Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വനിതാ അംഗത്തോട്‌ അപമര്യാദയായി പെരുമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:33 pm IST
inKottayam

ചങ്ങനാശേരി: പായിപ്പാട്‌ ഗ്രാമപഞ്ചായത്തില്‍ ബിജെപി അംഗം ഷൈലമ്മ രാജപ്പനോട്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗ്ഗീസ്‌ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. ഇന്നലെ വൈകിട്ട്‌ ൩.൩൦ഓടുകൂടിയാണ്‌ നാടകീയരംഗം അരങ്ങേറിയത്‌. പായിപ്പാട്‌ പഞ്ചായത്ത്‌ ഓഫീസില്‍ മാലിന്യ വിഷയം ചര്‍ച്ച ചെയ്യുവാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിനിടെയാണ്‌ സംഭവം. സംഭവത്തെ തുടര്‍ന്ന്‌ യുഡിഎഫ്‌ അംഗങ്ങളും ബിജെപി അംഗവും ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പായിപ്പാട്‌ മത്സ്യമാര്‍ക്കറ്റിലെ മലിനീകരണപ്രശ്നവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ നോട്ടീസ്‌ അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന വിഷയം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തിരയോഗം ചേരണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുവാന്‍ ചൊവ്വാഴ്ച മൂന്നുമണിയോടെ പഞ്ചായത്ത്‌ ഓഫീസില്‍ യോഗം ചേര്‍ന്നത്‌. എന്നാല്‍ യോഗത്തില്‍ വിഷയം ഉന്നയിച്ച ഉടന്‍തന്നെ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗ്ഗീസ്‌ തങ്ങളെ അധിക്ഷേപിച്ച്‌ സംസാരിക്കുകയായിരുന്നുവെന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ബിജെപി വനിതാ അംഗം ഷൈലമ്മ രാജപ്പനോട്‌ അപമര്യാദയായി സംസാരിച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി, യുഡിഎഫ്‌ അംഗങ്ങളായ ഷൈലമ്മ രാജപ്പന്‍, ജെയിംസ്‌ വേഷ്ണാല്‍, സജി ജോണ്‍, സാലിമ്മ ജോസഫ്‌, ഓമനാ ജോസ്‌ എന്നിവര്‍ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സംഭവത്തെത്തുടര്‍ന്ന്‌ ബിജെപി നേതാക്കളായ ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ എം.ബി.രാജഗോപാല്‍, പി.സുരേന്ദ്രനാഥ്‌, ഷാജി അടവിച്ചിറ, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ അഡ്വ.രാജീവ്‌, ലിജിന്‍ ലാല്‍, രതീഷ്‌ ചെങ്കിലാത്ത്‌, സുധന്‍ തയ്യാട്ട്‌ തുടങ്ങിയവര്‍ രംഗത്തെത്തി. സംഭവമറിഞ്ഞ്‌ ചങ്ങനാശേരി സിഐ ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്‌ഐ ബേബിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. തുടര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗ്ഗീസും ബിജെപി അംഗം ഷൈലമ്മ രാജപ്പനോടും പോലീസ്‌ സംഘം ചര്‍ച്ചനടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വീണ്ടും പഞ്ചായത്ത്‌ യോഗം ചേര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗീസ്‌ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ സമരം അവസാനിപ്പിച്ചു. ബിജെപി അംഗത്തോട്‌ അപമര്യാദയായി പെരുമാറിയതില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡണ്റ്റ്‌ എം.ബി.രാജഗോപാല്‍, മണ്ഡലംപ്രസിഡണ്റ്റ്‌ എന്‍.പി.കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ സുധാ ജയചന്ദ്രന്‍, പി.സുരേന്ദ്രനാഥ്‌, ഷാജി അടവിച്ചിറ, രാധാകൃഷ്ണന്‍, സുധന്‍ തയ്യാട്ട്‌, രതീഷ്‌ ചെങ്കിലത്ത്‌, ശ്രീക്കുട്ടന്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.