Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി നഗരസഭ: പ്രതിപക്ഷത്തിന്‌ മേയറോട്‌ മൃദുസമീപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:54 pm IST
inErnakulam

കൊച്ചി: ഭരണത്തിലേറിയിട്ട്‌ പത്ത്‌ മാസം തികഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ ആകാശത്ത്‌ കണ്ണും നട്ടിരിക്കുന്ന നഗരസഭ ഭരണാധികാരികള്‍ക്കെതിരെ മൗനം അവലംബിച്ചിരിക്കുന്ന പ്രധാനപ്രതിപക്ഷമായസിപിഎമ്മിന്റെ നടപടി നഗരത്തില്‍ ചര്‍ച്ചയാകുന്നു. മേയറോടുള്ള പ്രതിപക്ഷനേതാവ്‌ എ.ജെ.ജേക്കബിന്റെ മൃദുസമീപനമാണ്‌ ഇതിന്റെ പിന്നിലെന്ന്‌ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 35 വര്‍ഷത്തെ സിപിഎം ഭരണത്തിന്‌ അന്ത്യംകുറിച്ചാണ്‌ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ ഭരണസമിതി അധികാരമേറ്റത്‌.

നഗരത്തിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥപോലും പരിഹരിക്കാന്‍ കഴിഞ്ഞ പത്ത്മാസംകൊണ്ട്‌ ഈ ഭരണസമിതിക്ക്‌ കഴിഞ്ഞിട്ടില്ല. മുമ്പെങ്ങും ഇല്ലാത്ത വിധത്തിലാണ്‌ നഗരത്തിലെ വെള്ളക്കെട്ട്‌. പ്രധാനറോഡുകളില്‍പ്പോലും ഓണക്കാലമായിട്ടും വഴിവിളക്കുകള്‍ തെളിയുന്നില്ല. ഭരണപക്ഷത്തെ അഴിമതിയും ഉദ്യോഗസ്ഥരുടെ അഴിമതിയും കൊടികുത്തിവാഴുകയാണ്‌. എന്നാല്‍ നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാന്‍ പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ്‌ വസ്തുത.

എന്നാല്‍ ഭരണവീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷ കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍.വേണുഗോപാല്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. നഗരസഭാ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ അദ്ദേഹം കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ കത്തയച്ചിരിക്കുകയാണ്‌. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്‌ കൊച്ചി നഗരസഭക്കെന്ന്‌ വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥയും നഗരസഭയുടെ കടബാധ്യതയും ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്‌ അദ്ദേഹം മേയര്‍ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌ അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ നഗരസഭ അടിയന്തിര കൗണ്‍സില്‍യോഗം ചേരും. നഗരസഭ വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും പറയപ്പെടുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്നതിന്‌ ശേഷം ഭരണപക്ഷ അംഗമായ എന്‍.വേണുഗോപാലാണ്‌ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിച്ചുവന്നത്‌. വിളക്കുകാലില്‍ പരസ്യബോര്‍ഡ്‌ സ്ഥാപിച്ചതിലെ അഴിമതിയടക്കം പല കാര്യങ്ങളും അദ്ദേഹം കൗണ്‍സിലില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ പ്രതിപക്ഷനേതാവ്‌ എ.ജെ.ജേക്കബ്‌ പല കാര്യങ്ങളിലും നിശബ്ദനാകുന്നതാണ്‌ കാണാനായത്‌. വിളക്കുകാലിലെ പരസ്യബോര്‍ഡ്‌ സംബന്ധിച്ച അഴിമതിയെപ്പറ്റി വിജലന്‍സ്‌ കോടതിയില്‍ പോകുമെന്ന്‌ പറഞ്ഞിട്ട്‌ 4 മാസം പിന്നിട്ടു. ഇതുവരെയും അത്‌ സംബന്ധിച്ച്‌ ഒരു ചുവട്‌ പോലും മുന്നോട്ട്‌ പോകാന്‍ പ്രതിപക്ഷത്തിനായില്ല. ഇതിനിടെ പ്രതിപക്ഷത്തെ പരാജയത്തിന്റെ ജ്യാള്യത മറക്കാന്‍ പ്രതിപക്ഷനേതാവ്‌ എന്‍.വേണുഗോപാലിനെതിരെ ഇന്നലെ രംഗത്ത്‌ വരികയും ചെയ്തു. വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങളെ പറ്റിക്കാനാണെന്ന്‌ എ.ജെ.ജേക്കബ്‌ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ മേയര്‍ക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. മേയറോടുള്ള പ്രതിപക്ഷനേതാവിന്റെ മൃദുസമീപനത്തിനെതിരെ പ്രതിപക്ഷകൗണ്‍സിലര്‍മാരുടെ ഇടയിലും മുറുമുറുപ്പ്‌ ഉടലെടുത്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.