Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയല്‍ “മുക്കി”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:55 pm IST
inThrissur

തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട രണ്ട്‌ അഴിമതി കേസുകളുടെ രേഖകള്‍ അടങ്ങിയ ഫയല്‍ കോര്‍പ്പറേഷന്റെ അലമാരയില്‍ നിന്നും “മുക്കി”. രണ്ടഴിമതികളിലും വിജിലന്‍സ്‌ അന്വേഷണത്തിന്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായ തീരുമാനമെടുത്തതാണെങ്കിലും ഇതു സംബന്ധിച്ച കൗണ്‍സില്‍ തീരുമാനം ഇതുവരെയും വിജിലന്‍സിനു കൈമാറിയിട്ടുമില്ല. പ്രാഥമികാന്വേഷണത്തില്‍ തന്നെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ കണ്ടെത്തിയ രണ്ട്‌ കേസുകളുടെയും വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയലാണ്‌ കോര്‍പ്പറേഷനില്‍ നിന്നും കാണാനില്ലാത്തത്‌.

എ.ഡി.ബി പദ്ധതിയില്‍ പട്ടികജാതി കോളനിയുടെ മറവില്‍ സ്വകാര്യ ഹൗസിങ്ങ്‌ കോളിനിയില്‍ 85 ലക്ഷം രൂപ ചെലവാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ സംബന്ധിച്ചും ലാലൂരില്‍ ചെയ്യാത്ത പണികളുടെ പേരില്‍ പ്രതിമാസം മൂന്നരലക്ഷം രൂപവെച്ച്‌ നിരവധി വര്‍ഷങ്ങളില്‍ കരാറുകാരന്‌ തുക നല്‍കിയതും സംബന്ധിച്ച്‌ ഒന്നരവര്‍ഷം മുമ്പ്‌ എടുത്ത തീരുമാനങ്ങളുടെ ഫയലാണ്‌ കാണാതായിരിക്കുന്നതെന്ന്‌ അറിയുന്നു. സാധാരണഗതിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത്‌ നടപ്പാക്കേണ്ട ബാധ്യത കോര്‍പ്പറേഷന്‍ സെക്രട്ടറിയുടേതാണെങ്കിലും കോണ്‍ഗ്രസി ലെയും സി.പി.എമ്മിലെയും ചില കൂട്ടുകെട്ടുകളും അവിഹത ബന്ധങ്ങളുമാണ്‌ ഫയല്‍ വിജിലന്‍സിന്‌ കൈമാറാതിരുന്നത്‌. എന്നാല്‍ ഫയല്‍ വിജിലന്‍സിന്‌ കൈമാറുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച കോര്‍പറേഷന്‍ സെക്രട്ടറി വരുത്തിയതായും പറയുന്നു. അഴിമതിക്കേസുകളില്‍ ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഫയല്‍ കൈമാറാതെ കോര്‍പ്പറേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുക യായിരുന്നു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനുള്ള കേസുകളെ സംബന്ധിച്ച ഫയല്‍ പരിശോധനയിലാണ്‌ ഈ അഴിമതിക്കേസുകളുടെ ഫയല്‍ കാണാതായത്‌ അറിഞ്ഞത്‌. എന്നാല്‍ ഫയല്‍ കാണാനില്ലെന്ന വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെയ്‌ക്കുകയായിരുന്നു. ഈ രണ്ട്‌ തീരുമാനങ്ങളും നടപടിക്കായി തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ വിജിലന്‍സും പോലീസ്‌ അധികൃതരും വ്യക്തമാക്കി. ഗാന്ധിനഗര്‍-ചേറൂര്‍ ഡിവിഷനുകളില്‍ റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനായി പാടം നികത്തി ഉണ്ടാക്കിയ മദര്‍ലാന്റ്‌ ഹൗസിംഗ്‌ കോളനിയിലെ റോഡുകള്‍ 25 ലക്ഷം രൂപ ചിലവാക്കി ഉന്നത ഗുണനിലവാരത്തില്‍ ടാറിംഗ്‌ നടത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. കൗണ്‍സില്‍ തീരുമാനം അനുസരിച്ച്‌ അന്വേഷണം നടത്തിയ എംഎല്‍ റോസി അധ്യക്ഷയായുള്ള പൊതുമരാമത്ത്‌ കമ്മിറ്റി ഗുരുതരമായ ക്രമക്കേടുകളും അഴിമതികളുമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്തത്‌. എഡിബി വായ്‌പയില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ അടിയാറ പട്ടികജാതി കോളനിവികസനത്തിനായി അനുവദിച്ച പദ്ധതിയായിരുന്നു ചേറൂര്‍ ഡിവിഷനില്‍ വകമാറി ചിലവഴിച്ചത്‌. ചേറൂര്‍ ഡിവിഷനില്‍ കല്ലടിമൂലയില്‍ രണ്ടോമൂന്നോ പട്ടികജാതി കുടുംബങ്ങള്‍ മാത്രം ഉണ്ടായിരിക്കേ ഇല്ലാത്ത കല്ലടിമൂല പട്ടികജാതി കോളനിയുടെ മറവിലാണ്‌ റിയര്‍ എസ്റ്റേറ്റ്‌ ലോബിയെ സഹായിച്ചതെന്ന്‌ സമിതി കൗണ്‍സിലിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. റോഡ്‌ ടാറിംഗ്‌ നടത്തിയത്‌ കോര്‍പ്പറേഷന്‌ കൈമാറാത്ത സ്വകാര്യ റോഡിലാണെന്നും റോഡ്‌ ഉണ്ടാക്കാനായി സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതായും സമിതി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകകണ്ഠമായാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ മേയര്‍ ഐ.പി പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്‌. പക്ഷെ മൂന്ന്‌ മാസം പിന്നിട്ടിട്ടും കോര്‍പറേഷന്‍ സെക്രട്ടറി തീരുമാനം വിജിലന്‍സിന്‌ കൈമാറിയിരുന്നില്ല. ലാലൂരിലെ അഴിമതി 2009 ഒടുവില്‍ ഡെപ്യൂട്ടി മേയര്‍ എം.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമുണ്ടായത്‌. ലാലൂരിലെത്തുന്ന മാലിന്യങ്ങള്‍ തരം തിരിക്കാനും ജൈവമാലിന്യങ്ങള്‍ സംസ്ക്കരിച്ച്‌ വളമാക്കാനും അജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടാനുമായിരുന്നു പ്രതിമാസം മൂന്നര ലക്ഷത്തിലേറെ രൂപക്ക്‌ കരാര്‍ നല്‍കിയിരുന്നത്‌. എന്നാല്‍ 2005 മുതല്‍ കരാറുകാരന്‍ ഈ മൂന്ന്‌ പ്രവൃത്തികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കാതെ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഏകകണ്ഠ തീരുമാനമുണ്ടായത്‌. കരാര്‍ അനുസരിച്ച്‌ പണികള്‍ നടത്തുന്നില്ലെന്ന ഓഫീസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം.
കോര്‍പറേഷന്‍ സെക്രട്ടറി വിവിരം വിജിലന്‍സിനെ അറിയിച്ചിട്ടില്ല എന്നുമാത്രമല്ല ഇപ്പോഴും കരാറുകാര്‍ ചെയ്യാത്ത പണിക്ക്‌ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2004ല്‍ ലോറി വെള്ള വിതരണത്തില്‍ കൗണ്‍സിലര്‍മാരുടെ അന്വേഷണ കമ്മിറ്റി അഴിമതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത്‌ വിജിലന്‍സ്‌ അന്വേഷണം ഏറ്റെടുത്തതാണെങ്കിലും ഏഴ്‌ വര്‍ഷം പിന്നിട്ടിട്ടും വിജിലന്‍സ്‌ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സെക്രട്ടറിയായിരുന്നു എം.ആര്‍.അഭിലാഷിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ പുതിയ സെക്രട്ടറിയെ നിയമിക്കാനിരിക്കെ ഫയലുകള്‍ കാണാതായത്‌ വിവാദത്തിലേക്ക്‌ നീങ്ങുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.