Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബാവമാരുടെ സമരം തെരുവ്നാടകം: ജോയിന്റ്‌ കൃസ്ത്യന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 09:06 pm IST
inErnakulam

കൊച്ചി: കോലഞ്ചേരി പള്ളിയുടെ ഭരണതര്‍ക്ക സംബന്ധിച്ച്‌ യാക്കോബായ -ഓര്‍ത്തഡോക്സ്‌ സഭാവിഭാഗങ്ങള്‍ ബാവാമാരുടെ നേതൃത്വത്തില്‍ തെരുവില്‍ ഏറ്റുമുട്ടുന്നത്‌ കേരളത്തിലെ ക്രൈസ്തവര്‍ക്ക്‌ മാത്രമല്ല മുഴുവന്‍ ജനങ്ങള്‍ക്കും അപമാനകരമാണെന്നും ഈ പരിഹാസ്യനാടകത്തിന്‌ ഉടനെ വിരാമമിടണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അദ്ധ്യാത്മികമാ ധാര്‍മികമോ ആയ യാതൊരു വിഷയങ്ങളും ഈ തര്‍ക്കത്തില്‍ ഉത്ഭവിച്ചിട്ടില്ല. സ്വത്തും അധികാരവും മാത്രമാണ്‌ തര്‍ക്കവിഷയം. ക്രിസ്തുവിനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ പഠനങ്ങളെ പിന്തുടരുകയും ചെയ്യുന്ന ഇരുവിഭാഗങ്ങള്‍ക്കും ഓരേ പള്ളിയില്‍ തങ്ങളുടെ ആദ്ധ്യാത്മികകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയേണ്ടതാണ്‌. അതിനുള്ള സന്മനോഭാവവും വിട്ടുവീഴ്ചാമനസ്ഥിതിയും പ്രകടിപ്പിക്കാനുള്ള പക്വത ഇരുവിഭാഗവും കാണിക്കേണ്ടതാണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.

പൊതുവേദികളില്‍ മതസൗഹാര്‍ദ്ദത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സഭാമേലദ്ധ്യക്ഷന്മാര്‍ക്ക്‌ സഭകള്‍ക്കുള്ളിലും സഭകള്‍ തമ്മിലും സൗഹാര്‍ദ്ദവും സമവായവും സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നുള്ളത്‌ ഖേദകരമാണ്‌. മുസ്ലീങ്ങളുടെ ആദ്ധ്യാത്മികനേതാവായ പാണക്കാട്‌ ഹൈദരലി ശിഹ്ബ്തങ്ങള്‍ മദ്ധ്യസ്ഥതക്ക്‌ മുന്നിട്ടിറങ്ങിയിട്ടുപോലും സ്ഥാനത്തും അസ്ഥാനത്തും, വേണ്ടതിനും വേണ്ടാത്തതിനും ഇടയലേഖനങ്ങളുമായി ചാടിപ്പുറപ്പെടുന്ന ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ പോരടിക്കുന്ന സഭാവിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിക്കാനുള്ള അനുരഞ്ജനശ്രമങ്ങളുമായി മുന്നോട്ടുവരാത്തത്‌ അത്ഭുതകരമായിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ വാണിജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകൃതമായിരിക്കുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ ഈ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തില്‍ തങ്ങളുടേതായ യാതൊരു പങ്കും വഹിക്കുവാനില്ലേ എന്നു ചോദിക്കേണ്ടിയിരിക്കുന്നു.

സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബാവാമാര്‍ ഇനിയെങ്കിലും വിട്ടുവീഴ്ചാമനോഭാവത്തോടെ അനുരഞ്ജനത്തിന്റെ പാതയിലേക്കുവന്ന്‌ ഈ തെരുവുനാടകം അവസാനിപ്പിക്കണമെന്ന്‌ ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ ലാലന്‍ തരകന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ജോസഫ്‌ വെളിവില്‍, ജനറല്‍ സെക്രട്ടറി ജോയ്‌ പോള്‍ പുതുശ്ശേരി, മുന്‍ ജനറല്‍ സെക്രട്ടറി ഫെലിക്സ്‌ ജെ.പുല്ലൂടന്‍, വൈസ്പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്‌, അഡ്വ.വര്‍ഗീസ്‌ പറമ്പില്‍, മാത്യു തകടിയേല്‍, ജോര്‍ജ്‌ ജോസഫ്‌, സെക്രട്ടറിമാരായ വി.കെ.ജോയ്‌, റെന്‍സന്‍ മാര്‍ക്കോസ്‌, ജോഷി ആന്റണി, ട്രഷറര്‍ ജോര്‍ജ്‌ മൂലേച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.