ്യ വിരുദ്ധരും പ്രശ്നക്കാരായി രംഗത്തെത്തിയെങ്കിലും പോലീസ്‌ സ്ഥിതി നിയന്ത്രണവിധേയമാക്കി. പ്രശ്ന സാധ്യതകള്‍ മുന്നില്‍കണ്ട്‌ നഗരത്തിലെമ്പാടും വന്‍പോലീസ്‌ സന്നാഹമാണ്‌ ഒരുക്കിയിരുന്നത്‌. സിറ്റിപോലീസ്‌ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിമാരും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാരും ഒട്ടേറെ സേനാംഗങ്ങളും ക്രമസമാധാനപാലനത്തിനായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ രൂക്ഷമായുള്ള പെട്രോള്‍, ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചതിനാല്‍ കാര്യമായ അക്രമസംഭവങ്ങള്‍ ഇല്ലാതെയാണ്‌ ഹര്‍ത്താല്‍ ദിനം കടന്നുപോയത്‌.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍പോലെ തന്നെ സ്വകാര്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ചുരുക്കം ചില ഹോട്ടലുകളും, മെഡിക്കല്‍ ഷോപ്പുകളും ഒഴിച്ചാല്‍ ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന്‌ സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളും ഹര്‍ത്താല്‍ ആഹ്വാനത്തില്‍ പങ്കുചെര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.