Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കദളി മുതല്‍ പിസാങ്ങ്‌ വരെ മനം നിറഞ്ഞ്‌ വാഴപ്പഴ വൈവിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2011, 12:35 am IST
inErnakulam

കൊച്ചി: കദളിയും ചെങ്കദളിയും മുതല്‍ പിസാങ്ങും ഗ്രനാങ്ങും വരെ…ഹരിതോത്സവ നഗരിയിലെ വാഴപ്പഴവൈവിധ്യം കണ്ണും മനവും വയറും നിറക്കുന്നു. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും മാത്രമല്ല വാഴപ്പഴത്തിലെ വൈവിധ്യമെന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ മേളനഗരിയിലെ വാഴക്കുലക്കൂട്ടം. അറുപതിലേറെ ഇനങ്ങളിലുള്ള വാഴപ്പഴങ്ങളാണ്‌ ഇക്കുറി ഹരിതോത്സവത്തില്‍ അണിനിരത്തിയിരിക്കുന്നത്‌. കേരളത്തിന്‌ തന്നെയാണ്‌ ഇതില്‍ കേമത്തമെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയും വിദേശ ഇനങ്ങളുമാണ്‌ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്‌.

വാഴപ്പഴത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഇത്തവണത്തെ ഹരിതോത്സവത്തില്‍ വൈവിധ്യമാര്‍ന്ന വാഴപ്പഴങ്ങള്‍ അവതരിപ്പിക്കുന്നതിന്‌ നൂറടി നീളത്തിലുള്ള പ്രത്യേക പ്രദര്‍ശനവിഭാഗമാണ്‌ മേള ഒരുക്കിയിരിക്കുന്നത്‌. വിദേശ വാഴപ്പഴങ്ങളാണ്‌ പിസാങ്ങ്‌, ഗ്രനാങ്ങ്‌ എന്നിവ. മഞ്ചേരി നേന്ത്രന്‍. ചുണ്ടില്ലാക്കണ്ണന്‍, പാലയംകോടന്‍, റൊബസ്റ്റ, കുന്നന്‍, അമൃതപാലി, മൊന്തന്‍, പൂവന്‍, ഞാലിപ്പൂവന്‍, ചാരപ്പൂവന്‍, കല്‍ക്കട്ട ഫോര്‍, കദളി, ചെങ്കദളി, ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍, മിത്തോളി തുടങ്ങിയവയാണ്‌ ഇതിലെ ഇന്ത്യന്‍ വൈവിധ്യം.

ഒരു നെല്ലിക്കയോളം പോരുന്ന തക്കാളിയും ആറിഞ്ച്‌ വലുപ്പമുള്ള കയ്‌പക്കയും ഹരിതോത്സവത്തില്‍ പ്രദര്‍ശനത്തിനുണ്ട്‌. കേരള ലൈവ്സ്റ്റോക്ക്‌ ഡെവലപ്മെന്റ്‌ ബോര്‍ഡിന്റെ പ്രത്യേക പവലിയനില്‍ വെച്ചൂര്‍ പശുവും എച്ച്‌.എഫ്‌ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഹോള്‍സ്െ‍റ്റൈന്‍ ഫ്രെഷ്യന്‍ എന്ന സങ്കരയിനവുമുണ്ട്‌. ഗുജറാത്ത്‌, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാടന്‍ കാലി ഇനങ്ങളും പ്രദര്‍ശനത്തിന്‌ അഴക്‌ പകരുന്നു.

ഛത്തീസ്ഗഡ്‌ ബാംബു മിഷന്റെ പവലിയനിലെ മുളകൊണ്ടുള്ള ചാരുകസേര ഏറെപ്പേരെ ആകര്‍ഷിക്കുന്നു. കാണാന്‍ ഭംഗിയുള്ള ഈ ചാരുകസേരയ്‌ക്ക്‌ രണ്ടായിരം രൂപയാണ്‌ വില. കേരള വനഗവേഷണ കേന്ദ്രത്തിന്റെ പവലിയനില്‍ 21 തരം മുളയിനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കാര്‍ഷിക ഉപകരണങ്ങളും അലങ്കാര മത്സ്യങ്ങളും പ്രദര്‍ശനത്തിനുണ്ട്‌.

കേരള അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ്‌ സൊസൈറ്റിയുടെ സ്റ്റാളില്‍ തേനും ചെറുതേനും പഴങ്ങളും ലഭിക്കും. കപ്പ ഉണക്കിയതും ശര്‍ക്കരയും മികച്ച ഗുണമേന്മയുള്ളതാണ്‌. മല്ലിപ്പൊടിയും മുളകുപൊടിയും മറ്റു മസാലക്കൂട്ടുകളും ഇവിടെയുണ്ട്‌. പച്ചക്കറികളും പലഹാരങ്ങളുമായി തീരമൈത്രിയുടെ സ്റ്റാളുമുണ്ട്‌. കൂട്ടുകൃഷിയില്‍ ഉല്‍പാദിപ്പിച്ച പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമാണ്‌ കാണികളെ ആകര്‍ഷിക്കുന്ന മറ്റൊരു പവലിയന്‍.

പുഷ്പങ്ങളുടെ പ്രദര്‍ശനത്തിനായി എറണാകുളം അഗ്രി – ഹോര്‍ട്ടി സൊസൈറ്റി ഒരുക്കുന്നത്‌ നൂറടി നീളത്തിലുള്ള പവിലിയനാണ്‌. നാലായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള തീം വില്ലേജാണ്‌ മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. വാഴത്തോട്ടവും, കാളവണ്ടികളും ഫലവൃക്ഷങ്ങളും, ഇവിടെ ഒരുക്കിയിരിക്കുന്നു. നൂറ്‌ സ്റ്റാളുകളും രണ്ട്‌ പവലിയനുകളുമാണ്‌ അമ്പതിനായിരം ചതുരശ്ര അടിയില്‍ സജ്ജീകരിച്ചിക്കുന്ന പ്രദര്‍ശന നഗരിയിലുള്ളത്‌. വൈകുന്നേരങ്ങളില്‍ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. മീര നന്ദന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, റിമി ടോമി എന്നിവരുടെ പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാംബൂ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ മ്യൂസിക്‌, വയലി ഫോക്‌ ഗ്രൂപ്പിന്റെ ആദിവാസി നൃത്തം എന്നിവയാണ്‌ മറ്റു ചില പരിപാടികള്‍. പൂക്കളം, ഫോട്ടോഗ്രാഫി, പെയിന്റിങ്‌ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്‌. ഉപഭോക്തൃ ബോധവല്‍ക്കരണവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിലുള്ള ശില്‍പ്പശാല സെപ്തംബര്‍ ഏഴിന്‌ രാവിലെ പത്തരയ്‌ക്ക്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ ഉദ്ഘാടനം ചെയ്യും. ഏഴിന്‌ വൈകിട്ട്‌ അഞ്ചു മണിക്കാണ്‌ സമാപന സമ്മേളനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.