Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗതികിട്ടാത്ത റോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 10:17 pm IST
inVicharam

റോഡ്‌ സൗകര്യമൊരുക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കേരള ഹൈക്കോടതി സര്‍ക്കാരിനോട്‌ ദേശീയ സംസ്ഥാന പാതകളുടേയും പൊതുമരാമത്തു റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന്‌ ഉത്തരവിട്ടത്‌ സപ്തംബര്‍ ഒന്നാം തീയതി ആയിരുന്നു. റോഡുകള്‍ അതിദയനീയവും അപകടകരവും ആണെന്ന്‌ വിലയിരുത്തി കോടതി വിമര്‍ശിച്ചത്‌ ആസൂത്രണത്തിലെ വീഴ്ചയെയും കരാര്‍ കൈകാര്യത്തിലെ വീഴ്ചയെയും ഫണ്ട്‌ അപര്യാപ്തതയെയും ആയിരുന്നു. ഇത്‌ ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തുന്ന ആറാമത്തെ വിമര്‍ശനവും ഉത്തരവുമാണ്‌. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണ്‌. വ്യാവസായിക തലസ്ഥാനമായി വികസിക്കുന്ന കൊച്ചിയിലെ റോഡുകളില്‍ കുഴികള്‍ പ്രതിദിനം വര്‍ധിക്കുമ്പോഴും കൊച്ചി കോര്‍പ്പറേഷന്‍ അനാസ്ഥ തുടരുന്നു. കേരളത്തില്‍ ഇന്ന്‌ റോഡപകടങ്ങളിലാണ്‌ ഏറ്റവും അധികം ജീവനുകള്‍ പൊലിയുന്നത്‌. മരടു പഞ്ചായത്തില്‍ ഒരേ വീട്ടില്‍നിന്നും മൂന്നുപേരാണ്‌ അപകടങ്ങളില്‍ മരിച്ചത്‌. തിങ്കളാഴ്ച ഉച്ചവരെ നാല്‌ പേരാണ്‌ റോഡപകടങ്ങളില്‍ മരിച്ചത്‌. വഴിപാടുപോലെ കരാര്‍ നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ കരാറുകാരില്‍നിന്നും പെര്‍ഫോമന്‍സ്‌ ഗ്യാരന്റി ഉറപ്പാക്കാത്തതാണ്‌ ഒരു മഴയില്‍ ഒലിച്ചുപോകുന്ന കുഴി നികത്തലിനും ടാര്‍ ഒഴുകി പോകുന്നതിനും കാരണം. ഇവിടെ കരാറുകാരുടെ വാഴ്ചയാണെന്ന്‌ പോലും ഹൈക്കോടതി പരാമര്‍ശിച്ചിട്ടും സ്ഥിതിഗതികള്‍ക്ക്‌ യാതൊരു മാറ്റവും ഇല്ല.

കാലാകാലങ്ങളായി തകര്‍ന്ന നിലയില്‍ തുടരുന്ന റോഡുകള്‍ അഞ്ചുമാസം എങ്കിലും വര്‍ഷക്കാലമുള്ള കേരളത്തില്‍ ആസൂത്രണ പിഴവിലേയ്‌ക്ക്‌ തന്നെയാണ്‌ വിരല്‍ചൂണ്ടുന്നത്‌. കരാറുകാര്‍ റോഡ്‌ നന്നാക്കാറില്ല, അറ്റകുറ്റപ്പണി മാത്രമാണ്‌ ചെയ്യുന്നതെന്ന്‌ അധികാരികള്‍ക്കറിയാമെങ്കിലും കരാര്‍ നല്‍കുന്നതിലെ അഴിമതി റോഡ്‌ നിര്‍മാണത്തിലെ പിഴവിന്‌ നേരെ കണ്ണടയ്‌ക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു. ദേശീയപാതയില്‍ ഇടപ്പള്ളി-കൂനമ്മാവ്‌ ഭാഗം ഗ്യാരന്റിയോടെ നിര്‍മിച്ച റോഡാണ്‌ തകര്‍ന്നിരിക്കുന്നത്‌. കൊച്ചിയിലെ റോഡുകളുടെ കുഴിയടക്കല്‍, ലെവലിംഗ്‌, ടാറിംഗ്‌ മുതലായവ ചെയ്യാത്തത്‌ മഴമൂലവും ഒരു കിലോമീറ്റര്‍ റോഡ്‌ നിര്‍മാണത്തിന്‌ 70 ലക്ഷം രൂപ എന്ന കണക്കില്‍ ചെലവാക്കാന്‍ ഫണ്ടില്ലെന്നതുമാണ്‌ മേയറുടെ വാദം. തുടര്‍ച്ചയായി ഇടതുപാര്‍ട്ടി ഭരിച്ചിരുന്ന കോര്‍പ്പറേഷന്‍ യുഡിഎഫ്‌ ഭരണത്തിന്‍ കീഴിലായിട്ടും റോഡുകളുടെ സ്ഥിതി പൂര്‍വാധികം ശോചനീയമാകുന്നതായാണ്‌ കാണുന്നത്‌. ഇതിനെതിരെ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നുകഴിഞ്ഞു. ഇപ്പോള്‍ റോഡുകളിലെ കുഴിയടയ്‌ക്കാന്‍ 800 കോടി രൂപയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ആവശ്യപ്പെടുന്നത്‌. ഇത്‌ ബജറ്റിന്‌ പുറത്തുള്ള ചെലവാണ്‌. മഴ തുടങ്ങിയാലും പണത്തിന്റെ അഭാവത്തില്‍ ഈ തിരക്കേറിയ ഓണ സീസണില്‍ മരണവും ആഘോഷിക്കേണ്ടിവരുന്ന അവസ്ഥയാണ്‌ മലയാളിക്ക്‌. റോഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ഓരോ നിയോജകമണ്ഡലത്തിലും അറ്റകുറ്റപ്പണിക്ക്‌ മാത്രം നാല്‌ കോടി രൂപയാണ്‌ പിഡബ്ല്യുഡി ആവശ്യപ്പെടുന്നത്‌.

പൊതുമരാമത്തിന്‌ നടപ്പ്‌ വര്‍ഷം പദ്ധതിയേതര വിഹിതത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്‌ 250 കോടി മാത്രമാണ്‌. ഇതില്‍ 230 കോടിയും ചെലവഴിച്ചിട്ടും കുഴികള്‍ നികത്തപ്പെട്ടിട്ടുപോലുമില്ല. പൊതുമരാമത്ത്‌ ആവശ്യപ്പെടുന്ന 800 കോടി അനുവദിച്ചാലും അടുത്ത മഴയില്‍ ഒലിച്ചുപോകുന്ന ഒരു ടാറിംഗ്‌ മിനുക്കുപണി മാത്രമേ നടക്കൂ എന്ന ആശങ്കയും നിലനില്‍ക്കുന്നു. കെഎസ്ടിപി റോഡുകളുടെ അറ്റകുറ്റപ്പണികളും പത്ത്‌ വര്‍ഷമായി നടന്നിട്ടില്ലത്രേ. പത്ത്‌ പ്രധാന റോഡുകളാണ്‌ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്‌. ശബരിമല സീസണ്‍ ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ഈ അവഗണനാ മനോഭാവം റോഡ്‌ മരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. കേരള ഗ്ലോബല്‍ ടൂറിസം ബ്രാന്റാക്കി മാറ്റാനുള്ള നീക്കം നടക്കുമ്പോള്‍, കേരളം മാലിന്യമുക്ത ലക്ഷ്യമാക്കിമാറ്റാന്‍ ശ്രമം നടക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ വരുന്ന 26 ലക്ഷം വിദേശസഞ്ചാരികള്‍ക്കും 180 ലക്ഷം അന്തര്‍ സംസ്ഥാന വിനോദസഞ്ചാരികള്‍ക്കും റോഡുകളും ഒരു പ്രധാന വിഷയമല്ലേ? സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം, റോഡ്‌ നിര്‍മാണം പോലെ, പ്രാധാന്യമര്‍ഹിക്കുമ്പോള്‍ അത്‌ പരിഹരിക്കാന്‍ ശ്രമിക്കാതെ, മറ്റ്‌ വികസനസ്വപ്നങ്ങള്‍ താലോലിക്കുന്നത്‌ നിരര്‍ത്ഥകമാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കുഴിയടക്കല്‍ യജ്ഞം പരാജയപ്പെട്ടതാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മൂക്കുകുത്തി വീഴാന്‍ ഇടവരുത്തിയത്‌ എന്ന വസ്തുതയില്‍നിന്ന്‌ പോലും പാഠം പഠിക്കാത്ത സര്‍ക്കാരാണ്‌ റോഡ്‌ മരണങ്ങള്‍ പെരുകുന്നതും കുഴികള്‍ പെരുകുന്നതും കണ്ടില്ലെന്ന്‌ നടിച്ച്‌ റോഡ്‌ വികസനം അന്തമില്ലാത്ത ചര്‍ച്ചക്ക്‌ വിധേയമാക്കുന്നത്‌. റോഡ്‌ വികസനം മനുഷ്യാവകാശമാണെന്നിരിക്കെയാണ്‌ സര്‍ക്കാര്‍ ഈ അനാസ്ഥ തുടരുന്നത്‌.

മഞ്ഞപ്പിത്ത വിപത്ത്‌

കേരളത്തില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുതുടങ്ങിയിട്ട്‌ മാസങ്ങളായി. വൈറല്‍ പനി, ഡെങ്കിപ്പനി, എച്ച്‌1എന്‍1 പനി, മലേറിയ എന്നിങ്ങനെ വിവിധതരം പനികളാണ്‌ കേരളത്തില്‍ പടരുന്നത്‌. ഈ പനിബാധയില്‍നിന്ന്‌ വിമുക്തമാകുന്നതിന്‌ മുമ്പാണ്‌ മഞ്ഞപ്പിത്തബാധ കേരളത്തെ അവശയാക്കുന്നത്‌. കേരളം രോഗാതുരമാകുന്നതും പനികള്‍ മുതല്‍ കാന്‍സര്‍വരെ പടരുന്നതിന്‌ കാരണമാകുന്നതും സംസ്ഥാനത്തെ വ്യാപക പരിസര-അന്തരീക്ഷ മലിനീകരണവും ദിനംപ്രതി കുതിക്കുന്ന മദ്യപാനശീലവും ആണ്‌. വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ എ ബാധ കണ്ടെത്തിയ കോതമംഗലത്ത്‌ അതിന്‌ കാരണമായി പറഞ്ഞത്‌ പാലക്കാടന്‍ കള്ളിന്റെയും മലിനമായ വെള്ളത്തിന്റെയും ഉപയോഗം കൊണ്ടാണെന്നാണല്ലോ. സ്ഥിരം മദ്യപാനം കരളിന്റെ ആരോഗ്യം തകര്‍ക്കുമെന്ന ഉല്‍ബോധനം നടക്കുമ്പോഴും മദ്യോപയോഗവും മദ്യ ഔട്ട്ലെറ്റുകളും കേരളത്തില്‍ വര്‍ധിക്കുന്നു.

കോതമംഗലം താലൂക്കിലെ ഭൂരിഭാഗം കിണറുകളും ചുറ്റുമതിലില്ലാത്തവയായതിനാല്‍ വെള്ളത്തിന്റെ മലിനീകരണം കൂടുതലാകുന്നു. ഈ താലൂക്കില്‍ മാത്രം അഞ്ചുപേര്‍ മരിക്കുകയും 78 പേര്‍ക്ക്‌ മഞ്ഞപ്പിത്തബാധ സ്ഥിരീകരിക്കുകയും ചെയ്തുകഴിഞ്ഞു. ആദിവാസി ഗ്രാമങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്‌. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ 91 പേര്‍ക്കാണ്‌ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്‌. അനാരോഗ്യ ജീവിതശൈലിയോടൊപ്പം കേരളത്തിലെ മരണനിരക്കുയര്‍ത്താന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്ന വില്ലന്‍ ആണ്‌ വൈദ്യുതാഘാതം. കാറ്റില്‍പ്പെട്ട്‌ വീഴുന്ന വൈദ്യുതകമ്പികളില്‍നിന്നും ഷോക്കേറ്റ്‌ മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. വീഴാറായ ഇലക്ട്രിക്‌ പോസ്റ്റുകള്‍ റിപ്പയര്‍ ചെയ്യുകയോ മാറ്റുകയോ ചെയ്യാതെ, ഇലക്ട്രിക്‌ കമ്പികള്‍ വഴിയില്‍ പൊട്ടിവീഴുന്നത്‌ ശ്രദ്ധിക്കാതെ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ പ്രതിബദ്ധതയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ജീവന്‌ പുല്ലുവിലയാണ്‌. ആരോഗ്യരംഗം രോഗാതുരമായതും റോഡുകളുടെ അവസ്ഥ ശോചനീയമായതും മൂലം ഉണ്ടാകുന്ന മരണങ്ങളുടെ സംഖ്യ വര്‍ധിപ്പിച്ചാണ്‌ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഈ അനാസ്ഥ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.