Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിത്വവും വ്യക്തിവൈശിഷ്ട്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 07:52 pm IST
inSamskriti

പേര്‍സോണെ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ പേഴ്സണാലിറ്റി എന്ന വാക്കിന്റെ ഉത്ഭവം. തെറ്റിദ്ധരിപ്പിക്കുന്നത്‌, മൂടുപടം എന്നൊക്കെയാണ്‌ ഈ വാക്കിനര്‍ത്ഥം. അര്‍ത്ഥം പോലെതന്നെയാണ്‌ അതിന്റെ ഉള്ളടക്കവും. കൃത്രി മമായ ഒരു ആവരണമാണ്‌ അത്‌. യാഥാര്‍ത്ഥ്യവുമായി അതിന്‌ ബന്ധമില്ല. ബാഹ്യമായ ഒരു നിര്‍മ്മിതിയാണത്‌. ഏതെങ്കിലും ആവശ്യത്തിനായി സ്വയമോ സമൂഹത്തിന്റെ പ്രേരണയാലോ എടുത്തണിയുന്ന ഒരു കുപ്പായം. ഇതാണ്‌ വ്യക്തിത്വവികസനം എന്ന പേരില്‍ ഇവിടെ അക്കാദമികളും അനുബന്ധ സ്ഥാപനങ്ങളും വ്യക്തികളിലേക്ക്‌ പകര്‍ന്നു നല്‍കുന്നത്‌.

ആധുനിക ജീവിതത്തിന്‌ അത്യന്താപേക്ഷിതമായ ഒരു ഘടകമായി ഈ യാന്ത്രികവ്യക്തിത്വം മാറിയിരിക്കുന്നു. പുതിയ ഒരു ഉത്പന്നത്തെ മാര്‍ക്കറ്റു ചെയ്യുവാന്‍ ആവശ്യമായ ഒരു ഭാഷയും ആവിഷ്ക്കാരരീതിയുമായാണ്‌ അത്‌ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നത്‌. വേഷത്തിലും ഭാഷയിലും കാട്ടുന്ന ഈ അദ്ധ്യാരോപത്തിന്‌ മനുഷ്യന്റെ യഥാര്‍ത്ഥ സത്തയുമായി യാതൊരു ബന്ധവുമില്ല. നില്‍ക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും ചിരിക്കുന്നതും അഭിവാദനം ചെയ്യുന്നതും എങ്ങനെയാണെന്ന്‌ അത്‌ പഠിപ്പിക്കുന്നു. കമ്പനി എക്സിക്യുട്ടീവുകളിലും മാനേജര്‍മാരിലും എല്ലാം ഈ ട്രയിന്‍ഡ്‌ പേഴ്സണാലിറ്റി നമുക്ക്‌ കണ്ടെത്താം. എന്നാല്‍ ഇവരുടെയൊക്കെ യഥാര്‍ത്ഥവ്യക്തിത്വം ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ മാത്രമാണ്‌ മറനീക്കി പുറത്തുവരുന്നത്‌. ഇവര്‍ നേരിടുന്ന സാഹസികവും അപകടകരവുമായ ഒരു സാഹചര്യത്തെ പരിശോധിച്ചാല്‍ നമുക്കിത്‌ മനസ്സിലാകും. വടിവൊത്ത ഭാഷയും ഇസ്തിരിയിട്ട വേഷവും പുഞ്ചിരിയുമെല്ലാം മറന്ന്‌ എങ്ങനെയും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ ഓരോരുത്തരും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അവരുടെ വ്യക്തിവൈശിഷ്ട്യത്തെയാണ്‌ വെളിവാക്കുന്നത്‌. ഇത്തരം ഘട്ടങ്ങളില്‍ എന്താണോ ഒരാളില്‍ പ്രകടമാകുന്നത്‌ അതാണ്‌ അയാളുടെ യഥാര്‍ത്ഥ വ്യക്തിഘടന. ഇതിനെ വ്യക്തിവൈശിഷ്ട്യം എന്നു പറയാം. ഇതാവട്ടെ ഒരാളുടെ ഉള്ളില്‍ ഉളവാകുന്നതാണ്‌. അത്‌ ആന്തരികതയുടെ പ്രകാശമാണ്‌. അത്‌ കൈവരുത്തുവാനുള്ള ശിക്ഷണം ഒരു പഠനകേന്ദ്രം നല്‍കാനാവില്ല.
അതാണ്‌ കവി പറഞ്ഞത്‌-

‘തന്നതില്ലപരനുള്ളു കാട്ടുവാന്‍

ഒന്നുമേ നരനുപായമീശ്വരന്‍

ഇന്ന്ഭാഷയിതപൂര്‍ണ്ണമങ്ങഹോ

വന്നുപോംപിഴയുമര്‍ത്ഥശങ്കയാല്‍’

വ്യക്തിയുടെ യഥാര്‍ത്ഥ സത്തയെ ദ്യോതിപ്പിക്കാന്‍ ഭാഷപോലും അശക്തമായിരിക്കുന്നു. അഥവാ ഭാഷയിലൂടെ വിനിമയം ചെയ്യാമെന്നു കരുതിയാലും ശരിയായ അര്‍ത്ഥത്തില്‍ അത്‌ സ്വീകരിക്കപ്പെടണമെന്നുമില്ല. ഇവിടെയാണ്‌ ബുദ്ധി ഹൃദയത്തിന്‌ വഴിമാറുന്നത്‌. വ്യക്തിവൈശിഷ്ട്യം ഭാഷകൊണ്ടുള്ള അധരവ്യായാമമല്ല. ആത്മാവുകള്‍ തമ്മിലുള്ള മൂകമായ വിനിമയമാണത്‌. ഇത്‌ അറിയുന്നവന്‌ ു‍ലൃ്ി‍മഹശ്യ‍േ ഉണ്ടാവില്ല അവന്റെ ചിരി അധരത്തിന്റെ വിടരലല്ല ഉള്ളത്തിന്റെ ഉണരലാണ്‌. ബാഹ്യമായ വേഷവിധാനങ്ങള്‍ അവനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെടുന്നു. ആന്തരികമായ പ്രകാശമാണ്‌ അവനെ ചൂഴ്‌ന്നു നില്‍ക്കുന്നത്‌. ഈ പ്രകാശത്തിന്റെ പ്രായോഗികതയാണ്‌ സൂര്യയോഗ്‌. ഉള്ളിലൂള്ള ആത്മസൂര്യനെ ജ്വലിപ്പിക്കുവാന്‍ അതിലൂടെ സാധിക്കുന്നു. സമൂഹനിര്‍മ്മിതവും യാന്ത്രികവുമായ എല്ലാ വ്യക്തിത്വത്തില്‍ നിന്നും അത്‌ മനുഷ്യനെ മുക്തമാക്കുന്നു. അങ്ങനെ വ്യക്തിവൈശിഷ്ട്യത്തിന്റെ ഔന്നത്ത്യത്തിലേക്ക്‌ മനുഷ്യന്‌ ഉയരാനാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.