Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയല്‍ “മുക്കി”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 10:51 pm IST
in Thrissur

തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട രണ്ട്‌ അഴിമതി കേസുകളുടെ രേഖകള്‍ അടങ്ങിയ ഫയല്‍ കോര്‍പ്പറേഷന്റെ അലമാരയില്‍ നിന്നും “മുക്കി”. രണ്ടഴിമതികളിലും വിജിലന്‍സ്‌ അന്വേഷണത്തിന്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായ തീരുമാനമെടുത്തതാണെങ്കിലും ഇതു സംബന്ധിച്ച കൗണ്‍സില്‍ തീരുമാനം ഇതുവരെയും വിജിലന്‍സിനു കൈമാറിയിട്ടുമില്ല. പ്രാഥമികാന്വേഷണത്തില്‍ തന്നെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ കണ്ടെത്തിയ രണ്ട്‌ കേസുകളുടെയും വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയലാണ്‌ കോര്‍പ്പറേഷനില്‍ നിന്നും കാണാനില്ലാത്തത്‌.

എ.ഡി.ബി പദ്ധതിയില്‍ പട്ടികജാതി കോളനിയുടെ മറവില്‍ സ്വകാര്യ ഹൗസിങ്ങ്‌ കോളിനിയില്‍ 85 ലക്ഷം രൂപ ചെലവാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ സംബന്ധിച്ചും ലാലൂരില്‍ ചെയ്യാത്ത പണികളുടെ പേരില്‍ പ്രതിമാസം മൂന്നരലക്ഷം രൂപവെച്ച്‌ നിരവധി വര്‍ഷങ്ങളില്‍ കരാറുകാരന്‌ തുക നല്‍കിയതും സംബന്ധിച്ച്‌ ഒന്നരവര്‍ഷം മുമ്പ്‌ എടുത്ത തീരുമാനങ്ങളുടെ ഫയലാണ്‌ കാണാതായിരിക്കുന്നതെന്ന്‌ അറിയുന്നു. സാധാരണഗതിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത്‌ നടപ്പാക്കേണ്ട ബാധ്യത കോര്‍പ്പറേഷന്‍ സെക്രട്ടറിയുടേതാണെങ്കിലും കോണ്‍ഗ്രസി ലെയും സി.പി.എമ്മിലെയും ചില കൂട്ടുകെട്ടുകളും അവിഹത ബന്ധങ്ങളുമാണ്‌ ഫയല്‍ വിജിലന്‍സിന്‌ കൈമാറാതിരുന്നത്‌. എന്നാല്‍ ഫയല്‍ വിജിലന്‍സിന്‌ കൈമാറുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച കോര്‍പറേഷന്‍ സെക്രട്ടറി വരുത്തിയതായും പറയുന്നു. അഴിമതിക്കേസുകളില്‍ ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഫയല്‍ കൈമാറാതെ കോര്‍പ്പറേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുക യായിരുന്നു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനുള്ള കേസുകളെ സംബന്ധിച്ച ഫയല്‍ പരിശോധനയിലാണ്‌ ഈ അഴിമതിക്കേസുകളുടെ ഫയല്‍ കാണാതായത്‌ അറിഞ്ഞത്‌. എന്നാല്‍ ഫയല്‍ കാണാനില്ലെന്ന വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെയ്‌ക്കുകയായിരുന്നു. ഈ രണ്ട്‌ തീരുമാനങ്ങളും നടപടിക്കായി തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ വിജിലന്‍സും പോലീസ്‌ അധികൃതരും വ്യക്തമാക്കി. ഗാന്ധിനഗര്‍-ചേറൂര്‍ ഡിവിഷനുകളില്‍ റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനായി പാടം നികത്തി ഉണ്ടാക്കിയ മദര്‍ലാന്റ്‌ ഹൗസിംഗ്‌ കോളനിയിലെ റോഡുകള്‍ 25 ലക്ഷം രൂപ ചിലവാക്കി ഉന്നത ഗുണനിലവാരത്തില്‍ ടാറിംഗ്‌ നടത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. കൗണ്‍സില്‍ തീരുമാനം അനുസരിച്ച്‌ അന്വേഷണം നടത്തിയ എംഎല്‍ റോസി അധ്യക്ഷയായുള്ള പൊതുമരാമത്ത്‌ കമ്മിറ്റി ഗുരുതരമായ ക്രമക്കേടുകളും അഴിമതികളുമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്തത്‌. എഡിബി വായ്‌പയില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ അടിയാറ പട്ടികജാതി കോളനിവികസനത്തിനായി അനുവദിച്ച പദ്ധതിയായിരുന്നു ചേറൂര്‍ ഡിവിഷനില്‍ വകമാറി ചിലവഴിച്ചത്‌. ചേറൂര്‍ ഡിവിഷനില്‍ കല്ലടിമൂലയില്‍ രണ്ടോമൂന്നോ പട്ടികജാതി കുടുംബങ്ങള്‍ മാത്രം ഉണ്ടായിരിക്കേ ഇല്ലാത്ത കല്ലടിമൂല പട്ടികജാതി കോളനിയുടെ മറവിലാണ്‌ റിയര്‍ എസ്റ്റേറ്റ്‌ ലോബിയെ സഹായിച്ചതെന്ന്‌ സമിതി കൗണ്‍സിലിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. റോഡ്‌ ടാറിംഗ്‌ നടത്തിയത്‌ കോര്‍പ്പറേഷന്‌ കൈമാറാത്ത സ്വകാര്യ റോഡിലാണെന്നും റോഡ്‌ ഉണ്ടാക്കാനായി സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതായും സമിതി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകകണ്ഠമായാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ മേയര്‍ ഐ.പി പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്‌. പക്ഷെ മൂന്ന്‌ മാസം പിന്നിട്ടിട്ടും കോര്‍പറേഷന്‍ സെക്രട്ടറി തീരുമാനം വിജിലന്‍സിന്‌ കൈമാറിയിരുന്നില്ല. ലാലൂരിലെ അഴിമതി 2009 ഒടുവില്‍ ഡെപ്യൂട്ടി മേയര്‍ എം.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമുണ്ടായത്‌.
ലാലൂരിലെത്തുന്ന മാലിന്യങ്ങള്‍ തരം തിരിക്കാനും ജൈവമാലിന്യങ്ങള്‍ സംസ്ക്കരിച്ച്‌ വളമാക്കാനും അജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടാനുമായിരുന്നു പ്രതിമാസം മൂന്നര ലക്ഷത്തിലേറെ രൂപക്ക്‌ കരാര്‍ നല്‍കിയിരുന്നത്‌. എന്നാല്‍ 2005 മുതല്‍ കരാറുകാരന്‍ ഈ മൂന്ന്‌ പ്രവൃത്തികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കാതെ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഏകകണ്ഠ തീരുമാനമുണ്ടായത്‌. കരാര്‍ അനുസരിച്ച്‌ പണികള്‍ നടത്തുന്നില്ലെന്ന ഓഫീസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം. കോര്‍പറേഷന്‍ സെക്രട്ടറി വിവിരം വിജിലന്‍സിനെ അറിയിച്ചിട്ടില്ല എന്നുമാത്രമല്ല ഇപ്പോഴും കരാറുകാര്‍ ചെയ്യാത്ത പണിക്ക്‌ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2004ല്‍ ലോറി വെള്ള വിതരണത്തില്‍ കൗണ്‍സിലര്‍മാരുടെ അന്വേഷണ കമ്മിറ്റി അഴിമതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത്‌ വിജിലന്‍സ്‌ അന്വേഷണം ഏറ്റെടുത്തതാണെങ്കിലും ഏഴ്‌ വര്‍ഷം പിന്നിട്ടിട്ടും വിജിലന്‍സ്‌ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സെക്രട്ടറിയായിരുന്നു എം.ആര്‍.അഭിലാഷിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ പുതിയ സെക്രട്ടറിയെ നിയമിക്കാനിരിക്കെ ഫയലുകള്‍ കാണാതായത്‌ വിവാദത്തിലേക്ക്‌ നീങ്ങുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിൽ ഭീകരാക്രമണ ഭീഷണി! പാക് മൊഡ്യൂൾ തകർത്തതിന് പിന്നാലെ തിരിച്ചടിക്ക് നീക്കം,അതീവ ജാഗ്രത നിർദ്ദേശം

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

India

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

India

ബിജെപി വന്നപ്പോള്‍ മാറ്റം; തൃണമൂല്‍ 15 വര്‍ഷം തടഞ്ഞ സര്‍ക്കാര്‍ പരസ്യം സിപിഎം മുഖപത്രത്തിന് കിട്ടി

പുതിയ വാര്‍ത്തകള്‍

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; സുവേന്ദുവിന്റെ അമ്മ ഗായത്രി അധികാരിയുടെ ആദ്യ പ്രതികരണം

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.