Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാലകാരുണ്യത്തിന്റെ ലക്ഷ്യം മാതൃകാസമൂഹമാവണം: ജസ്റ്റിസ്‌ ഹരിഹരന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 11:03 pm IST
inErnakulam

തൃപ്പൂണിത്തുറ: ജീവിതത്തില്‍ ധാര്‍മികനിലവാരം വളര്‍ത്തിയെടുത്ത്‌ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ദൗത്യമാണ്‌ ബാലകാരുണ്യം പദ്ധതിയിലൂടെ ചെയ്യേണ്ടതെന്ന്‌ ജസ്റ്റിസ്‌ എം.ആര്‍. ഹരിഹരന്‍നായര്‍ പറഞ്ഞു. ധാര്‍മികബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ സീമ ഓഡിറ്റോറിയത്തില്‍ ബാലകാരുണ്യം 2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥ സേവയാണ്‌ യഥാര്‍ത്ഥമെന്നും ഇക്കാര്യത്തില്‍ ത്യാഗത്തില്‍ ഊന്നിയ പരമമായ ധര്‍മമാണ്‌ സേവ എന്നതുകൊണ്ട്‌ ലക്ഷ്യമാക്കുന്നതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിശ്വഹിന്ദുപരിഷത്ത്‌ അഖിലഭാരതീയ സഹസേവാപ്രമുഖ്‌ പ്രൊഫ. മധുകര്‍റാവു ദീക്ഷിത്‌ പറഞ്ഞു. സര്‍വചരാചരങ്ങള്‍ക്കും സുഖമുണ്ടാകുന്ന വിധം ശക്തമായ സമാജത്തെ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്‌ വേണ്ടി ജീവിക്കുന്നവരെ ആരും മറക്കുകയില്ലെന്നും അവര്‍ക്ക്‌ മരണമുണ്ടാകില്ലെന്നും സീമാ ജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. തൃപ്പൂണിത്തുറ എരൂരില്‍ അന്‍പത്‌ ലക്ഷം രൂപ മുടക്കി സാന്ത്വനം പദ്ധതി നടപ്പാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍. സുധാകരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡംഗം അഡ്വ. തുളസീഭായ്‌, ജയന്തന്‍ നമ്പൂതിരിപ്പാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രൊഫ. സരള പണിക്കര്‍, ലക്ഷ്മി, എം. കൃഷ്ണകുമാര്‍, കെ.വി. മദനന്‍, പി.എസ്‌. കാശിവിശ്വനാഥന്‍, എം.സി. വല്‍സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാവിലെ കേരളത്തനിമയാര്‍ന്ന ഓണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഭാവസാന്ദ്രമായ പഴയ ഓണക്കാലത്തേക്ക്‌ കൊണ്ടുപോകുന്ന കുമ്മാട്ടിപ്പാട്ട്‌, വഞ്ചിപ്പാട്ട്‌, നാടന്‍പാട്ട്‌ എന്നിവയെ കോര്‍ത്തിണക്കി പൂവിളി എന്ന പരിപാടി തീയാടി രാമനും പ്രൊഫ. ടി.എന്‍. കൃഷ്ണനും സംഘവും ചേര്‍ന്ന്‌ അവതരിപ്പിച്ചത്‌ ഏറെ ശ്രദ്ധേയമായി. കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതമഹായുദ്ധ ജേതാവ്‌ ജോര്‍ജ്‌ പീറ്റര്‍ നിര്‍വഹിച്ചു. വിഎച്ച്പി അഖിലേന്ത്യാ ജോ. സെക്രട്ടറി കാശി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. പി. സോമനാഥന്‍, സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ 15 ബാലാശ്രമങ്ങളില്‍നിന്നായി 600 ഓളം ബാലികാബാലന്മാര്‍ പങ്കെടുക്കുന്നുണ്ട്‌. 7 ന്‌ ബുധനാഴ്ച സമാപനസഭ രാവിലെ 10.30 ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്‌ക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.