കൊച്ചി: എഞ്ചിനിയറിങ് പ്രവേശന അലോട്ട്മെന്റ് ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് ഇടക്കാല ഉത്തരവ്. പ്ലസ് ടു മാര്‍ക്ക്കൂടി യോഗ്യതാ മാനദണ്ഡമായി ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
തിങ്കളാഴ്ച എന്‍ട്രന്‍സ് പ്രവേശന പരീക്ഷ കമ്മിഷണറുടെ വാദം കേള്‍ക്കുന്നതു വരെ തത് സ്ഥിതി തുടരാനാണു കോടതി നിര്‍ദേശം. ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: