Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Aug 22, 2026, 05:30 am IST
inSamskriti

മനുഷ്യന്‍ പഞ്ചഭൂതങ്ങളും പഞ്ചജ്ഞാനേന്ദ്രിയങ്ങളും പഞ്ചകര്‍മേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന ഒരു സമഗ്രസത്തയാണ് എന്നാണ് പറയാറുള്ളത്. ഈ പതിനാറ് ഘടകങ്ങളുടെ സമന്വയത്തെയാണ് ‘ഷോഡശകല’ എന്ന് വിളിക്കുന്നത്. ശ്രീകൃഷ്ണനെ ‘ഷോഡശകലാപൂര്‍ണ്ണന്‍’ എന്നു വിശേഷിപ്പിക്കാറുള്ളത് ഈ സമ്പൂര്‍ണതയുടെ പ്രതീകമായിട്ടാണ്. ഈ സമഗ്രപൂര്‍ണതയിലേക്കുള്ള വളര്‍ച്ച തന്നെയാണ് ഉപാസനയുടെ ലക്ഷ്യവും. ആ ലക്ഷ്യത്തിലെത്താന്‍ ശരീരശുദ്ധി മാത്രം പോരാ. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാലും മനസ്സിലും ചിന്തകളിലും ബുദ്ധിയിലും മാറ്റമില്ലെങ്കില്‍ ആത്മീയവളര്‍ച്ച സംഭവിക്കില്ല. അന്നമയകോശത്തോടൊപ്പം പ്രാണമയകോശവും മനോമയകോശവും വിജ്ഞാനമയകോശവും ശുദ്ധീകരിക്കപ്പെടണം. ഇതിനെയാണ് ഭാരതീയദര്‍ശനത്തില്‍ ‘അന്തഃകരണശുദ്ധി’ എന്ന് വിശേഷിപ്പിച്ചത്.

മനസ്സിനെ മാറ്റാന്‍ അനിവാര്യമായത് വിജ്ഞാനമാണ്. മനസ്സ് സ്വാഭാവികമായും പല ദിശകളിലേക്ക് സഞ്ചരിക്കും. അതിനെ സത്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ജ്ഞാനം. ഗുരു നല്‍കുന്ന ഉപദേശവും മന്ത്രവും ഈ വിജ്ഞാനത്തിന്റെ വിത്ത് മനസ്സില്‍ വിതയ്‌ക്കും. അതുകൊണ്ടാണ് ‘ഹരിനാമകീര്‍ത്തനം’ പോലുള്ള കൃതികളെ ആത്മീയസാധനയുടെ ഭാഗമായി നമ്മുടെ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെറും ഭക്തിഗാനങ്ങളല്ല അവ; മനസ്സിനെ അഹങ്കാരത്തില്‍ നിന്നും മോചിപ്പിച്ച് ആത്മബോധത്തിലേക്ക് നയിക്കുന്ന ആത്മീയപരിശീലനങ്ങളാണത്.

പുറത്തുള്ള ലോകത്തെ മാറ്റുക എന്നതല്ല ഉപാസനയുടെ യഥാര്‍ത്ഥ ലക്ഷ്യം. ഉള്ളിലെ ബോധത്തെ ഉയര്‍ത്തുക എന്നതാണ്. ആ ബോധമുയരുമ്പോള്‍ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടും മാറും. അപ്പോഴാണ് മനുഷ്യന്‍ ഭൗതികലാഭങ്ങളെ അതിജീവിച്ച് ആത്മീയപൂര്‍ണതയിലേക്കുള്ള യാത്രയില്‍ സ്ഥിരതയോടെ മുന്നേറാന്‍ തുടങ്ങുക. നമ്മുടെ ആത്മീയപാരമ്പര്യത്തില്‍ അക്ഷരങ്ങള്‍ക്ക് ഭാഷാപരമായ പ്രാധാന്യം മാത്രമല്ല, ആത്മീയമായ സ്ഥാനവുമുണ്ട്. ഓരോ അക്ഷരവും ഓരോ ശബ്ദവും ഒരു പ്രത്യേക ശക്തിയുടെ പ്രതീകമായാണ് ഋഷിമാര്‍ ദര്‍ശിച്ചത്. അതുകൊണ്ടാണ് വേദമന്ത്രങ്ങളും സ്‌തോത്രങ്ങളുമെല്ലാം അക്ഷരക്രമത്തിനും ഉച്ചാരണശുദ്ധിക്കും പ്രാധാന്യം
നല്‍കുന്നതും . ശബ്ദം ശരിയായി ഉച്ചരിക്കപ്പെടുമ്പോള്‍ അത് മനുഷ്യന്റെ ബോധമണ്ഡലത്തില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അനുഭവം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ‘ഹരിനാമകീര്‍ത്തനം’ ഈ ദര്‍ശനത്തിന്റെ മനോഹരമായ ഉദാഹരണമാണ്. അക്ഷരമാലയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതി, ഭക്തിഗാനമെന്നതുപോലെ ആത്മപരിശീലനത്തിന്റെ ഗ്രന്ഥം കൂടിയാണ്. ഓരോ അക്ഷരവും ഓരോ ശ്ലോകവും മനുഷ്യനെ തന്റെ തന്നെ ഉള്ളിലേക്ക് നയിക്കുന്ന ആത്മീയസൂചനകളാകുന്നു. ആത്മബോധമുണരുന്ന വഴിയാണ് എഴുത്തച്ഛന്‍ അതിലൂടെ കാണിച്ചുതന്നത്.

ഉപാസനയുടെ ഫലം ഉള്ളില്‍ സംഭവിക്കുന്ന പരിവര്‍ത്തനമാണ്. പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും എല്ലാം ഒരേയൊരു ലക്ഷ്യത്തിലേക്ക് ഏകാഗ്രമാക്കപ്പെടുമ്പോഴാണ് മനുഷ്യനില്‍ സമഗ്രമായ വളര്‍ച്ച സംഭവിക്കുക. ഈ അവസ്ഥയെയാണ് പൂര്‍ണതയിലേക്കുള്ള യാത്രയായി നമ്മുടെ ദര്‍ശനങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ പ്രതീകമായാണ് ‘അപര്‍ണ’ എന്ന ആശയം അവതരിപ്പിക്കപ്പെട്ടതും. ഒരു വൃക്ഷത്തിലെ എല്ലാ ഇലകളും കൊഴിയുമ്പോള്‍ അവശേഷിക്കുന്ന നഗ്‌നമായ സത്തപോലെ, മനുഷ്യനും അനാവശ്യമായ എല്ലാ ആസക്തികളുമുപേക്ഷിച്ച് ആത്മതത്ത്വത്തില്‍ ഉറച്ചുനില്‍ക്കണം. അനാവശ്യഭാരങ്ങള്‍ ഇറക്കിവെച്ച സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണത്.

അതുകൊണ്ടുതന്നെ ഉപാസന ഒരിക്കലും ഒരുദിവസത്തെ ആചാരമല്ല എന്ന് മനസിലാക്കണം. ജീവിതകാലം മുഴുവന്‍ തുടരേണ്ട ശീലമാണത്. പൂജാമുറിയില്‍ മാത്രമല്ല, ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും സാധന സജീവമായുണ്ടാകണം. ജോലി ചെയ്യുമ്പോഴും, നടക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, സംസാരിക്കുമ്പോഴും മനുഷ്യന് ആ സ്മരണയില്‍ നിലകൊള്ളാന്‍ കഴിയണം. അപ്പോഴാണ് ആത്മീയത ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ലാതെ ജീവിതം തന്നെയായി മാറുക.

ഒരു സാധകന്റെ ശക്തി പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിലല്ല, പ്രശ്‌നങ്ങള്‍ക്കിടയിലും ലക്ഷ്യം നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാനുള്ള ധൈര്യത്തിലാണ്. പ്രതിസന്ധികള്‍ വന്നാല്‍ തകരാതെ, വിജയങ്ങള്‍ വന്നാല്‍ അഹങ്കരിക്കാതെ, ഓരോ അനുഭവത്തെയും ആത്മവളര്‍ച്ചയുടെ അവസരമാക്കുകയാണ് യഥാര്‍ത്ഥ ഉപാസകന്‍ ചെയ്യുക.

ഉപാസനയുടെ വഴിയില്‍ സംശയങ്ങളും ദൗര്‍ബല്യങ്ങളും ഉണ്ടാകുന്നത് അസ്വാഭാവികമൊന്നുമല്ല. ദേഷ്യം, മോഹം, ലോഭം, അസൂയ, അഹങ്കാരം തുടങ്ങിയ വികാരങ്ങളൊക്കെ മനുഷ്യനില്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം; അവയെ തിരിച്ചറിയാതിരിക്കുകയും അവയുടെ അടിമയാവുകയും ചെയ്യുന്നതാണ്. അതാണ് അപകടം. ഓരോ തവണയും തെറ്റ് തിരിച്ചറിഞ്ഞ് വീണ്ടും ശരിയായ വഴിയിലേക്ക് മടങ്ങാനുള്ള സന്നദ്ധത സാധകന്റെ ശക്തിയാണ്. അസൂയയും ക്രോധവും അഹങ്കാരവും മനസ്സിലുയരുമ്പോള്‍ അവയെ ന്യായീകരിക്കാതെ, ആത്മപരിശോധനയിലൂടെ അതിജീവിക്കാനുള്ള ശ്രമമാണ് ആത്മീയാഭ്യാസം. ഉപാസനയുടെ വിജയം ഈ ആന്തരിക ജാഗ്രതയിലാണിരിക്കുന്നതും.

ആത്മീയജീവിതത്തില്‍ ഭക്ഷണരീതിയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമെല്ലാമുള്ള അനാവശ്യമായ തര്‍ക്കങ്ങള്‍ ഉയരാറുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഓരോ വ്യക്തിയും ആദ്യം കേള്‍ക്കേണ്ടത് സ്വന്തം മനസ്സാക്ഷിയുടെ ശബ്ദത്തെയാണ്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവ് ഓരോ മനുഷ്യന്റെയും ഉള്ളില്‍ തന്നെയുണ്ട്. ആ അന്തര്‍ബോധത്തെ ഉണര്‍ത്തുക എന്നത് മാത്രമാണ് ഗുരുവിന്റെ ദൗത്യം; അല്ലാതെ ഓരോരുത്തരുടെയും ജീവിതത്തെ നിയന്ത്രിക്കുക എന്നതല്ല.
അതുകൊണ്ടുതന്നെ ഗുരു ഒരിക്കലും ശിഷ്യനെ സ്വന്തം വ്യക്തിത്വത്തിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കില്ല. മറിച്ച്, ശിഷ്യന്റെയുള്ളിലെ ഗുരുത്വത്തെ കണ്ടെത്താന്‍ സഹായിക്കുകയാണ് ചെയ്യുക.

ജീവിതത്തില്‍ പ്രതിസന്ധികള്‍ തീര്‍ച്ചയായും ഉണ്ടാകും, വിജയങ്ങളും പരാജയങ്ങളുമെല്ലാം മാറിമാറി വരും. ഒരു സാധകന്‍, പക്ഷെ അവയെ അന്തിമസത്യമായി ഗണിക്കുക പോലുമില്ല. അവയെല്ലാം ആത്മവളര്‍ച്ചയുടെ ഭാഗങ്ങളായി സ്വീകരിച്ചുകൊണ്ട്, ഓരോ ദിവസവും കൂടുതല്‍ ശുദ്ധമായ ബോധത്തിലേക്കും കൂടുതല്‍ ആഴത്തിലുള്ള ആത്മാനുഭവത്തിലേക്കും മുന്നേറുക എന്നതാവും അവന്റെ ലക്ഷ്യം.

ശബ്ദബ്രഹ്‌മത്തില്‍ ആരംഭിച്ച ഈ യാത്ര ഒടുവില്‍ ആത്മബോധത്തില്‍ലാണ് എത്തിച്ചേരുക. മന്ത്രം, ഉപാസന, ഗുരു, സാധന,ജ്ഞാനം, ഭക്തിഇവയെല്ലാം മനുഷ്യനെ തന്റെയുള്ളിലെ ദൈവികപ്രകാശവുമായി ബന്ധിപ്പിക്കുന്ന മാര്‍ഗങ്ങളായി മാറും. ആ പ്രകാശമുണരുമ്പോള്‍ ജീവിതം ഭൗതികവിജയങ്ങളുടെ അതിരുകളെല്ലാം കടന്ന് ആത്മീയപൂര്‍ണതയുടെ അനുഭവമായി മാറുകയും ചെയ്യും.

Tags: DevotionalHinduismHindu spiritualityNature's Testsഷോഡശകല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Samskriti

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.